5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Hello Mummy Movie: ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും പ്രേക്ഷകരിലേക്ക്; ഫാന്റസി കോമഡി ചിത്രം ഹലോ മമ്മി ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത്

Hello Mummy First Look Poster Released :ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്‌മിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'ഹലോ മമ്മി'സിനിമയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തുവന്നു. ഹാങ്ങ് ഓവർ ഫിലിംസും എ ആൻഡ് എച്ച് എസ് പ്രൊഡക്ഷനും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

Hello Mummy Movie: ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും പ്രേക്ഷകരിലേക്ക്; ഫാന്റസി കോമഡി ചിത്രം ഹലോ മമ്മി ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത്
ഹലോ മമ്മി ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ (Image credits: social media)
sarika-kp
Sarika KP | Published: 19 Oct 2024 19:45 PM

മലയാളത്തിൽ വീണ്ടുമൊരു ഫാന്റസി കോമഡി ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്‌മിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘ഹലോ മമ്മി’ (Hello Mummy) സിനിമയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തുവന്നു. ഹാങ്ങ് ഓവർ ഫിലിംസും എ ആൻഡ് എച്ച് എസ് പ്രൊഡക്ഷനും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

നിലവിൽ പോസ്റ്റ് പ്രൊഡക്ഷൻ വേളയിലുള്ള ചിത്രം ഉടൻ തിയേറ്ററുകളിലേക്കെത്തുമെന്നാണ് റിപ്പോർട്ട്. ഫാന്റസി കോമഡി ജോണറിൽ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നവാഗതനായ വൈശാഖ് എലൻസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹലോ മമ്മി’. നിരവധി പരസ്യ ചിത്രങ്ങളിലൂടെ പ്രശസ്‌തനാണ് വൈശാഖ് എലൻസ്. സാൻജോ ജോസഫ് ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്. ഹിന്ദി ചലച്ചിത്രങ്ങളിലൂടെയും ആസ്പിരന്റ്സ്, ദി ഫാമിലി മാൻ, ദി റെയിൽവേ മെൻ തുടങ്ങിയ വെബ് സീരീസുകളിലൂടെയും ശ്രദ്ധേയനായ നടൻ സണ്ണി ഹിന്ദുജ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് ഹലോ മമ്മി.

അജു വർഗീസ്, ജഗദീഷ്, ജോണി ആന്റണി, ജോമോൻ ജ്യോതിർ, ബിന്ദു പണിക്കർ, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗാ മീരാ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു. ഹാങ്ങ് ഓവർ ഫിലിംസിന്റെ നിർമ്മാണത്തിലൊരുങ്ങുന്ന ചിത്രത്തിൽ, നീലവെളിച്ചം, അഞ്ചക്കള്ളകോക്കാൻ എന്നീ ചിത്രങ്ങളുടെ നിർമ്മാണ പങ്കാളിത്തത്തിനു ശേഷം എ ആൻഡ് എച്ച്എസ് പ്രൊഡക്ഷൻസ് നിർമ്മാണത്തിൽ സഹകരിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഹലോ മമ്മി. ജോമിൻ മാത്യു, ഐബിൻ തോമസ്, രാഹുൽ ഇ. എസ് എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ. സജിൻ അലി, നിസാർ ബാബു, ദിപൻ പട്ടേൽ എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ.

Also read-Bougainvillea: തീയറ്ററിൽ കൊടുങ്കാറ്റായി ബോഗയ്‍ൻവില്ല; ഓപ്പണിംഗില്‍ നേടിയത് ഞെട്ടിക്കുന്ന കളക്ഷൻ, തുക പുറത്ത്

ഹലോ മമ്മിയുടെ ഛായാഗ്രഹണം സന്തോഷ് ശിവന്റെ അസ്സോസിയേറ്റ് ആയിരുന്ന പ്രവീൺ കുമാറാണ്. 2018, ആർ ഡി എക്സ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ ചിത്രസംയോജനം നിർവഹിച്ച ചമൻ ചാക്കോയാണ് ചിത്രത്തിന്റെ എഡിറ്റർ. മലയാള സിനിമാ സംഗീത ലോകത്ത് സൂപ്പർ ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച ജേക്ക്സ് ബിജോയിയാണ് ഹലോ മമ്മിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.

രാഹുൽ ഇ.എസ് ആണ് ചിത്രത്തിന്റെ ക്രിയേറ്റിവ്‌ ഡയറക്റ്റർ, ബിജേഷ് താമിയാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ , പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായണൻ, വസ്ത്രാലങ്കാരം നിർവഹിച്ചിട്ടുള്ളത് സമീറാ സനീഷ്, മേക്കപ്പ് : റോണക്സ് സേവ്യർ, പ്രൊഡക്ഷൻ ഡിസൈൻ : സാബു മോഹൻ, ഗാനരചന : മു. രി, സുഹൈൽ കോയ, സൗണ്ട് ഡിസൈൻ : സിങ്ക് സിനിമ, ചീഫ് അസ്സോസിയേറ്റ് : വിശാഖ് ആർ വാരിയർ, വി എഫ് എക്സ് : പിക്റ്റോറിയൽ എഫ്എക്‌സ്, ഫൈറ്റ്സ് : കലൈ കിങ്സൺ, പി സി സ്റ്റണ്ട്സ്, കൊറിയോഗ്രാഫി : ഷെരീഫ്, സ്റ്റിൽസ് : അമൽ സി സദർ, ഡിസൈൻ : ടെൻ പോയിന്റ്, കളറിസ്റ്റ് : ഷണ്മുഖ പാണ്ഡ്യൻ എം, പി ആർ ഓ : പ്രതീഷ് ശേഖർ, മാർക്കറ്റിങ് സ്ട്രാറ്റജിസ്റ്റ്‌സ് : വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.