Ustad Zakir Hussain: തബല മാന്ത്രികന്‍ ഉസ്‌താദ് സാക്കിർ ഹുസൈൻ അന്തരിച്ചു

Tabla maestro Ustad Zakir Hussain Passes Away: 73 വയസായിരുന്നു. ഹൃദയസംബന്ധമായ രോഗത്തെ തുടർന്ന് സാൻഫ്രാൻസിസ്കോയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Ustad Zakir Hussain: തബല മാന്ത്രികന്‍ ഉസ്‌താദ് സാക്കിർ ഹുസൈൻ അന്തരിച്ചു

സാക്കിർ ഹുസൈൻ (image credits: social media)

Updated On: 

15 Dec 2024 23:00 PM

ലോകപ്രശസ്ത തബല വിദ്വാൻ ഉസ്‌താദ് സാക്കിർ ഹുസൈൻ അന്തരിച്ചു. അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോ ആശുപത്രിയിൽ വെച്ചാണ് അന്ത്യം. 73 വയസായിരുന്നു. ഹൃദയസംബന്ധമായ രോഗത്തെ തുടർന്ന് സാൻഫ്രാൻസിസ്കോയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എല്ലാവരും അദ്ദേഹത്തിൻ്റെ ആരോഗ്യത്തിനായി പ്രാർത്ഥിക്കണമെന്നും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ചികിത്സയിലാണെന്നും സാക്കിർ ഹുസൈന്റെ കുടുംബം അഭ്യര്‍ത്ഥിച്ചതായി മാദ്ധ്യമ പ്രവര്‍ത്തകന്‍ പര്‍വേസ് അലം എക്സില്‍ കുറിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് മരണം സ്ഥിരീകരിക്കുന്നത്.  രക്ത സമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങളും സാക്കിര്‍ ഹുസൈനെ അലട്ടിയിരുന്നതായി അടുത്ത സുഹൃത്തായ രാകേഷ് ചൗരാസിയ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

Also Read:താളപ്പെരുക്കത്തിന്റെ ചക്രവർത്തി! സംഗീതമാണെന്റെ മതം എന്ന് പറഞ്ഞ മഹാൻ; ഉസ്താദ് സക്കീര്‍ ഹുസൈൻ വിടവാങ്ങി

1951ല്‍ മുംബയിലാണ് ഇന്ത്യന്‍ ശാസ്ത്രീയ സംഗീതത്തിന് അതുല്യ സംഭാവനകള്‍ നല്‍കിയ സാക്കിറിന്റെ ജനനം. വളരെ ചെറിയ പ്രായത്തിൽ സം​ഗീത രം​ഗത്തേക്ക് കടന്ന് വന്നയാളാണദ്ദേഹം. 11ാം വയസിൽ അമേരിക്കൽ തന്റെ ആദ്യ കൺസേർട്ട് അവതരിപ്പിച്ചു. ഐതിഹാസിക പോപ്പ് ബാൻഡ് ദി ബീറ്റിൽസ് ഉൾപ്പടെ നിരവധി പാശ്ചാത്യ സംഗീതജ്ഞരുമായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. പദ്മശ്രീ (1988), പദ്മഭൂഷണ്‍ (2002), പദ്മവിഭൂഷണ്‍ (2023) തുടങ്ങിയ ബഹുമതികള്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 1999-ൽ അദ്ദേഹം യുണൈറ്റഡ് സ്റ്റേറ്റ്‌സ് നാഷണൽ എൻഡോവ്‌മെന്‍റ് ഫോർ ആർട്‌സ് നാഷണൽ ഹെറിറ്റേജ് ഫെലോഷിപ്പ് നേടി. കഴിഞ്ഞ ഗ്രാമി പുരസ്‌കാര വേദിയിലും ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കാൻ സാക്കിര്‍ ഹുസൈന്‍ സാധിച്ചിരുന്നു. മികച്ച ഗ്ലോബല്‍ മ്യൂസിക്ക് പെര്‍ഫോമന്‍സ്, മികച്ച കണ്ടംപററി ഇന്‍സ്ട്രുമെന്റല്‍ ആല്‍ബം, മികച്ച ഗ്ലോബല്‍ മ്യൂസിക് ആല്‍ബം എന്നീ വിഭാഗങ്ങളിൽ അദ്ദേഹത്തിനു പുരസ്‌കാരം ലഭിച്ചു.

മലയാളത്തിലെ ‘വാനപ്രസ്ഥം’ അടക്കമുള്ള ഏതാനും സിനിമകൾക്കും സംഗീതം നൽകിയിട്ടുണ്ട്. പ്രശസ്‌ത കഥക്‌ നര്‍ത്തകി അന്റോണിയ മിനെക്കോളയാണ് ഭാര്യ. അനിസ ഖുറേഷി, ഇസബെല്ല ഖുറേഷി എന്നിവർ മക്കളാണ്.

Related Stories
Ahn Ye-Song: വാഹനാപകടത്തിൽ ഡെലിവറി ഏജന്റ് മരിച്ച സംഭവം; മുൻ കൊറിയൻ പോപ് താരത്തിന് എട്ട് വർഷം തടവ്
Ustad Zakir Hussain: താളപ്പെരുക്കത്തിന്റെ ചക്രവർത്തി! സംഗീതമാണെന്റെ മതം എന്ന് പറഞ്ഞ മഹാൻ; ഉസ്താദ് സക്കീര്‍ ഹുസൈൻ വിടവാങ്ങി
Kalidas Jayaram: തണുത്തുറയ്ക്കുന്ന ഫിന്‍ലന്‍ഡില്‍ കാളിദാസിനും തരിണിക്കും ഹണിമൂണ്‍; അവധിക്കാലം ആഘോഷിച്ച് താരകുടുംബം
Keerthy Suresh: വൈറ്റ് ഗൗണിൽ ക്രിസ്ത്യൻ വധുവായി കീർത്തി സുരേഷ്; ചിത്രങ്ങൾ വൈറൽ
Actor Allu Arjun : ഒരുരാത്രി മുഴുവന്‍ ജയിലില്‍; അത്താഴത്തിന് ചോറും വെജിറ്റബിള്‍കറിയും; അല്ലു അർജുൻ ‘സ്‌പെഷ്യല്‍ ക്ലാസ് ജയില്‍പ്പുള്ളി’
Aishwarya Lekshmi: ഫ്‌ളാറ്റില്‍ അറ്റക്കുറ്റപ്പണിയ്ക്ക് വന്നയാള്‍ വൈകീട്ട് വന്നത് ഒരു കൂട്ടം ആളുകളുമായി: ഐശ്വര്യ ലക്ഷ്മി
തൈറോയ്ഡ് ഉള്ളവർ ഇവ കഴിക്കല്ലേ; പണി കിട്ടും
മുടിയുടെ ആരോ​ഗ്യത്തിന് ബെസ്റ്റ് വാൾനട്ടോ ബദാമോ?
യാത്രയ്ക്കിടെ ഛർദിയോ? തടയാൻ വഴിയുണ്ട്
2024ല്‍ മാതാപിതാക്കളായ സെലിബ്രിറ്റികൾ