Sheelu Abraham:‘അതൊരു പാവം മനുഷ്യൻ; പറഞ്ഞത് അറിവില്ലായ്മ കൊണ്ട്; എനിക്കതിനെ ഇഷ്ടമാണ്; ആറാട്ടണ്ണന്റെ നെ​ഗറ്റീവ് റിവ്യൂവിൽ ഷീലു എബ്രഹാം

‘അതൊരു പാവം മനുഷ്യനാണ്. അദ്ദേഹത്തിന്റെ അറിവില്ലായ്മ കൊണ്ട് പറഞ്ഞതാണ്. ഒരു കഥയില്ലാത്ത ഒരാളാണ്. എനിക്കതിനെ ഇഷ്ടമാണ്. അതിനെയൊക്കെ നമ്മൾ വിട്ടു കളയുക. ഇന്ന് അദ്ദേഹം തിരിച്ചു പറഞ്ഞിട്ടുമുണ്ട്. പാവമല്ലേ, പോട്ടെ എന്നു വിചാരിച്ചു വിട്ടു കളയുക എന്നതേ ഒളളൂ‘, ഷീലു എബ്ര​ഹാം പറഞ്ഞു.

Sheelu Abraham:‘അതൊരു പാവം മനുഷ്യൻ; പറഞ്ഞത് അറിവില്ലായ്മ കൊണ്ട്; എനിക്കതിനെ ഇഷ്ടമാണ്; ആറാട്ടണ്ണന്റെ നെ​ഗറ്റീവ് റിവ്യൂവിൽ ഷീലു എബ്രഹാം

ഷീലു എബ്രഹാം, സന്തോഷ് വർക്കി (image credits: facebook)

Published: 

17 Sep 2024 21:19 PM

‘മോഹൻലാൽ ആറാടുകയാണ്’ എന്ന ഒറ്റ ഡയലോഗ് കൂടി സോഷ്യൽ മീഡിയയിൽ വൈറലായ താരമാണ് ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കി. പലപ്പോഴും സിനിമയെ കുറിച്ച് നെ​ഗറ്റീവ് റിവ്യൂ പറഞ്ഞ് ട്രോളിൽ നിറഞ്ഞുനിൽക്കുന്നത് പതിവാണ്. അത്തരത്തിൽ ഒരു നെ​ഗറ്റീവ് റിവ്യൂ കഴി‍ഞ്ഞ ദിവസവും സന്തോഷ് വർക്കി പറഞ്ഞുരുന്നു. ‘ബാഡ് ബോയ്സ്’ സിനിമയ്ക്കെതിരെയാണ് നെ​ഗറ്റീവ് റിവ്യൂ പറഞ്ഞത്. എന്നാൽ ഇപ്പോഴിതാ അതിനു മറുപടിയുമായി നടി ഷീലു എബ്രഹാം എത്തിയത്.

‘അതൊരു പാവം മനുഷ്യനാണ്. അദ്ദേഹത്തിന്റെ അറിവില്ലായ്മ കൊണ്ട് പറഞ്ഞതാണ്. ഒരു കഥയില്ലാത്ത ഒരാളാണ്. എനിക്കതിനെ ഇഷ്ടമാണ്. അതിനെയൊക്കെ നമ്മൾ വിട്ടു കളയുക. ഇന്ന് അദ്ദേഹം തിരിച്ചു പറഞ്ഞിട്ടുമുണ്ട്. പാവമല്ലേ, പോട്ടെ എന്നു വിചാരിച്ചു വിട്ടു കളയുക എന്നതേ ഒളളൂ‘, ഷീലു എബ്ര​ഹാം പറഞ്ഞു.

ഒമർ ലുലു സംവിധാനം ചെയ്ത ‘ബാഡ് ബോയ്സ്’ എന്ന സിനിമയിൽ ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കി അഭിനയിച്ചിട്ടുമുണ്ട്. എന്നാൽ ആദ്യദിവസം തന്നെ സന്തോഷ് വർക്കി ചിത്രത്തിനെതിരെ നെ​ഗറ്റീവ് റിവ്യൂ പറഞ്ഞിരുന്നു. എന്നാൽ ഇത് മാർക്കറ്റിങ് തന്ത്രമാണെന്ന ആരോപണങ്ങളും ഉയർന്നിരുന്നു. പിന്നാലെ റിവ്യൂ സ്വന്തം യൂട്യൂബ് ചാനലിൽ നിന്നും സന്തോഷ് വർക്കി നീക്കം ചെയ്തിരുന്നു. ഇതിനു തൊട്ടുപിന്നാലെ സിനിമ ഒരു ഫണ്‍ റൈഡര്‍ ആണെന്നും റിലീസ് ദിവസം താന്‍ നെഗറ്റീവ് റിവ്യു പറഞ്ഞത് പ്രൊമോഷന്‍ ടെക്‌നിക് ആണെന്നും പുതിയ വീഡിയോയില്‍ ആറാട്ടണ്ണന്‍ പറയുന്നു.

‘ബാഡ് ബോയ്സിനു നെ​ഗ്റ്റിവ് റിവ്യൂ പറഞ്ഞിട്ടും ആ ടീം തന്നോട് ക്ഷമിച്ചെന്നും അത് അവരുടെ വലിയ മനസ്സാണെന്നും സന്തോഷ് വർക്കി പറഞ്ഞു. വേറെ ആരെങ്കിലുമാണെങ്കിൽ താൻ ഇന്ന് ജീവനോടെ കാണില്ലെന്നും അദ്ദേഹം പറഞ്ഞു. താൻ നെ​ഗ്റ്റീവ് പറയാൻ ഉദ്ദേശിച്ചില്ലായിരുന്നു പക്ഷേ പുതിയ മീഡിയക്കാർ തന്നെ അവ​ഗണിക്കുന്നത് കണ്ടതോടെയാണ് നെ​ഗ്റ്റീവ് പറഞ്ഞതെന്നും സന്തോഷ് വർക്കി പറ‍ഞ്ഞു.

റഹ്മാൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു ഏബ്രഹാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒമർ ലുലു സംവിധാനം ‘ബാഡ് ബോയ്സ്’ അബാം മൂവീസിന്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് നിർമ്മിക്കുന്നത്. അബാം മൂവിസിന്റെ പതിനഞ്ചാമത് ചിത്രമാണിത്. ചിത്രത്തിൽ സൈജു കുറുപ്പ്, ബാബു ആന്റണി, ബിബിൻ ജോർജ്, അജു വർഗീസ്, ബാല, ആൻസൺ പോൾ, സെന്തിൽ കൃഷ്ണ, ടിനി ടോം, ഹരിശ്രീ അശോകൻ, രമേഷ് പിഷാരടി, ഡ്രാക്കുള സുധീർ, സോഹൻ സീനുലാൽ, മൊട്ട രാജേന്ദ്രൻ, സജിൻ ചെറുകയിൽ, അജയ് വാസുദേവ്, ആരാധ്യ ആൻ, മല്ലിക സുകുമാരൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

വിദ്യാഭ്യാസ യോഗ്യതയിലും മന്‍മോഹന്‍ സിങ് രചിച്ചത് ചരിത്രം
2024ലെ ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്ത് ഹര്‍ഷ ഭോഗ്ലെ
2024-ലെ ഇന്ത്യയുടെ കായിക നേട്ടങ്ങൾ
മുടി കറുപ്പിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം