Zakir Hussain: സാക്കിർ ഹുസെെന്റെ വിയോ​ഗ വാർത്തകൾ വ്യാജം; ആശുപത്രിയിൽ തുടരുന്ന അദ്ദേഹത്തിനായി പ്രാർത്ഥിക്കണമെന്ന് കുടുംബം

Zakir Hussain Health Condition: ഹൃദയത്തെയും ശ്വാസകോശത്തെയും ​ഗുരുതരമായി ബാധിച്ചിരിക്കുന്ന അസുഖം മൂലമാണ് തബല മാന്ത്രികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

Zakir Hussain: സാക്കിർ ഹുസെെന്റെ വിയോ​ഗ വാർത്തകൾ വ്യാജം; ആശുപത്രിയിൽ തുടരുന്ന അദ്ദേഹത്തിനായി പ്രാർത്ഥിക്കണമെന്ന് കുടുംബം

സാക്കിർ ഹുസൈൻ (image credits: social media)

Published: 

16 Dec 2024 06:34 AM

ന്യൂഡൽഹി: തബല മാന്ത്രികൻ സാക്കിർ ഹുസെെൻ വിടവാങ്ങിയിട്ടില്ലെന്ന് കുടുംബം. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് അദ്ദേഹം യുഎസിലെ ആശുപത്രിയിൽ ചികിത്സയിലാണെന്ന് കുടുംബം അറിയിച്ചു. മരണവാർത്ത തെറ്റാണെന്നും അദ്ദേഹത്തിനായി നല്ലതിനായി പ്രാർത്ഥിക്കണമെന്നും കുടുംബം അഭ്യർത്ഥിച്ചു. രണ്ടാഴ്ചയായി തബല മാന്ത്രികൻ സാൻ ഫാൻസിസ്കോയിലെ ആശുപത്രിയിൽ തുടരുകയാണെന്ന് അദ്ദേഹത്തിൻ്റെ മാനേജർ നിർമ്മല ബചാനി അറിയിച്ചു. ‌സാക്കിർ ഹുസെെൻ അന്തരിച്ചതായി കേന്ദ്ര വാർത്ത വിനിമയ മന്ത്രാലയം ഉൾപ്പെടെ രാത്രി ട്വീറ്റ് ചെയ്തതോടെ രാജ്യമെങ്ങുമുള്ള മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. തുടർന്ന് വാർത്താ വിതരണ മന്ത്രാലയവും കേന്ദ്ര മന്ത്രിമാർ ഉൾപ്പെടെയുള്ളവരും നേതാക്കളും മാധ്യമങ്ങളും വാർത്ത പിൻവലിച്ചു. കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, നിതിൻ ​ഗഡ്കരി, പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി ഉൾപ്പെടെയുള്ളവർ സമൂഹമാധ്യമങ്ങളിലൂടെ അനുശോചനം അറിയിച്ചിരുന്നു.

സാക്കിർ ഹുസെെൻ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണെന്ന് സുഹൃത്തും ഫ്ലൂട്ടിസ്റ്റുമായ രാകേഷ് ചൗരസ്യയും സ്ഥിരീകരിച്ചിട്ടുണ്ട്. ‘ ആരോ​ഗ്യസ്ഥിതി മോശമായതിനെ തുടർന്ന് അദ്ദേഹത്തെ സാൻഫ്രാസിസ്കോയിലെ ആശുപത്രി ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തിൻറെ നിലവിലെ ആരോ​ഗ്യസ്ഥിതിയിൽ കുടുംബവും അടുപ്പമുള്ളവരും ആശങ്കാകുലരാണ്.’- ചൗരസ്യ പിടിഐയോട് പറഞ്ഞു. ഹൃദയത്തെയും ശ്വാസകോശത്തെയും ​ഗുരുതരമായി ബാധിച്ചിരിക്കുന്ന അസുഖം മൂലമാണ് തബല മാന്ത്രികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

 

“എൻ്റെ സഹോദരൻ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ലോകമെമ്പാടുമുള്ളവരോട് അദ്ദേഹത്തിനായി പ്രാർത്ഥിക്കാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു. അദ്ദേഹം മരിച്ചെന്ന രീതിയിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുത്. സാക്കിർ ഹുസൈൻ മരിച്ചെന്ന വ്യാജവാർത്തകളോട് പ്രതികരിച്ചുകൊണ്ട് അദ്ദേ​ഹത്തിന്റെ സഹോദരി ഖുർഷിദ് ഔലിയ പിടിഐയോട് പ്രതികരിച്ചു.

 

“സാക്കിർ മരിച്ചെന്ന രീതിയിലുള്ള വ്യാജ വാർത്തകൾ സ്ഥിരീകരിക്കാതെ നൽകരുതെന്ന് ഞാൻ മാധ്യമങ്ങളോട് അഭ്യർത്ഥിക്കുകയാണ്. ‍ഞങ്ങളോടൊപ്പം അദ്ദേഹം ഇപ്പോഴുമുണ്ട്. അതുകൊണ്ട് മരിച്ചെന്ന രീതിയിലുള്ള വാർത്തകൾ പ്രചരിപ്പിക്കരുത്. ഇങ്ങനെ വാർത്തകൾ നൽകുന്നത് നിയമപ്രകാരം കുറ്റകരമാണ്. സമൂഹമാധ്യമങ്ങളിൽ തെറ്റായ വാർത്തകൾ കാണുമ്പോൾ വളരെ അധികം വിഷമം തോന്നുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

ഇന്ത്യൻ ശാസ്ത്രീയ സം​ഗീതത്തിന്റെ പ്രശസ്തി ലോകമെമ്പാടും അറിയിച്ച കലാകാരനാണ് ഉസ്താദ് സാക്കിർ ഹുസെെൻ. അദ്ദേഹത്തിൻറെ പിതാവ് അല്ലാഹ് റഖയും തബലയിൽ മാന്ത്രികത സൃഷ്ടിച്ചിരുന്നു. 951-ൽ മുംബൈയിലായിരുന്നു ജനനം. അഞ്ച് ​ഗ്രാമി അവാർഡുകളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1988-ൽ പത്മശ്രീയും 2002-ൽ പത്മഭൂഷണും 2023-ൽ പത്മവിഭൂഷണും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.

Related Stories
Asif Ali: ‘മഞ്ഞുമ്മൽ ബോയ്സിൽ കുഴിയിൽ പോകേണ്ടിയിരുന്നത് ഞാനായിരുന്നു’; വെളിപ്പെടുത്തി ആസിഫ് അലി
Drishyam 3 : ‘ദൃശ്യം 3 എഴുതിയിട്ട് പോലുമില്ല; എന്ന് നടക്കുമെന്നറിയില്ല’; വെളിപ്പെടുത്തി ജീത്തു ജോസഫ്
Mammooty Upcoming Filims: ‘ബസൂക്ക മുതൽ മഹേഷ് നാരായണൻ ചിത്രം വരെ’; 2025 കീഴടക്കാൻ മമ്മൂട്ടി, വരാനിരിക്കുന്ന സിനിമകൾ ഇവ
AR Rahman: ‘പുലർച്ചെ 3.30നുള്ള റെക്കോർഡിങ് എന്ത് ക്രിയേറ്റിവിറ്റിയാണ്?’; എആർ റഹ്മാനെതിരെ ബോളിവുഡ് ഗായകൻ
Marco Box Office Collection: 100 കോടി ക്ലബ്ബിൽ ‘മാർക്കോ’; സന്തോഷം പങ്കിട്ട് ഉണ്ണി മുകുന്ദൻ
Sreelakshmi Sreekumar: ’14 വർഷം കൊണ്ട് എനിക്ക് ചുറ്റുമുള്ള ലോകം മാറി, പക്ഷെ ആ വേദന പഴയതുപോലെ തന്നെ’; ജഗതിക്ക് പിറന്നാൾ ആശംസകളുമായി മകൾ
ഡ്രാഗൺ ഫ്രൂട്ട് കഴിക്കൂ; ഗുണങ്ങൾ ഏറെ
സിഡ്‌നിയിലെ ഹീറോകള്‍
സ്ട്രെസ് കുറയ്ക്കാൻ സൂര്യകാന്തി വിത്ത് കഴിക്കൂ
പപ്പായ പതിവാക്കൂ; ഗുണങ്ങൾ ഏറെ