'ടാർസൻ' ഇനി ഓർമ്മകളിൽ മാത്രം...; നടനും എഴുത്തുകാരനുമായ റോൺ ഇലി അന്തരിച്ചു | Tarzan movie actor Ron Ely passed away at his 86, daughter mourns Shares heart-touching post Malayalam news - Malayalam Tv9

Ron Ely Passed Away: ‘ടാർസൻ’ ഇനി ഓർമ്മകളിൽ മാത്രം…; നടനും എഴുത്തുകാരനുമായ റോൺ ഇലി അന്തരിച്ചു

Tarzan Movie Actor Ron Ely Passed Away: 1960-കളിലെ എൻബിസി സീരീസായ ടാർസനിലെ നായക കഥാപാത്രം അവതരിപ്പിച്ചതിലൂടെ പ്രേക്ഷകർക്ക് സുപരിചിതനാണ് റോൺ ഇലി. പിന്നീട് 2001-ൽ അഭിനയം നിർത്തി എഴുത്തുമേഖലയിലേക്ക് തിരിഞ്ഞു. രണ്ട് മിസ്റ്ററി നോവലുകൾ അദ്ദേഹം എഴുതിയിട്ടുണ്ട്. ടാർസനിലെ അദ്ദേഹത്തിന്റെ വിഖ്യാത വേഷത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

Ron Ely Passed Away: ടാർസൻ ഇനി ഓർമ്മകളിൽ മാത്രം...; നടനും എഴുത്തുകാരനുമായ റോൺ ഇലി അന്തരിച്ചു

ടാർസൻ എന്ന ചിത്രത്തിൽ നിന്നും, റോൺ ഇലി (​Image Credits: Social Media)

Published: 

24 Oct 2024 15:36 PM

ഹോളിവുഡ് ചിത്രം ടാർസനിലെ (Tarzan Movie) പ്രധാന വേഷത്തിലൂടെ ശ്രദ്ധേയനായ റോൺ ഇലി (Ron Ely) അന്തരിച്ചു. 84 വയസ്സായിരുന്നു അദ്ദേഹത്തിന്. മകൾ കേർസ്റ്റൻ കസാലെയാണ് അദ്ദേഹത്തിൻ്റെ മരണവാർത്ത അറിയിച്ചത്. കാലിഫോർണിയയിലെ സാന്റാ ബാർബറയിലെ ലോസ് അലാമസിലെ വീട്ടിൽവെച്ച് സെപ്റ്റംബർ 29-നായിരുന്നു അന്ത്യം. പിതാവിന് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് കേർസ്റ്റൻ സാമൂഹിക മാധ്യമമായ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഹൃദയഹാരിയായ ഒരു കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. അതേസമയം മരണകാരണം സംബന്ധിച്ച് വ്യക്തതയില്ല. കഴിഞ്ഞ കുറച്ചു വർഷങ്ങളായി അദ്ദേഹം അസുഖബാധിതനായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

1960-കളിലെ എൻബിസി സീരീസായ ടാർസനിലെ നായക കഥാപാത്രം അവതരിപ്പിച്ചതിലൂടെ പ്രേക്ഷകർക്ക് സുപരിചിതനാണ് റോൺ ഇലി. പിന്നീട് 2001-ൽ അഭിനയം നിർത്തി എഴുത്തുമേഖലയിലേക്ക് തിരിഞ്ഞു. രണ്ട് മിസ്റ്ററി നോവലുകൾ അദ്ദേഹം എഴുതിയിട്ടുണ്ട്. ടാർസനിലെ അദ്ദേഹത്തിന്റെ വിഖ്യാത വേഷത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. നടനും എഴുത്തുകാരനുമായ അദ്ദേഹത്തിന് മെന്റർ എന്ന നിലയിലും നിരവധി ആരാധകരുണ്ട്.

‘ലോകം കണ്ട ഏറ്റവും മഹാന്മാരിൽ ഒരാളെ, എന്റെ പിതാവിനെ എനിക്ക് നഷ്ടപ്പെട്ടു. ഒരു നടനും എഴുത്തുകാരനും പരിശീലകനും കുടുംബനാഥനും മികച്ച ഒരു ലീഡറുമായിരുന്നു അദ്ദേഹം. മറ്റുള്ളവരിൽ ഇത്രമേൽ സ്വാധീനം ചെലുത്തിയ മറ്റൊരാളെ ഞാൻ ഇന്നോളം കണ്ടിട്ടില്ല. അദ്ദേഹത്തിൽ മാന്ത്രികമായ എന്തോ ഒന്ന് ഉണ്ടായിരുന്നു’ -കേർസ്റ്റൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

സംഭവബഹുലമായ ജീവിതത്തിനിടെ ഒരിക്കലും ഓർക്കാനാവാത്ത ദുരന്തവും റോൺ ഇലിയുടെ കുടുംബജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. തന്റെ ഭാര്യ വലേരി ലുൻഡീൻ ഇലിയെ സ്വന്തം മകൻ കാമറോൺ ഇലി കുത്തിക്കൊലപ്പെടുത്തുന്ന ദാരുണകാഴ്ചക്കും അദ്ദേഹം സാക്ഷിയായി. മുപ്പതുകാരനായ മകനെ പിന്നീട് പോലീസ് വെടിവെച്ച് കൊല്ലുകയായിരുന്നു. 2019-ലായിരുന്നു ദാരുണമായ സംഭവം. അതിനു പിന്നാലെ റോൺ ഇലി അസുഖബാധിതനായി മാറുകയായിരുന്നു.

മകനെ വെടിവെച്ചുകൊന്നതിനെ ന്യായീകരിച്ചുകൊണ്ടുള്ള പ്രോസിക്യൂഷൻ റിപ്പോർട്ടിനെതിരേ അദ്ദേഹം രംഗത്തെത്തിയിരുന്നു. മകന്റെ കൈയിൽ തോക്കോ മറ്റെന്തെങ്കിലും ആയുധമോ ഇല്ലെന്നിരിക്കേ, അവനെ വെടിവെച്ചു കൊന്നതിന്റെ അടിസ്ഥാനമെന്തായിരുന്നുവെന്ന് അദ്ദേഹത്തിൻ്റെ വാദം. അമ്മയെ കൊന്നു എന്നതുകൊണ്ട് അവനെ വെടിവെച്ചുകൊല്ലാനാവില്ലെന്നും, അത് ചെയ്യാൻ നിയമപരമായ അടിസ്ഥാനമുണ്ടായിരിക്കണം എന്നുമായിരുന്നു റോണിന്റെ പക്ഷം.

1980-ൽ ഫ്‌ളോറിഡയിൽവെച്ച് മിസ് അമേരിക്ക മത്സരത്തിനിടെയാണ് റോൺ, വലേരിയെ കണ്ടുമുട്ടുന്നത്. നാലുവർഷങ്ങൾക്കുശേഷം വിവാഹിതരായി. ദമ്പതിമാർക്ക് മൂന്ന് കുട്ടികളായിരുന്നു.

Related Stories
Pushpa The Rule Movie: പുഷ്പരാജ് എത്തുന്നു പറഞ്ഞതിലും നേരത്തെ…; ‘പുഷ്പ: ദ റൂൾ’ റിലീസ് തീയതി പ്രഖ്യാപിച്ചു
Meiyazhagan – Lubber Pandhu OTT : തമിഴകത്ത് നിന്നെത്തിയ സുന്ദര സിനിമകൾ; മെയ്യഴഗനും ലബ്ബർ പന്തും ഈ ആഴ്ച ഒടിടിയിലെത്തും
Actor Bala : കന്നഡ സ്വദേശിനി, ഗായിക, ഡോക്ടർ, ഇപ്പോൾ മുറപ്പെണ്ണ്; ബാലയുടെ ജീവിതസഖി ആയവർ
BTS Jungkook: ക്രിസ്മസിന് സാന്റയും വേണ്ട കളിപ്പാട്ടവും വേണ്ട, ബിടിഎസ് ജങ്കൂക്കിനെ മതി; അഞ്ച് വയസുകാരന്റെ ആവശ്യം ഇതോടകം വൈറൽ
Avika Gor: ‘സംരക്ഷിക്കേണ്ട ബോഡിഗാർഡ് തന്നെ എന്നോടത് ചെയ്തു’; ദുരനുഭവം വെളിപ്പെടുത്തി നടി അവിക ഗോർ
Elizabeth Udayan: ‘അവരുടെ സന്തോഷം കണ്ട് എനിക്കും വലിയ സന്തോഷമായി’; സമ്മാനമായി കിട്ടിയ ചോക്ലേറ്റുമായി എലിസബത്ത്
ധൈര്യമായി കടുപ്പത്തിൽ കാപ്പിയും ചായയും കുടിച്ചോളൂ....
ഈ ലക്ഷണങ്ങൾ അവഗണിക്കല്ലേ
​ഗുണം കൂടുതലുള്ളത് മുട്ടയുടെ മഞ്ഞയ്ക്കോ വെള്ളയ്ക്കോ?
കാബേജിന്റെ പ്രത്യേക മണത്തിന്റെ കാരണം അറിയാമോ?