5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Gayathri Rajendra Prasad: നടൻ രാജേന്ദ്ര പ്രസാദിന്റെ മകൾ ഗായത്രി അന്തരിച്ചു; അന്ത്യം ചികിത്സയിലിരിക്കെ

Gayathri Rajendra Prasad: ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്ന് ശനിയാഴ്ച പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു. സിനിമാ ചിത്രീകരണത്തിനിടെയാണ് മകളുടെ വിയോ​ഗ വാർത്ത രാജേന്ദ്ര പ്രസാദ് അറിഞ്ഞത്.

Gayathri Rajendra Prasad: നടൻ രാജേന്ദ്ര പ്രസാദിന്റെ മകൾ ഗായത്രി അന്തരിച്ചു; അന്ത്യം ചികിത്സയിലിരിക്കെ
Image Credits: Social Media
athira-ajithkumar
Athira CA | Published: 05 Oct 2024 23:23 PM

ഹെെദരാബാദ്: പ്രശസ്ത തെലുങ്ക് നടൻ രാജേന്ദ്ര പ്രസാദിന്റെ മകൾ ഗായത്രി അന്തരിച്ചു. 38 വയസ്സായിരുന്നു. ഹൃദയാഘാതതത്തെ തുടർന്നായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് വെള്ളിയാഴ്ച രാത്രിയിൽ ​ഗായത്രിയെ ഹെെദരാബാദിലെ എഐജി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്ന് ശനിയാഴ്ച (ഒക്ടോബർ 5) പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു.

സിനിമാ ചിത്രീകരണത്തിനിടെയാണ് മകളുടെ വിയോ​ഗ വാർത്ത രാജേന്ദ്ര പ്രസാദ് അറിഞ്ഞത്. ഉടൻ തന്നെ അദ്ദേഹം ആശുപത്രിയിലേക്ക് എത്തുകയായിരുന്നു. ഗായത്രിയുടെ മകൾ സായ് തേജസ്വിനി ബാലതാരമായി സിനിമാ മേഖലയിൽ സജീവമാണ്. ​ഗായത്രിയുടെ വിയോ​ഗത്തിൽ തെലുങ്ക് സിനിമാ ലോകത്തെ നിരവധി പേർ അനുശോചനം രേഖപ്പെടുത്തി.

നടൻ ചിരഞ്ജീവിയും ഭാര്യ സുരേഖ, വെങ്കിടേഷ് ദഗ്ഗുബാട്ടി, അല്ലു അർജുൻ തുടങ്ങിയവർ രാജേന്ദ്ര പ്രസാദിന്റെ വീട്ടിലെ‌ത്തി അനുശോചനം രേഖപ്പെടുത്തി. അപ്രതീക്ഷിത വിയോ​ഗ വാർത്തയിൽ ജൂനിയർ എൻടിആർ, നാനി, പവൻ കല്യാൺ തുടങ്ങി നിരവധി പേരും അനുശോചനം രേഖപ്പെടുത്തി. കോമേഡിയനായി ശ്രദ്ധനേടിയ രാജേന്ദ്ര പ്രസാദ് തെലുങ്കിലും തമിഴിലുമായി ഏകദേശം 100-ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

Latest News