Rifle Club OTT : വെടിച്ചില്ല് ക്രിസ്മസ് പടം! റൈഫിൾ ക്ലബിൻ്റെ ഒടിടി അവകാശം ഈ പ്ലാറ്റ്ഫോമിന്
Rifle Club Malayalam Movie OTT Release Date And Platform : ക്രിസ്മസിനെത്തിയ മാർക്കോയ്ക്കൊപ്പം പിടിച്ച് നിൽക്കാൻ റൈഫിൾ ക്ലബിന് സാധിച്ചിട്ടുണ്ട്. തിയറ്ററിൽ നിന്നും മികച്ച അഭിപ്രായം നേടിയെടുത്തതിന് ശേഷമാണ് ഒടിടി അവകാശം വിറ്റു പോയിരിക്കുന്നത്.
ദിലീഷ് പോത്തൻ, വിജയരാഘവൻ, വാണി വിശ്വനാഥ് എന്നിവരിൽ തുടങ്ങിയ വൻ താരനിര അണിനിരന്ന ചിത്രമാണ് ആഷിഖ് അബുവിൻ്റെ റൈഫിൾ ക്ലബ്. ക്രിസ്മസ് റിലീസായി തിയറ്ററിൽ എത്തി മാർക്കോയുടെ തരംഗത്തിനൊപ്പം പിടിച്ച് നിന്ന് മികച്ച കളക്ഷൻ നേടിയെടുത്ത ചിത്രമാണ് റൈഫിൾ ക്ലബ്. ഒരു ദോശ കൊണ്ട് കഥ പറഞ്ഞ സോൾട്ട് ആൻഡ് പെപ്പർ പോലെ തോക്കുകൾ കണ്ട് മറ്റൊരു കഥ പറഞ്ഞിരിക്കുകയാണ് റൈഫിൾ ക്ലബിലൂടെ ആഷിഖ് അബു. തിയറ്ററിൽ മികച്ച അഭിപ്രായം ലഭിച്ചതോടെ റൈഫിൾ ക്ലബിൻ്റെ ഒടിടി (Rifle Club OTT) അവകാശവും ഇപ്പോൾ വിറ്റു പോയിരിക്കുകയാണ്.
റൈഫിൾ ക്ലബ് ഒടിടി
തിയറ്ററിൽ നിന്നും മികച്ച അഭിപ്രായം നേടിയെടുത്തതിന് പിന്നാലെയാണ് റൈഫിൾ ക്ലബിൻ്റെ ഒടിടി അവകാശത്തിൻ്റെ വിൽപന നടന്നിരിക്കുന്നത്. അമേരക്കൻ സ്ട്രീമിങ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സാണ് റൈഫിൾ ക്ലബിൻ്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നതെന്നാണ് ഒടിടി വാർത്തുകൾ പങ്കുവെക്കുന്ന ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. സിനിമയുടെ ആകെ ബജറ്റിന് മുകളിൽ ഒടിടി, സാറ്റ്ലൈറ്റ് വിൽപനയിലൂടെ നിർമാതാക്കൾ നേടിയെന്നാണ് സൂചന.
റൈഫിൾ ക്ലബ് സിനിമ
ദിലീഷ് പോത്തൻ, വാണി വിശ്വനാഥ്, വിജയരാഘവൻ, ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്, റാഫി, റാപ്പർ ഹനുമാൻകൈൻഡ്, വിനീത് കുമാർ, സുരേഷ് കൃഷ്ണ, സെനാ ഹെഗ്ഡെ, വിഷ്ണു അഗസ്ത്യാ, ദർശന രാജേന്ദ്രൻ, ഉണ്ണിമായ പ്രസാദ്, സുരഭി ലക്ഷ്മി, പ്രശാന്ത് മുരളി, നടേശ് ഹെഗ്ഡെ, പൊന്നമ്മ ബാബു, രാമു, റംസാൻ മുഹമ്മദ്, നവനി ദേവാനന്ദ്, പരിമൾ ഷെയ്സ്, സജീവ് കുമാർ, നിയാസ് മുസല്യാർ, കിരൺ പിതാംബരൻ തുടങ്ങിയ വൻ താരനിര അണിനിരന്ന ചിത്രമാണ് റൈഫിൾ ക്ലബ്. ഏറെ നാളുകൾക്ക് ശേഷം വാണി വിശ്വനാഥ് വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തിയ ചിത്രമെന്ന് പ്രത്യേകതയും റൈഫിൾ ക്ലബിനുണ്ട്.
സംവിധായകൻ ആഷിഖ് അബു തന്നെയാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണവും നിർമാണവും നിർവഹിച്ചിരിക്കുന്നത്. ഒപിഎം സിനിമാസിൻ്റെയും ട്രു സ്റ്റോറീസ് എൻ്റർടെയ്മെൻ്റ്സിൻ്റെയും ബാനറിൽ അഷിഖ് അബുവിനൊപ്പം വിൻസെൻ്റ് വടക്കനും വിശാൽ വിൻസെൻ്റ് ടോണിയും ചേർന്നാണ് റൈഫിൾ ക്ലബ് നിർമിച്ചിരിക്കുന്നത്. ശ്യാം പുഷ്കരൻ, ദിലീഷ് കരുണാകരൻ, സുഹാസ് എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ രചന നിർവഹിച്ചിരിക്കുന്നത്.
റെക്സ് വിജയനാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ഗാനങ്ങളുടെ വരികൾ രചിച്ചിരിക്കുന്നത് വിനായക് ശശികുമാറും അൻവർ അലിയും ചേർന്നാണ്. അജയൻ ചാലിശ്ശേരിയാണ് റൈഫിൾ ക്ലബിൻ്റെ പ്രൊഡക്ഷൻ ഡിസൈനർ. വി സാജനാണ് എഡിറ്റർ.