Suresh Gopi: ‘കടുവാക്കുന്നേല്‍ കുറുവച്ചനായി’ സുരേഷ് ​ഗോപി; അഭിനയത്തിന്റെ ഇടവേളകളില്‍ മന്ത്രി

Suresh Gopi Film Ottakomban: കേന്ദ്രമന്ത്രിയായ ശേഷം ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തുന്ന ചിത്രമാണ് 'ഒറ്റക്കൊമ്പന്‍'. കഴിഞ്ഞ ദിവസമാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. തിരുവനനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയില്‍വളപ്പിലായിരുന്നു ആദ്യ ഷൂട്ടിങ്. സിനിമാഭിനയത്തിന് കേന്ദ്രം അനുമതി നല്‍കിയതോടെയാണ് ഏറെ നാളായി ചര്‍ച്ചയായിരുന്ന 'ഒറ്റക്കൊമ്പന്‍' ചിത്രീകരണം ആരംഭിച്ചത്.

Suresh Gopi: കടുവാക്കുന്നേല്‍ കുറുവച്ചനായി സുരേഷ് ​ഗോപി; അഭിനയത്തിന്റെ ഇടവേളകളില്‍ മന്ത്രി

Suresh Gopi

Published: 

31 Dec 2024 08:21 AM

ഏറെ നാളായി ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ഒറ്റക്കൊമ്പൻ. നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നത് നടൻ സുരേഷ് ​ഗോപിയാണ്. കേന്ദ്രമന്ത്രിയായ ശേഷം ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തുന്ന ചിത്രമാണ് ‘ഒറ്റക്കൊമ്പന്‍’. കഴിഞ്ഞ ദിവസമാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. തിരുവനനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയില്‍വളപ്പിലായിരുന്നു ആദ്യ ഷൂട്ടിങ്. സിനിമാഭിനയത്തിന് കേന്ദ്രം അനുമതി നല്‍കിയതോടെയാണ് ഏറെ നാളായി ചര്‍ച്ചയായിരുന്ന ‘ഒറ്റക്കൊമ്പന്‍’ ചിത്രീകരണം ആരംഭിച്ചത്.

കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന റിയല്‍ ലൈഫ് കഥാപാത്രത്തെയാണ് താരം ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കോട്ടയം, പാല എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുള്ള സിനിമയാണെങ്കിലും ഏറ്റവും പ്രധാനപ്പെട്ടൊരു രം​ഗമാണ് പൂജപ്പുര സെൻട്രൽ ജയിലിൽ വച്ചിപ്പോൾ നടക്കുന്നത്. രണ്ട് ദിവസമാണ് തിരുവനന്തപുരത്ത് ചിത്രീകരണം ഉണ്ടാവുക. ഒറ്റക്കൊമ്പന്‍ ഒരു ഫാമിലി ആക്ഷൻ ഡ്രാമ വിഭാ​ഗത്തിൽപ്പെടുന്ന സിനിമയാണെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി.അതേസമയം ചിത്രീകരണത്തിനൊപ്പം കേന്ദ്രമന്ത്രിയുടെ ഓഫീസും സെറ്റില്‍ പ്രവര്‍ത്തിക്കുമെന്നാണ് റിപ്പോർട്ട്. അഭിനയത്തിന്റെ ഇടവേളകളില്‍ കേന്ദ്രമന്ത്രിയുടെ ചുമതലയും സുരേഷ്ഗോപി നിർവഹിക്കും. വലിയ മുതൽമുടക്കിൽ വിശാലമായ കാന്‍വാസിലാണ് ചിത്രം ഒരുക്കുന്നത്.

Also Read: ശ്രീന​ഗറിലെ സിനിമ ചിത്രീകരണത്തിനിടെ അണുബാധ; ഛായാഗ്രാഹക കെ.ആർ. കൃഷ്ണ അന്തരിച്ചു

ഏറെ നാളായി സിനിമ ആസ്വാദകർ കാത്തിരിക്കുന്ന ചിത്രമാണ് ഒറ്റക്കൊമ്പന്‍. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകൾക്കായി ആരാധകർ ഏറെ കാത്തിരുന്നു. 2020ലാണ് ‘ഒറ്റക്കൊമ്പൻ’ എന്ന ചിത്രം വരുന്നുവെന്ന് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. നടൻ സുരേഷ് ​ഗോപി ആണ് എന്നറിഞ്ഞതോടെ ആരാധകർ ഏറെ ആവേശത്തിൽ ആയിരുന്നു. എന്നാൽ പലകാരണങ്ങളാലും ചിത്രീകരണം നീണ്ടുപോയി. ഒടുവിൽ വിവാദങ്ങളിലും ചിത്രം അകപ്പെട്ടു. പൃഥ്വിരാജ് നായകനായി എത്തിയ കടുവയുടെ തിരക്കഥയും കഥാപാത്രവും സുരേഷ്‌ ഗോപി ചിത്രത്തിനായി പകർപ്പവകാശം ലംഘിച്ച് പകർത്തി എന്ന് ആരോപിച്ച് തിരക്കഥാകൃത്ത് ജിനു എബ്രഹാം രം​ഗത്തെത്തിയതാണ് വിവാ​ദത്തിന് കാരണം. ‘കടുവാക്കുന്നേൽ കുറുവച്ചൻ’ എന്ന കഥാപാത്രത്തിന്‍റെ പേര് പകര്‍പ്പവകാശ നിയമപ്രകാരം രജിസ്റ്റർ ചെയ്‍തതിന്‍റെ രേഖകളടക്കം ഹർജിക്കാർ സമർപ്പിച്ചിരുന്നു. ഇതിനു പിന്നാലെ സുരേഷ് ​ഗോപിയുടെ ചിത്രത്തിനു സ്റ്റേയും വന്നു. വിലക്ക് നീക്കണമെന്ന് പലയാവർത്തി ഹർജി സമർപ്പിക്കുകയും അവ തള്ളുകയും ചെയ്തിരുന്നു. ഷാജി കൈലാസ് ആയിരുന്നു കടുവയുടെ സംവിധാനം. ഇതും സുരേഷ് ​ഗോപി ചിത്രത്തിന്റെ ഷൂട്ടിം​ഗ് വൈകാൻ കാരണമായിരുന്നു.

ഇന്ദ്രജിത്ത് സുകുമാരൻ, വിജയരാഘവൻ, ലാലു അലക്സ്, ചെമ്പൻ വിനോദ്, ജോണി ആൻ്റണി ബിജു പപ്പൻ, മേഘന രാജ് എന്നിവരും മറ്റ് നിരവധി പ്രമുഖ താരങ്ങളും പുതുമുഖങ്ങളും ഒറ്റക്കൊമ്പനില്‍ അണിനിരക്കുന്നുണ്ട്. ഷിബിൻ ഫ്രാൻസിസിൻ്റേതാണു രചന. രചന നിർവഹിക്കുന്നത് ഷിബിന്‍ ഫ്രാന്‍സിസ്. ബിജു മേനോനും ചിത്രത്തിന്‍റെ ഭാഗമാകും. ഷാജി കുമാര്‍ ഛായ​ഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ഹര്‍ഷവര്‍ധന്‍ രാമേശ്വര്‍ ആണ്. ടോമിച്ചന്‍ മുളകുപാടമാണ് നിർമാണം.

പപ്പായ പതിവാക്കൂ; ഗുണങ്ങൾ ഏറെ
യശസ്വി ജയ്സ്വാളിന് ഓസ്ട്രേലിയലിൽ വെടിക്കെട്ട് റെക്കോർഡ്
ഡിവില്ലിയേഴ്‌സിന്റെ ടെസ്റ്റ് ടീമില്‍ ആരൊക്കെ?
ബ്രോക്കോളിയോ കോളിഫ്ലവറോ ഏതാണ് നല്ലത്?