Social Media Influencer Arrest: ക്രിസ്ത്യൻ പള്ളിയിൽ കയറി ജയ് ശ്രീരാം വിളിച്ചു; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർക്കെതിരെ കേസ്

Social Media Influencer Chants Jai Shri Ram: മേഘാലയയിലെ ഈസ്റ്റ് കാശി ഹിൽസ് ജില്ലയിലെ മാവ്ലിനോങ് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പള്ളയിൽ കയറിയാണ് ആകാശ് ജയ് ശ്രീരാം ഉൾപ്പടെയുള്ള ഹിന്ദു നാമങ്ങൾ ചൊല്ലിയത്.

Social Media Influencer Arrest: ക്രിസ്ത്യൻ പള്ളിയിൽ കയറി ജയ് ശ്രീരാം വിളിച്ചു; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർക്കെതിരെ കേസ്

ആകാശ് സാഗർ

Published: 

28 Dec 2024 23:57 PM

ഷില്ലോങ്: ക്രിസ്ത്യൻ പള്ളിയിൽ കടന്നു കയറി മൈക്കിലൂടെ ജയ് ശ്രീ റാം അടക്കമുള്ള ഹിന്ദു നാമങ്ങൾ ചൊല്ലിയ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ആകാശ് സാഗർ എന്ന യുവാവിനെതിരെ ആണ് കേസെടുത്തത്. ആകാശ് തന്നെയാണ് വീഡിയോ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചത്.

മേഘാലയയിലെ ഈസ്റ്റ് കാശി ഹിൽസ് ജില്ലയിലെ മാവ്ലിനോങ് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പള്ളയിൽ കയറിയാണ് ആകാശ് ജയ് ശ്രീരാം ഉൾപ്പടെയുള്ള ഹിന്ദു നാമങ്ങൾ ചൊല്ലിയത്. ഒരു സംഘം സുഹൃത്തുക്കൾക്കൊപ്പം ആണ് ആകാശ് പള്ളിയിലെ അൾത്താരയിലേക്ക് കയറുന്നത്. തുടർന്ന്, മൈക്കിന് മുന്നിൽ ചെന്ന് പാടുകയും, ഇടയ്ക്കിടെ ജയ് ശ്രീരാം എന്ന് പറയുകയും ചെയ്തു. ഇതിന് പുറമെ ഇയാൾ ക്രൈസ്തവ ഭക്തിഗാനങ്ങൾ വക്രീകരിച്ച് പാടുകയും ചെയ്തു. ആകാശ് പങ്കുവെച്ച വീഡിയോയിൽ തന്നെ ഇക്കാര്യങ്ങൾ എല്ലാം വ്യക്തമാണ്.

ആകാശ് സാഗർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ:

ALSO READ: ‘അത് വിട് പാര്‍വതി, നമ്മള്‍ ഒരു കുടുംബമല്ലേ’; പ്രശ്‌നങ്ങളെ കുറിച്ച് പറയുമ്പോള്‍ ‘അമ്മ’ സംഘടന പ്രതികരിച്ചത് ഇങ്ങനെ

ഒരാഴ്ച മുൻപാണ് ആകാശ് ഈ വീഡിയോ സമൂഹ മാധ്യമത്തിൽ പങ്കുവെക്കുന്നത്. ഇത് കണ്ട ഷില്ലോങ്ങിലെ ഒരു ആക്ടിവിസ്റ്റ് ആണ് ഇയാൾക്കെതിരെ പോലീസിൽ പരാതി നൽകിയത്. ക്രൈസ്തവ വിശ്വാസത്തെ അപമാനിക്കുന്നുവെന്നും മതവൈരം ഉണ്ടാക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ഇവർ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ആകാശിനെതിരെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. എന്നാൽ, ജയ് ശ്രീ റാം എന്ന് പറഞ്ഞതിനാണോ തനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതെന്ന് ചോദിച്ച ആകാശ്, തനിക്കെതിരെ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് തന്റെ വിമർശകർ ആണെന്ന് വാദിക്കുകയാണ് ചെയ്തത്. അതേസമയം, ഇൻസ്റ്റാഗ്രാമിൽ 15 ലക്ഷത്തിലധികം ഫോളോവേഴ്സ് ആകാശിനുണ്ട്.

 

ന്യൂയര്‍ ആഘോഷിച്ചോളൂ പക്ഷെ ടച്ചിങ്‌സായി ഇവ വേണ്ട
ഐസിസിയുടെ ഈ വര്‍ഷത്തെ താരം ആരാകും ?
ഈ ലക്ഷണങ്ങൾ ചെറുപ്പക്കാർ ഒഴിവാക്കരുത് ഹൃദയഘാതമാവാം
പുതുവർഷമല്ലെ! 'ന്യൂ ഇയർ റെസല്യൂഷൻ' എടുത്താലോ