Shaju Sreedhar: വിശ്വസിക്കാൻ പറ്റുന്നില്ല നിൻ്റെ വിയോഗം; ദിലീപിൻ്റെ നടക്കുന്ന ഓർമ്മയിൽ ഷാജു ശ്രീധർ

Shaju Sreedhar About Dileep Shankar: രണ്ട് ദിവസം മുമ്പ് നീ വിളിക്കുമ്പോൾ ഒരിക്കലും തിരിച്ചുവരാത്ത ഒരു യാത്രയ്ക്കാണ് പോകുന്നതെന്ന് കരുതിയില്ലെന്നാണ് ഷാജു പറയുന്നത്. ആ കുറിപ്പിലൂടെ ഇരുവരും തമ്മിലുള്ള സ്നേഹബന്ധം എത്രത്തോളമായിരുന്നുവെന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും. അതേസമയം ദിലീപ് ശങ്കറിൻ്റെ മരണം ആത്മഹത്യയല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആത്മഹത്യയെന്ന് സംശയിക്കുന്നതിനുള്ള തെളിവുകൾ ഒന്നും പോലീസിന് ഇതുവരെ ലഭിച്ചിട്ടില്ല.

Shaju Sreedhar: വിശ്വസിക്കാൻ പറ്റുന്നില്ല നിൻ്റെ വിയോഗം; ദിലീപിൻ്റെ നടക്കുന്ന ഓർമ്മയിൽ ഷാജു ശ്രീധർ

നടൻ ഷാജു ശ്രീധറും ദിലീപ് ശങ്കറും (Image Credits: Instagram)

Published: 

30 Dec 2024 12:53 PM

കേരളത്തൻ്റെ കുടുംബപ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം നടൻ ദിലീപ് ശങ്കറിൻ്റെ വിയോ​ഗ വാർത്ത പുറത്തുവന്നത്. അദ്ദേഹത്തിൻ്റെ മരണവാർത്ത കേട്ട നടുക്കത്തിലാണ് സഹപ്രവർത്തകരും കൂട്ടുകാരും. രണ്ട് ദിവസം മുമ്പ് വിളിച്ച് സംസാരിച്ച സുഹൃത്ത് പിന്നീട് മരണപ്പെട്ടുവെന്ന് കേൾക്കേണ്ടി വരുന്ന സാഹചര്യം നമുക്ക് ചിന്തിക്കാവുന്നതിലും അപ്പുറമാണ്. അങ്ങനെയൊരു അവസ്ഥയിലാണ് നടൻ ഷാജു ശ്രീധർ. തൻ്റെ സുഹൃത്തായ ദിലീപിൻ്റെ മരണ വാർത്തയുടെ ഞെട്ടലിലാണ് അദ്ദേഹം.

തന്നെ വിളിച്ച് സംസാരിച്ചതും, മുമ്പ് ഇരുവരുമൊത്തുള്ള ചില നിമിഷങ്ങളെക്കുറിച്ചുമുള്ള വേദനാജനകമായ ഒരു കുറിപ്പാണ് താരം തൻ്റെ ഇൻസ്റ്റാ​ഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. രണ്ട് ദിവസം മുമ്പ് നീ വിളിക്കുമ്പോൾ ഒരിക്കലും തിരിച്ചുവരാത്ത ഒരു യാത്രയ്ക്കാണ് പോകുന്നതെന്ന് കരുതിയില്ലെന്നാണ് ഷാജു പറയുന്നത്. ആ കുറിപ്പിലൂടെ ഇരുവരും തമ്മിലുള്ള സ്നേഹബന്ധം എത്രത്തോളമായിരുന്നുവെന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും.

ഷാജുവിൻ്റെ കുറിപ്പ്

ഓരോ തവണയും കുടുംബത്തോടൊപ്പം ഒരു യാത്രപോകാം എന്നു പറഞ്ഞ് നീ വിളിക്കുകകയും നമ്മൾ ഒരുമിച്ച് ഒരുപാട് യാത്രകളും ചെയ്തിട്ടുണ്ട്. ഡിസംബർ 26 ന് നിന്റെ call വന്നപ്പോൾ ഞാൻ അറിഞ്ഞില്ല കൂട്ടുകാരാ ഒരിക്കലും തീരിച്ചുവരാത്ത ഒരു യാത്രക്കാണ് നീ പോകുന്നത് എന്ന്… വിശ്വസിക്കാൻ പറ്റാത്ത വിയോഗം…. പ്രിയ കൂട്ടുകാരന് പ്രണാമം.

ദിലീപ് ശങ്കറിൻ്റെ മരണം

ഇന്നലെ ഉച്ചയോടെയാണ് തിരുവനന്തപുരത്തെ ഒരു സ്വാകാര്യ ഹോട്ടലിൽ നടൻ ദിലീപ് ശങ്കറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിന് നാല് ദിവസം മുമ്പാണ് ഹോട്ടലിൽ താരം മുറിയെടുത്തത്. രണ്ട് ദിവസമായി പുറത്തേക്ക് പോയിരുന്നില്ലെന്നും ഹോട്ടൽ ജീവനക്കാർ പറഞ്ഞു. സഹപ്രവർത്തകർ ഫോണിൽ വിളിച്ചെങ്കിലും ദിലീപ് കോളുകൾ എടുക്കാതെ വന്നതോടെയാണ് ഹോട്ടലിൽ തിരക്കി വന്നത്. ജീവനക്കാരെ വിവരമറിയച്ചതോടെ അവർ റൂമിലെത്തി പരിശോധിച്ചപ്പോഴാണ് അദ്ദേഹം മരണപ്പെട്ട വിവരം പുറത്തറിയുന്നത്. മുറിയിൽ നിന്ന് ദുർഗന്ധം വമിച്ചിരുന്നു.

ALSO READ: ദിലീപ് ശങ്കറിന്റെ മരണം; താരം തലയിടിച്ച് വീണതായി സംശയം; മുറിയില്‍ മദ്യക്കുപ്പികള്‍

ഫ്‌ളവേഴ്‌സ് ചാനലിലെ ‘പഞ്ചാഗ്നി’ എന്ന പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളിൽ ഒന്നവതരിക്കുന്നത് ദിലീപ് ശങ്കർ ആണ്. മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്‌ടതാരമായിരുന്നതിനാൽ അദ്ദേ​​ഹത്തിൻ്റെ വിയോ​ഗത്തിൽ നടക്കുത്തിലാണ് ആളുകൾ. സീരിയൽ ഷൂട്ടിങ്ങിനായി നഗരത്തിൽ എത്തിയതാണ് ദിലീപ് എന്നും റിപ്പോർട്ടുകളുണ്ട്. ഒരാഴ്ച മുൻപ് വരെ ഇൻസ്റ്റാഗ്രാം പേജിൽ സജീവമായിരുന്നു നടൻ. മകളുടെ ഒപ്പവും മകൻ്റെ ഒപ്പവുമാണ് ദിലീപ് ശങ്കർ മിക്കപ്പോഴും ഇൻസ്റ്റാ​ഗ്രാമിൽ എത്തുന്നത്.

അതേസമയം ദിലീപ് ശങ്കറിൻ്റെ മരണം ആത്മഹത്യയല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആത്മഹത്യയെന്ന് സംശയിക്കുന്നതിനുള്ള തെളിവുകൾ ഒന്നും പോലീസിന് ഇതുവരെ ലഭിച്ചിട്ടില്ല. മുറിയിൽ തലയിടിച്ച് വീണതാവാം മരണകാരണമെന്നും അന്വേഷണസംഘം സംശയിക്കുന്നു. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. ആന്തരിക അവയവങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ. അതേസമയം, നടന്റെ മുറിയിൽ നിന്ന് മദ്യക്കുപ്പികൾ ഉൾപ്പെടെ കണ്ടെത്തിയതായും വാർത്തകൾ പുറത്തുവരുന്നുണ്ട്.

പപ്പായ പതിവാക്കൂ; ഗുണങ്ങൾ ഏറെ
യശസ്വി ജയ്സ്വാളിന് ഓസ്ട്രേലിയലിൽ വെടിക്കെട്ട് റെക്കോർഡ്
ഡിവില്ലിയേഴ്‌സിന്റെ ടെസ്റ്റ് ടീമില്‍ ആരൊക്കെ?
ബ്രോക്കോളിയോ കോളിഫ്ലവറോ ഏതാണ് നല്ലത്?