Hello Mummy Official Trailer: എന്തൊക്കെയാ ഈ കൊച്ചു കേരളത്തിൽ നടക്കുന്നത് ? ചിരിപ്പിച്ചും പേടിപ്പിച്ചും ഹലോ മമ്മി ട്രെയിലർ

Hello Mummy Official Trailer: കോമഡിയും ഹൊററും ഫാന്റസിയും ചേർന്ന ട്രെയ്‌ലർ രംഗങ്ങൾ ഇതിനൊടകം തന്നെ വൈറൽ ആയിരിക്കുകയാണ്. നവംബർ 21-നാണ് ചിത്രം തിയറ്ററുകളിലെത്തുക.

Hello Mummy Official Trailer: എന്തൊക്കെയാ ഈ കൊച്ചു കേരളത്തിൽ നടക്കുന്നത് ? ചിരിപ്പിച്ചും പേടിപ്പിച്ചും ഹലോ മമ്മി ട്രെയിലർ

ഷറഫുദ്ദീൻ–ഐശ്വര്യ ലക്ഷ്മി (image credits: screengrab)

Published: 

13 Nov 2024 22:47 PM

പേടിച്ച് ചിരിക്കാൻ നിങ്ങൾ റെഡിയാണോ? എന്നാൽ ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും പണ്ടേ റെഡി. വ്യത്യസ്തമായ വേഷ പകർച്ചയിലൂടെ പ്രേക്ഷകരെ മുൾമുനയിൽ നിർത്തി ഫാന്റസി കോമഡി ചിത്രം ‘ഹലോ മമ്മി’യുടെ ട്രെയിലർ. ഷറഫുദ്ദീൻ, ഐശ്വര്യ ലക്ഷ്മി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ വൈശാഖ് എലൻസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹലോ മമ്മി. കോമഡി കഥാപാത്രങ്ങളിലൂടെ മലയാളി മനസ്സിൽ സ്ഥാനം പിടിച്ച നടനാണ് ഷറഫുദ്ദീൻ. ‘പ്രേമം’ത്തിലെ ​ഗിരിരാജൻ കോഴിയെയും ‘ഹാപ്പി വെഡ്ഡിംഗ്’ലെ മനു കൃഷ്ണനെയും മലയാളി മറക്കില്ല. എന്നാൽ അതിനു പിന്നാലെ വന്ന ‘വരത്തൻ’ലെ ജോസിയിലൂടെ പ്രേക്ഷകരുടെ ഉള്ളിൽ ഷറഫുദ്ദീൻ വില്ലൻ കഥാപാത്രമായി മാറി. വ്യത്യസ്തമായ വേഷപ്പകർച്ചയിൽ പ്രത്യക്ഷപ്പെട്ട് കാഴ്ചക്കാരെ ചിരിപ്പിച്ചും വെറുപ്പിച്ചും കരയിപ്പിച്ചും പ്രേക്ഷക ഹൃദയത്തിൽ ഇടം പിടിച്ച ഷറഫുദ്ദീൻ ഇത്തവണ എത്തുന്നത് നായകനായിട്ടാണ്. അതും ചിരിപ്പിക്കുന്ന നായക കഥാപാത്രം. ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മിയാണ് നായിക.

വിജയ് സേതുപതി, ഉണ്ണി മുകുന്ദൻ, പൃഥ്വിരാജ്, ഫഹദ് ഫാസിൽ, നിവിൻ പോളി, റാണ ദഗ്ഗുബതി എന്നിവർ ചേർന്ന് റിലീസ് ചെയ്ത ട്രെയിലർ പ്രേക്ഷകശ്രദ്ധ നേടുന്നു. കോമഡിയും ഹൊററും ഫാന്റസിയും ചേർന്ന ട്രെയ്‌ലർ രംഗങ്ങൾ ഇതിനൊടകം തന്നെ വൈറൽ ആയിരിക്കുകയാണ്. നവംബർ 21-നാണ് ചിത്രം തിയറ്ററുകളിലെത്തുക. ഹാങ്ങ് ഓവർ ഫിലിംസും എ ആൻഡ് എച്ച് എസ് പ്രൊഡക്ഷനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജോമിൻ മാത്യു, ഐബിൻ തോമസ്, രാഹുൽ ഇ. എസ് എന്നിവരാണ് നിർമ്മാതാക്കൾ. സജിൻ അലി, നിസാർ ബാബു, ദിപൻ പട്ടേൽ എന്നിവരാണ് സഹനിർമ്മാതാക്കൾ. ഹാങ്ങ് ഓവർ ഫിലിംസിന്റെ നിർമ്മാണത്തിലൊരുങ്ങുന്ന ചിത്രത്തിൽ, ‘നീലവെളിച്ചം’, ‘അഞ്ചക്കള്ളകോക്കാൻ’ എന്നീ ചിത്രങ്ങളുടെ നിർമ്മാണ പങ്കാളിത്തത്തിന് ശേഷം എ ആൻഡ് എച്ച്എസ് പ്രൊഡക്ഷൻസ് നിർമ്മാണത്തിൽ സഹകരിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ‘ഹലോ മമ്മി’.

Also Read-Happy Birthday Mamta Mohandas: ചില്ലറക്കാരിയല്ല മംമ്ത; കോടികളുടെ ആസ്തി; ദുബായിലും ബഹ്‌റൈനിലും ഫ്ലാറ്റുകൾ, ലക്ഷ്വറി കാറുകൾ

ചിത്രത്തിന്റെ കഥയും തിരക്കഥയും സാൻജോ ജോസഫ് ആണ് കൈകാര്യം ചെയ്യുന്നത്. ചിത്രത്തിലെ മറ്റൊരു സുപ്രധാന വേഷം ഹിന്ദി ചലച്ചിത്രങ്ങളിലൂടെയും ‘ആസ്പിരന്റ്സ്’, ‘ദി ഫാമിലി മാൻ’, ‘ദി റെയിൽവേ മെൻ’ തുടങ്ങിയ വെബ് സീരീസുകളിലൂടെയും ശ്രദ്ധേയനായ നടൻ സണ്ണി ഹിന്ദുജയാണ് അവതരിപ്പിക്കുന്നത്. അജു വർഗീസ്, ജഗദീഷ്, ജോണി ആന്റണി, ജോമോൻ ജ്യോതിർ, ബിന്ദു പണിക്കർ, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗാ മീരാ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ഡ്രീം ബിഗ് പിക്ച്ചേഴ്സ് സ്വന്തമാക്കിയപ്പോൾ ജിസിസി ഓവർസീസ് ഡിസ്ട്രിബ്യുഷൻ റൈറ്റ്സ് ഉൾപ്പെടെയുള്ള ഓവർസീസ് ഡിസ്ട്രിബ്യുഷൻ ഫാഴ്സ് ഫിലിംസാണ് സ്വന്തമാക്കിയത്.

സരിഗമ മ്യൂസിക്ക് മ്യൂസിക് റൈറ്റ്സ് കരസ്ഥമാക്കിയ ചിത്രത്തിലെ ‘റെഡിയാ മാരൻ’ എന്ന ഗാനം അടുത്തിടെയാണ് പുറത്തുവിട്ടത്. മൂ.രിയുടെ വരികൾക്ക് ജേക്സ് ബിജോയ് സംഗീതം പകർന്ന ഗാനം ഡബ്‌സി, സിയ ഉൾ ഹഖ്, ജേക്സ് ബിജോയ് എന്നിവർ ചേർന്നാണ് ആലപിച്ചത്. പ്രവീൺ കുമാർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിട്ടുള്ളത്. ചമൻ ചാക്കോ ചിത്രസംയോജനം നിർവ്വഹിച്ചപ്പോൾ സിങ്ക് സിനിമയാണ് സൗണ്ട് ഡിസൈൻ ചെയ്തത്. ക്രിയേറ്റിവ്‌ ഡയറക്റ്റർ: രാഹുൽ ഇ എസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബിജേഷ് താമി, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, വസ്ത്രാലങ്കാരം: സമീറാ സനീഷ്, മേക്കപ്പ്: റോണക്സ് സേവ്യർ, പ്രൊഡക്ഷൻ ഡിസൈൻ: സാബു മോഹൻ, ചീഫ് അസ്സോസിയേറ്റ്: വിശാഖ് ആർ വാരിയർ, വി എഫ് എക്സ്: പിക്റ്റോറിയൽ എഫ്എക്‌സ്, സംഘട്ടനം: കലൈ കിങ്സൺ, പി സി സ്റ്റണ്ട്സ്, കൊറിയോഗ്രാഫി: ഷെരീഫ്, സ്റ്റിൽസ്: അമൽ സി സദർ, ഡിസൈൻ: ടെൻ പോയിന്റ്, കളറിസ്റ്റ്: ഷണ്മുഖ പാണ്ഡ്യൻ എം, പി ആർ & മാർക്കറ്റിങ് സ്ട്രാറ്റജിസ്റ്റ്‌സ്: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

2024ലെ ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്ത് ഹര്‍ഷ ഭോഗ്ലെ
2024-ലെ ഇന്ത്യയുടെ കായിക നേട്ടങ്ങൾ
മുടി കറുപ്പിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
പ്രമേഹരോഗികൾ കഴിക്കേണ്ട ഭക്ഷണങ്ങൾ