5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Thalapathy Vijay: ‘വിദ്യാഭ്യാസമുള്ളവർ രാഷ്ട്രീയത്തിൽ വരണം, തമിഴ്നാടിന് നല്ല നേതാക്കളുടെ ആവശ്യമുണ്ട്’; നടൻ വിജയ്

Tamilaga Vettri Kazhagam Vijay Speech: തമിഴ്നാട്ടിലെ ലഹരി മാഫിയ‌യ്‌ക്കെതിരെയും താരം തുറന്നടിച്ചു. സമൂഹമാധ്യമങ്ങളിൽ വരുന്ന കാര്യങ്ങൾ അപ്പാടെ വിശ്വസിക്കരുതെന്നും പലപ്പോഴും നല്ല ആളുകളെ മോശക്കാരായും മോശം ആളുകളെ നല്ലവരായും സമൂഹ മാധ്യമങ്ങൾ ചിത്രീകരിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Thalapathy Vijay: ‘വിദ്യാഭ്യാസമുള്ളവർ രാഷ്ട്രീയത്തിൽ വരണം, തമിഴ്നാടിന് നല്ല നേതാക്കളുടെ ആവശ്യമുണ്ട്’; നടൻ വിജയ്
Tamilaga Vettri Kazhagam President And Actor Vijay.
Follow Us
neethu-vijayan
Neethu Vijayan | Published: 28 Jun 2024 16:05 PM

തമിഴ്നാട് സർക്കാരിനെതിരെ (Tamil Nadu Government) ആഞ്ഞടിച്ച് നടൻ വിജയ് (Thalapathy Vijay). 10, 12 ക്ലാസുകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങിലാണ് സർക്കാരിനെതിരെ ആഞ്ഞടിച്ചുകൊണ്ട് വിജയ് തൻ്റെ നിലപാട് വ്യക്തമാക്കിയത്. തമിഴ്നാട്ടിലെ ലഹരി മാഫിയ‌യ്‌ക്കെതിരെയും താരം തുറന്നടിച്ചു. ‘സേ നോ ടു ‍ഡ്രഗ്സ്, സേ നോ ടു ടെംപററി പ്ലഷേഴ്സ്‘ എന്ന് കുട്ടികളെ കൊണ്ടു പ്രതി‍ജ്ഞ എടുപ്പിച്ചതിന് ശേഷമാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.

സമൂഹമാധ്യമങ്ങളിൽ വരുന്ന കാര്യങ്ങൾ അപ്പാടെ വിശ്വസിക്കരുത്. ചില രാഷ്ട്രീയ പാർട്ടികൾ മുന്നോട്ടുവയ്ക്കുന്ന തെറ്റായ പ്രചാരണത്തെ തിരിച്ചറിയണം. ശരിതെറ്റുകൾ മനസ്സിലാക്കി വേണം മികച്ച നേതാവിനെ തിരഞ്ഞെടുക്കാൻ. സമൂഹ മാധ്യമങ്ങൾ പലപ്പോഴും നല്ല ആളുകളെ മോശക്കാരായും മോശം ആളുകളെ നല്ലവരായും ചിത്രീകരിക്കാറുണ്ടെന്നും കുട്ടികളോടു വിജയ് പറഞ്ഞു.

രാഷ്ട്രീയത്തിൽ മാത്രമല്ല തമിഴ്നാട്ടിൽ പല മേഖലയിലും നല്ല നേതാക്കൾ ഇല്ലെന്നും വിജയ് ചടങ്ങിൽ പറഞ്ഞു. നന്നായി പഠിക്കുന്നവരും രാഷ്ട്രീയത്തിൽ വരണം, നാട്ടിലെ പ്രശ്നങ്ങൾ എന്താണെന്ന് മനസിലാക്കണം കൃത്യമായി നിരീക്ഷിക്കണം അപ്പോഴാണ് രാഷ്ട്രീയ പാർട്ടികൾ പറയുന്നതിലെ തെറ്റും ശരിയും തിരിച്ചറിയാനാകുകയെന്നും താരം വ്യക്തമാക്കി.

ALSO READ: ‘ഹൃദയവേദനയുണ്ടായക്കിയ സംഭവം’ കള്ളക്കുറിച്ചി ദുരന്തത്തിൽ ദുഖം രേഖപ്പെടുത്തി നടൻ വിജയ്

നമ്മുടെ നാടിന് വേണ്ടത് മികച്ച ഡോക്ടർമാരെയോ എൻജിനീയർമാരെയേ അഭിഭാഷകരെയോ അല്ല. തമിഴ്നാടിനു വേണ്ടത് നല്ല രാഷ്ട്രീയ നേതാക്കളെയാണ്. നല്ലതുപോലെ പഠിക്കുന്നവർ രാഷ്ട്രീയത്തിലേക്കു വരണം അതാണ് തന്റെ ആഗ്രഹമെന്നും തെറ്റും ശരിയും മനസ്സിലാക്കിവേണം പുതിയ തലമുറ മുന്നോട്ടു പോകാനാന്നും വിജയ് കൂട്ടിച്ചേർത്തു.

തമിഴ്നാട്ടിലെ ലഹരിമാഫിയയുടെ വിളയാട്ടം ഒരു പിതാവെന്ന നിലയിൽ തന്നെ വളരെയധികം വേദനിപ്പിച്ചെന്നും സംസ്ഥാനം ഭരിക്കുന്ന സർക്കാർ മയക്കുമരുന്ന് പ്രതിരോധത്തിൽ പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. മയക്കുമരുന്നിന് അടിമകളായ നിങ്ങളുടെ സുഹൃത്തുക്കളെ അതിൽ നിന്ന് പിന്തിരിപ്പിക്കണമെന്നും വിജയ് പ്രസം​ഗത്തിൽ ആവർത്തിച്ച് പറഞ്ഞു.

തമിഴ്നാട്ടിലെ ഒരോ നിയമസഭ മണ്ഡലത്തിലേയും ഉന്നത വിജയികളെയാണ് ചെന്നൈയിൽ നടന്ന ചടങ്ങിൽ വിജയ് ആദരിച്ചത്. ചടങ്ങിന് എത്തിയ വിജയ് വേദിയിൽ കയറി ഇരിക്കാതെ സദസിലേക്ക് ഇറങ്ങി കുട്ടികൾക്കൊപ്പമാണ് ആദ്യം ഇരുന്നത്. ഈ ചടങ്ങ് കഴിഞ്ഞ വർഷവും നടത്തിയിരുന്നു. എന്നാൽ കഴിഞ്ഞ വർഷം പരിപാടിയിൽ പങ്കെടുക്കുമ്പോൾ വിജയം പാർട്ടി രൂപീകരിച്ചിട്ടില്ലായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ തമിഴ് വെട്രി കഴകം എന്ന പാർട്ടി പ്രഖ്യാപിച്ചതിന് പിന്നാലെ ആദ്യമായാണ് വിജയ് ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുന്നത്.

Stories