Sruthi Hariharan : ‘നിന്നെ നായികയാക്കാം; പക്ഷേ, ഞങ്ങൾ അഞ്ച് നിർമാതാക്കൾക്കും വഴങ്ങണം’; ശ്രുതി ഹരിഹരൻ്റെ പഴയ വെളിപ്പെടുത്തൽ ചർച്ചയാവുന്നു

Sruthi Hariharan Casting Couch : തനിക്ക് അനുഭവിക്കേണ്ടിവന്ന കാസ്റ്റിങ് കൗച്ചിനെപ്പറ്റിയുള്ള തെന്നിന്ത്യൻ നടി ശ്രുതി ഹരിഹരൻ്റെ പഴയ വെളിപ്പെടുത്തൽ വീണ്ടും പ്രചരിക്കുന്നു. ഒരു തമിഴ് നിർമാതാവ് ലൈംഗികമായി വഴങ്ങണമെന്ന് തന്നോട് ആവശ്യപ്പെട്ടെന്നും 18ആം വയസിൽ തനിക്ക് കാസ്റ്റിങ് കൗച്ച് അനുഭവമുണ്ടായി എന്നുമാണ് ശ്രുതിയുടെ വെളിപ്പെടുത്തൽ.

Sruthi Hariharan : നിന്നെ നായികയാക്കാം; പക്ഷേ, ഞങ്ങൾ അഞ്ച് നിർമാതാക്കൾക്കും വഴങ്ങണം; ശ്രുതി ഹരിഹരൻ്റെ പഴയ വെളിപ്പെടുത്തൽ ചർച്ചയാവുന്നു

ശ്രുതി ഹരിഹരൻ (Image Courtesy - Sruthi Hariharan Facebook)

Published: 

24 Sep 2024 16:52 PM

തെന്നിന്ത്യൻ നടി ശ്രുതി ഹരിഹരൻ്റെ പഴയ വെളിപ്പെടുത്തൽ ചർച്ചയാവുന്നു. ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിലാണ് 2018ൽ ശ്രുതി നടത്തിയ വെളിപ്പെടുത്തലുകൾ വീണ്ടും ചർച്ചയാവുന്നത്. ലൈംഗികമായി വഴങ്ങണമെന്ന് തമിഴ് നിർമാതാവ് തന്നോട് ആവശ്യപ്പെട്ടു എന്നും താൻ എതിർപ്പറിയിച്ചതോടെ തമിഴിൽ നിന്ന് തനിക്ക് നല്ല സിനിമകൾ വരാതായി എന്നും ശ്രുതി പറഞ്ഞു. ഹൈദരാബാദിൽ വച്ച് നടന്ന ഇന്ത്യ ടുഡേ കോൺക്ലേവിൽ സംസാരിക്കുന്നതിനിടെയായിരുന്നു ശ്രുതി ഹരിഹരൻ്റെ വെളിപ്പെടുത്തൽ.

“ആദ്യത്തെ കന്നഡ സിനിമയ്ക്കായുള്ള കൂടിക്കാഴ്ച എന്നെ വല്ലാതെ ഭയപ്പെടുത്തി. എനിക്കന്ന് 18 വയസായിരുന്നു. കാസ്റ്റിങ് കൗച്ച് അനുഭവമുണ്ടായതിൻ്റെ ഞെട്ടലിൽ ഞാൻ ഒരുപാട് കരഞ്ഞു. ഇതേക്കുറിച്ച്‌ എൻ്റെ ഡാന്‍സ് കൊറിയോഗ്രാഫറോട് പറഞ്ഞപ്പോൾ ഇതൊക്കെ കൈകാര്യം ചെയ്യാനറിയില്ലെങ്കിൽ നിർത്തിപ്പോകൂ എന്നാണ് അയാൾ പറഞ്ഞത്. ഈ സംഭവത്തിന് നാല് വർഷങ്ങൾക്ക് ശേഷം തമിഴിലെ ഒരു പ്രമുഖ നിർമാതാവ് എൻ്റെ ഒരു കന്നഡ സിനിമയുടെ റീമേക്ക് അവകാശങ്ങൾ വാങ്ങി. കന്നഡയിൽ ഞാൻ അഭിനയിച്ച അതേ വേഷം എനിക്ക് തമിഴിലും നൽകാമെന്ന് നിർമാതാവ് വാഗ്ധാനം ചെയ്തു. അതിനൊപ്പം അയാൾ പറഞ്ഞു, ‘ഞങ്ങൾ അഞ്ച് നിർമാതാക്കളുണ്ട്. ഞങ്ങൾ ഇഷ്ടമുള്ള രീതിയിൽ മാറിമാറി താങ്കളെ ഉപയോഗിക്കും’. എൻ്റെ കയ്യിൽ ചെരിപ്പുണ്ടെന്ന് ഞാൻ തിരിച്ച് പ്രതികരിച്ചു. ഈ സംഭവത്തിന് ശേഷം തന്നോടൊപ്പം ജോലി ചെയ്യുക ബുദ്ധിമുട്ടാണെന്ന തരത്തിൽ പ്രചാരണം ആരംഭിച്ചു. പിന്നീട് തമിഴിൽ നിന്ന് നല്ല വേഷങ്ങൾ ലഭിക്കാതെയായി.”- ശ്രുതി പറഞ്ഞു.

Also Read : Siddique: സിദ്ദിഖിന്റെ അറസ്റ്റ് ഉടന്‍; നടൻ ഒളിവിൽ; ലുക്ക്ഔട്ട് സർക്കുലർ പുറപ്പെടുവിച്ചു പോലീസ്

മലയാളത്തിലൂടെയാണ് ശ്രുതി അഭിനയരംഗത്തെത്തുന്നത്. 2012ൽ പുറത്തിറങ്ങിയ സിനിമാ കമ്പനിയായിരുന്നു. 2013ൽ ലൂസിയ എന്ന സിനിമയാണ് കന്നഡയിൽ ശ്രുതിയുടെ ആദ്യ സിനിമ. പിന്നീട് കന്നഡയിൽ നിരവധി സിനിമകളിൽ അഭിനയിച്ച ശ്രുതി തമിഴിലും മലയാളത്തിലും വേഷമിട്ടിട്ടുണ്ട്. സംസ്ഥാന, ദേശീയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

അതേസമയം, പീഡനക്കേസിൽ നടനും എംഎൽഎയുമായ എം മുകേഷിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രത്യേക അന്വേഷണ സംഘം മുകേഷിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. കൊച്ചിയിൽ മൂന്ന് മണിക്കൂർ‌ നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. ഇതിനു പിന്നാലെ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. രാവിലെ 9.45 നാണ് മുകേഷ് ചോദ്യം ചെയ്യലിന് ഹാജരായത്.

താരസംഘടനയായ അമ്മയില്‍ അംഗത്വം വാഗ്ദാനം ചെയ്തും സിനിമയിൽ അവസരം വാ​ഗ്ദാനം ചെയ്തും മുകേഷ് തന്നെ പീഡിപ്പിച്ചു എന്നായിരുന്നു യുവതിയുടെ പരാതി. ആലുവ സ്വദേശിനിയുടെ പരാതിയിൽ മരട് പോലീസാണ് നടനെതിരെ കേസെടുത്തിരുന്നത്. മരടിലെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിച്ചു എന്നും ഒറ്റപ്പാലത്തെ ഷൂട്ടിംഗ് സ്ഥലത്ത് കാറിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചു എന്നും പരാതിയിലുണ്ടായിരുന്നു. പീഡനക്കുറ്റം, സ്ത്രീത്വത്തെ അപമാനിക്കൽ, ആക്രമിക്കണമെന്ന ഉദ്ദേശ്യത്തോടെ അതിക്രമിച്ച് കടക്കൽ, സ്ത്രീത്വത്തെ അപമാനിക്കുന്ന ആംഗ്യം കാണിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് മുകേഷിനെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്.

Also Read : Mukesh: നടിയെ പീഡിപ്പിച്ച കേസിൽ മുകേഷ് അറസ്റ്റിൽ; ജാമ്യത്തിൽ വിട്ടു

പീഡനക്കേസിൽ നടൻ സിദ്ധിഖിനെ അറസ്റ്റ് ചെയ്യാനൊരുങ്ങുകയാണ് പോലീസ്. കഴിഞ്ഞ ദിവസം വരെ കൊച്ചിയിലെ വീട്ടിലുണ്ടായിരുന്ന നടൻ, ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ സ്ഥലത്തുനിന്ന് മുങ്ങിയിരിക്കുകയാണ്. ഇതോടെ സിദ്ധിഖിനായി വിമാനത്താവളങ്ങളിൽ ഉൾപ്പെടെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. നടൻ വി​ദേശത്തേക്ക് കടക്കാതിരിക്കാനാണ് പോലീസിൻ്റെ നീക്കം. സിദ്ധീഖിൻ്റെ എല്ലാ മൊബൈൽ നമ്പരുകളും സ്വിച്ചോഫാണ്. ഹൈക്കോടതി വിധിക്കെതിരെ സുപ്രിം കോടതിയെ സമീപിക്കാനാണ് സിദ്ധിഖിൻ്റെ നീക്കം. എന്നാൽ അതിന് മുൻപ് തന്നെ സിദ്ധിഖിനെ അറസ്റ്റ് ചെയ്യാനാണ് പോലീസ് ശ്രമിക്കുന്നത്.

ജസ്റ്റിസ് സിഎസ് ഡയസ് ആണ് സിദ്ധിഖിൻ്റെ ജാമ്യാപേക്ഷ തള്ളിയത്. തനിക്കെതിരെയുളള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു സിദ്ധിഖിൻ്റെ ആവശ്യം. എന്നാൽ, ഇത് കോടതി തള്ളി. സിദ്ധിഖിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും അതിജീവിതയെ നിശബ്ദയാക്കാൻ ശ്രമം നടന്നു എന്നും കോടതി നിരീക്ഷിച്ചിരുന്നു.

Related Stories
Marco Movie : മാർക്കോ പീറ്ററിൻ്റെ കോൾഡ് ബ്ലഡഡ് വില്ലൻ; റസൽ ഐസക്കിനെ ഗംഭീരമാക്കിയ അഭിമന്യു ഷമ്മി തിലകൻ്റെ മകൻ്റെ കുറിപ്പ് വൈറൽ
Allu Arjun: ‘തെറ്റായ വിവരങ്ങൾ എല്ലായിടത്തും പ്രചരിക്കുന്നു, ഇത് വ്യക്തിഹത്യ ആണ്, ഞാൻ ഒരു റോഡ് ഷോയും നടത്തിയിട്ടില്ല’: അല്ലു അർജുൻ
Sai Pallavi: അമരന്റെ വിജയത്തിന് പിന്നാലെ സായ് പല്ലവി ഓസ്‌ട്രേലിയയിൽ; കംഗാരുവിനൊപ്പമുള്ള നടിയുടെ ചിത്രങ്ങൾ വൈറൽ
Prithviraj Sukumaran: പൃഥ്വിയുടെ അല്ലി പഠിക്കുന്നത് ആരാധ്യയ്‌ക്കൊപ്പം; ദൃശ്യങ്ങള്‍ വൈറലാകുന്നു
All We Imagine As Light : ബറാക്ക് ഒബാമയുടെ ഇഷ്ടചിത്രം ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്’; മലയാളികളുടെ അഭിനയപാടവത്തിന് പ്രശംസയേറുന്നു
Manju Warrier: മീനാക്ഷിയെ ചേര്‍ത്തുപിടിച്ച് മഞ്ജു വാര്യര്‍; വീഡിയോ വൈറല്‍
ദക്ഷിണാഫ്രിക്കയ്ക്കെതിരെ പരമ്പര ജയം; പാകിസ്താന് റെക്കോർഡ്
കരളിൻ്റെ ആരോ​ഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
'ബോക്‌സിങ് ഡേ ടെസ്റ്റ്' പേരു വന്ന വഴി
പ്രാതലിൽ ഇവ ഉൾപ്പെടുത്തൂ; ഗുണങ്ങൾ ഏറെ