Thaanara OTT: ഇനി കാത്തിരിക്കേണ്ട; ‘താനാരാ’ ഒടിടിയിലെത്തി, ഇവിടെ കാണാം
Thaanara OTT Release: കോമഡി എന്റര്‍ടെയ്‌നറായി ഒരുക്കിയ ചിത്രം 'താനാരാ' ആഗസ്റ്റ് 23 നാണ് തീയറ്ററുകളിൽ എത്തിയത്. റിലീസിന് മാസങ്ങൾക്ക് ശേഷം ഇപ്പോഴിതാ ചിത്രം ഒടിടിയിൽ എത്തിയിരിക്കുകയാണ്.
ഷൈൻ ടോം ചാക്കോ, വിഷ്ണു ഉണ്ണികൃഷ്ണൻ, അജു വർഗീസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധായകൻ ഹരിദാസ് ഒരുക്കിയ ചിത്രമാണ് ‘താനാരാ’. കോമഡി എന്റര്‍ടെയ്‌നറായി ഒരുക്കിയ ഈ ചിത്രം ആഗസ്റ്റ് 23 നാണ് തീയറ്ററുകളിൽ എത്തിയത്. രസകരമായ രംഗങ്ങൾ കൊണ്ട് ചിത്രത്തിന്റെ ടീസർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നെങ്കിലും, ചിത്രത്തിന് ബോക്സ് ഓഫീസിൽ കാര്യമായ വിജയം നേടാനായില്ല. എന്നാൽ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തുക എന്ന ലക്ഷ്യത്തോടെ, റിലീസിന് മാസങ്ങൾക്ക് ശേഷം ഇപ്പോഴിതാ ചിത്രം ഒടിടിയിൽ എത്തിയിരിക്കുകയാണ്.
‘താനാരാ’ ഒടിടി
‘താനാരാ’യുടെ ഒടിടി സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത് മനോരമ മാക്സ് ആണ്. ഡിസംബർ 27 മുതൽ ചിത്രം മനോരമ മാക്സിൽ സ്ട്രീമിങ് ആരംഭിച്ചു.
ALSO READ: ഇനി അധികം കാത്തിരിക്കേണ്ട; നസ്ലിന്റെ ‘ഐ ആം കാതലൻ’ ഒടിടിയിൽ എത്തുന്നു?
‘താനാരാ’ സിനിമ
വിഷ്ണു ഉണ്ണികൃഷ്ണന്‍, ഷൈന്‍ ടോം ചാക്കോ, അജു വര്‍ഗീസ് എന്നിവര്‍ പ്രധാന വേഷങ്ങളിൽ എത്തുന്ന ഒരു മുഴുനീള കോമഡി എന്റര്‍ടെയ്‌നര്‍ ചിത്രമാണ് ‘താനാരാ’. ‘ജോര്‍ജുകുട്ടി കെയര്‍ ഓഫ് ജോര്‍ജുകുട്ടി’, ‘ഇന്ദ്രപ്രസ്ഥം’, ‘ഊട്ടി പട്ടണം’, തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഹരിദാസ് ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. തിരക്കഥ ഒരുക്കിയത് റാഫിയാണ്. ദീപ്തി സതി, ജിബു ജേക്കബ്, ചിന്നു ചാന്ദിനി, സ്നേഹ ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. വണ്‍ ഡേ ഫിലിംസിന്റെ ബാനറില്‍ ബിജു വി മത്തായി, സുജ മത്തായി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. വിഷ്ണു നാരായണനാണ് ഛായാഗ്രഹണം. ഹരിനാരായണന്റെ വരികൾക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദറാണ്.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ഡിക്‌സണ്‍ പോഡുത്താസ്, കോ ഡയറക്ടര്‍ ഋഷി ഹരിദാസ്, ചീഫ് അസോ. ഡയറക്ടര്‍ – റിയാസ് ബഷീര്‍, രാജീവ് ഷെട്ടി, ക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് – കെ ആര്‍ ജയകുമാര്‍, ബിജു എം പി, കലാസംവിധാനം – സുജിത് രാഘവ്, വസ്ത്രാലങ്കാരം – ഇര്‍ഷാദ് ചെറുകുന്ന്, മേക്കപ്പ് – കലാമണ്ഡലം വൈശാഖ്, ഷിജു കൃഷ്ണ, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് – പ്രവീണ്‍ എടവണ്ണപ്പാറ, ജോബി ആന്റണി, സ്റ്റില്‍സ്: മോഹന്‍ സുരഭി, ഡിസൈന്‍ – ഫോറെസ്റ്റ് ഓള്‍ വേദര്‍, പി.ആര്‍.ഒ – വാഴൂര്‍ ജോസ്, നിയാസ് നൗഷാദ് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.