5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Secret OTT: ധ്യാൻ ശ്രീനിവാസൻ നായകനായ ചിത്രം ‘സീക്രട്ട്’ ഒടിടിയിലേക്ക്; അവകാശം സ്വന്തമാക്കിയത് ഈ പ്ലാറ്റ്ഫോം

Secret Movie OTT Release: തീയറ്ററിൽ സമ്മിശ്ര അഭിപ്രായങ്ങൾ നേടിയ ചിത്രം, ഒടിടി റിലീസിലൂടെ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിച്ചേരാനാണ് ശ്രമിക്കുന്നത്.

Secret OTT: ധ്യാൻ ശ്രീനിവാസൻ നായകനായ ചിത്രം ‘സീക്രട്ട്’ ഒടിടിയിലേക്ക്; അവകാശം സ്വന്തമാക്കിയത് ഈ പ്ലാറ്റ്ഫോം
'സീക്രട്ട്' പോസ്റ്റർ (Image Credits: Manorama Max Instagram)
nandha-das
Nandha Das | Updated On: 02 Nov 2024 13:58 PM

തിരക്കഥാകൃത്തായ എസ് എൻ സ്വാമിയുടെ സംവിധാന അരങ്ങേറ്റ ചിത്രമാണ് ‘സീക്രട്ട്’. ധ്യാൻ ശ്രീനിവാസൻ നായകനായ ചിത്രത്തിൽ നായിക വേഷത്തിലെത്തിയത് അപർണ ദാസാണ്. മാർച്ച് 22-നായിരുന്നു ചിത്രം റിലീസായത്. സിനിമ പുറത്തിറങ്ങി ഒരു മാസമായത് മുതൽ ഒടിടി റിലീസ് ഉടൻ ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾ വന്നെങ്കിലും എത്തിയിരുന്നില്ല. ഒടുവിലിതാ, പ്രമുഖ ഒടിടി പ്ലാറ്റ്ഫോം സിനിമയുടെ ഒടിടി അവകാശം നേടിയിരിക്കുകയാണ്.

ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത് മനോരമ മാക്സ് ആണ്. ഇതിനായി മനോരമ മാക്സ് മുടക്കിയ തുക എത്രയാണെന്നോ എപ്പോഴാണ് സിനിമ സ്ട്രീമിങ് ആരംഭിക്കുകയെന്നോ വ്യക്തമല്ല. എന്നാൽ, ഈ മാസം തന്നെ ചിത്രം ഒടിടിയിൽ എത്തുമെന്നാണ് വിവരം. തീയറ്ററിൽ സമ്മിശ്ര അഭിപ്രായങ്ങൾ നേടിയ ചിത്രം, ഒടിടി റിലീസിലൂടെ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിച്ചേരാനാണ് ശ്രമിക്കുന്നത്.

ALSO READ: കാത്തിരിപ്പിനൊടുവില്‍ എആർഎം ഒടിടിയിലേക്ക്; എപ്പോൾ എവിടെ കാണാം?

ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് കിട്ടിയ ചിത്രം നിർമ്മിച്ചത് ലക്ഷ്മി പാർവതി ഫിലിംസിൻ്റെ ബാനറിൽ രാജേന്ദ്രപ്രസാദ് ആണ്. ‘ആത്മവിശ്വാസമാണ് ജീവിതത്തിന്റെ അടിത്തറ’ എന്നതാണ് ചിത്രത്തിലൂടെ എസ് എൻ സ്വാമി പറയാൻ ശ്രമിക്കുന്നത്. പൂർണമായും ത്രില്ലർ മൂഡിൽ ഒരുക്കിയ ചിത്രത്തിൽ, ഒരു യുവാവിന് വ്യക്തിജീവിതത്തിൽ ഉണ്ടായ ഒരു പ്രശ്‌നവും, അതെങ്ങനെ അവൻ നേരിടുന്നു എന്നുമാണ് കാട്ടിത്തരുന്നത്.

ധ്യാൻ ശ്രീനിവാസൻ, അപർണ ദാസ് എന്നിവർക്ക് പുറമെ ചിത്രത്തിൽ ജേക്കബ് ഗ്രിഗറി, രഞ്ജിത്ത്, രഞ്ജി പണിക്കർ, കലേഷ് രാമാനന്ദ്, മണിക്കുട്ടൻ, ജി സുരേഷ് കുമാർ, ജയകൃഷ്ണൻ, ആർദ്ര മോഹൻ എന്നിവരും അണിനിരക്കുന്നു. ജാക്സൺ ജോൺസൻ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് ചെയ്തത് ബസോദ് ടി ബാബുരാജ് ആണ്. സംഗീതം നൽകിയത് ജേക്സ് ബിജോയാണ്.