5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Pravinkoodu Shappu: ഡാര്‍ക്ക് ഹ്യൂമര്‍ വൈബിൽ സൗബിന്റെ പുതിയ ചിത്രം; ‘പ്രാവിന്‍കൂട് ഷാപ്പ്’ ഉടൻ തീയറ്റേറുകളിലേക്ക്

Pravinkoodu Shappu Release Date: നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലർ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഒരു കള്ളുഷാപ്പിനെ ചുറ്റിപ്പറ്റി നടക്കുന്ന കുറ്റകൃത്യവും, തുടര്‍ന്നുള്ള അന്വേഷണവും മറ്റുമാണ് കഥാസാരം എന്ന സൂചനയാണ് ട്രെയിലര്‍ നല്‍കിയിരുന്നത്.

Pravinkoodu Shappu: ഡാര്‍ക്ക് ഹ്യൂമര്‍ വൈബിൽ സൗബിന്റെ പുതിയ ചിത്രം; ‘പ്രാവിന്‍കൂട് ഷാപ്പ്’ ഉടൻ തീയറ്റേറുകളിലേക്ക്
'പ്രാവിൻകൂട് ഷാപ്പ്' പോസ്റ്റർ Image Credit source: Facebook
nandha-das
Nandha Das | Published: 29 Dec 2024 17:40 PM

സൗബിൻ ഷാഹിർ, ബേസിൽ ജോസഫ്, ചെമ്പൻ വിനോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സംവിധായകൻ ശ്രീരാജ് ശ്രീനിവാസൻ ഒരുക്കുന്ന ‘പ്രാവിൻകൂട് ഷാപ്പ്’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടു. ഡാർക്ക് ഹ്യുമർ വിഭാഗത്തിൽപെടുന്ന ഈ ചിത്രം ജനുവരി 16-നാണ് തീയറ്ററുകളിൽ എത്തുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലർ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഒരു കള്ളുഷാപ്പിനെ ചുറ്റിപ്പറ്റി നടക്കുന്ന കുറ്റകൃത്യവും, തുടര്‍ന്നുള്ള അന്വേഷണവും മറ്റുമാണ് കഥാസാരം എന്ന സൂചനയാണ് ട്രെയിലര്‍ നല്‍കിയിരുന്നത്.

അൻവർ റഷീദ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ അൻവർ റഷീദ് ആണ് ചിത്രത്തിന്റെ നിർമാണം. എറണാകുളത്തും തൃശൂരുമായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. സൗബിൻ ഷാഹിർ, ബേസിൽ ജോസഫ്, ചെമ്പൻ വിനോദ് എന്നിവർക്ക് പുറമെ ചാന്ദ്നി ശ്രീധരൻ, ശിവജിത് പത്മനാഭൻ, ശബരീഷ് വർമ്മ, നിയാസ് ബക്കർ, രേവതി, വിജോ അമരാവതി, രാംകുമാർ, സന്ദീപ്, പ്രതാപൻ കെ.എസ് തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു.

ആഗോളതലത്തിൽ തരംഗം സൃഷ്‌ടിച്ച ‘മഞ്ഞുമ്മൽ ബോയ്‌സി’ന്‍റെ വൻ വിജയത്തിന് ശേഷം ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട്. തല്ലുമാല, ഫാലിമി, പ്രേമലു എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് സംഗീതം ഒരുക്കിയ വിഷ്ണു വിജയ് ആണ് ഈ ചിത്രത്തിൽ സംഗീത സംവിധാനം നിർവഹിക്കുന്നത്. ഫഹദ് ഫാസിലിനെ നായകനാക്കി സംവിധായകൻ ജിത്തു മാധവൻ ഒരുക്കിയ ‘ആവേശം’ എന്ന ചിത്രത്തിന് ശേഷം എ&എ എന്‍റർടെയ്ൻമെന്‍റ്സ് പ്രദർശനത്തിനെത്തിക്കുന്ന ചിത്രമാണ് ‘പ്രാവിന്‍കൂട് ഷാപ്പ്’. ചിത്രത്തിന്റെ മ്യൂസിക്‌ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് സോണി മ്യൂസിക് ആണ്.

ALSO READ: ‘ഇനി ഇവിടെ ഞാന്‍ മതി’; വരുണ്‍ ധവാന്റെ ‘ബേബി ജോണി’നെ വേണ്ട; ഹിന്ദിയിൽ ഉണ്ണി മുകുന്ദന്റെ ‘മാർക്കോ തരം​ഗം

ഗാനരചന- മുഹ്‍സിൻ പരാരി, വിനായക് ശശികുമാര്‍, സുഹൈല്‍ കോയ, പ്രൊഡക്ഷന്‍ ഡിസൈനർ- ഗോകുല്‍ ദാസ്, എഡിറ്റര്‍: ഷഫീഖ് മുഹമ്മദ് അലി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അബ്രു സൈമണ്‍, സൗണ്ട് ഡിസൈനർ- വിഷ്ണു ഗോവിന്ദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- എ.ആര്‍ അന്‍സാര്‍, കോസ്റ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- റോണക്സ്‌ സേവ്യർ, ആക്ഷൻ- കലൈ മാസ്റ്റർ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബിജു തോമസ്‌, എആർഇ മാനേജർ‍- ബോണി ജോർജ്ജ്, കളറിസ്റ്റ്- ശ്രീക് വാര്യർ, വിഎഫ്എക്സ്- എഗ്ഗ് വൈറ്റ്, സ്റ്റില്‍സ്- രോഹിത് കെ സുരേഷ്, ഡിസൈന്‍സ്- യെല്ലോടൂത്ത്, വിഷ്വൽ പ്രൊമോഷൻസ്- സ്നേക്ക്പ്ലാന്‍റ്, പിആർഒ- ആതിര ദിൽജിത്ത്, എ.എസ് ദിനേശ്, എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ.