Allu Arjun Politics: അല്ലു അർജുൻ രാഷ്ട്രീയത്തിലേക്ക്?; മാധ്യമങ്ങൾക്ക് മുന്നറിയിപ്പുമായി ടീം അല്ലു അർജുൻ
Actor Allu Arjun Political Entry: അല്ലു അർജുൻ ഇന്ന് ഡൽഹിയിൽ രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോറുമായി കൂടിക്കാഴ്ച നടത്തിയതും അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിൻ്റെ ടീം ഔദ്യോഗിക പ്രസ്താവനയുമായി രംഗത്തെത്തിയത്.
നടൻ അല്ലു അർജുൻ രാഷ്ട്രീയത്തിലേക്കെന്നുള്ള (Allu Arjun Politics) വാർത്തകൾക്ക് പ്രതികരിച്ച് അദ്ദേഹത്തിൻ്റെ ടീം. അത്തരമൊരു വാർത്ത തികച്ചും വ്യാജ പ്രജാരണമാണെന്നാണ് ടീം അല്ലു അർജുൻ എക്സിലൂടെ പങ്കുവച്ച പ്രസ്താവനയിൽ പറയുന്നത്. വ്യാജ വാർത്തകളും സ്ഥിരീകരിക്കാത്ത വിവരങ്ങളും പങ്കുവയ്ക്കുന്നതിൽ നിന്ന് മാധ്യമങ്ങളും മറ്റ് സ്ഥാപനങ്ങളും വിട്ടുനിൽക്കണമെന്നും ഇതുപോലെയുള്ള കൃത്യമായ വിവരങ്ങൾക്കായി ഞങ്ങളുടെ ഔദ്യോഗിക ഹാൻഡിലുകൾ മാത്രം ആശ്രയിക്കണമെന്നും പ്രസ്താവനയിൽ പറയുന്നു.
എക്സിൽ പങ്കുവച്ച കുറിപ്പ് ഇങ്ങനെ
അല്ലു അർജുൻ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന സമീപകാല കിംവദന്തികൾ തീർത്തും തെറ്റും അടിസ്ഥാനരഹിതവുമാണ്. സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന് മാധ്യമസ്ഥാപനങ്ങളോടും വ്യക്തികളോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു. കൃത്യമായ അപ്‌ഡേറ്റുകൾക്കായി, അല്ലു അർജുൻ്റെ ടീമിൽ നിന്നുള്ള ഔദ്യോഗിക പ്രസ്താവനകൾ മാത്രം ആശ്രയിക്കുക.
We kindly request media outlets and individuals to refrain from spreading unverified information. For accurate updates, please rely on official statements from our official handle. pic.twitter.com/Qd2nmL5Bhg
— Team Allu Arjun (@TeamAAOfficial) December 12, 2024
അതേസമയം ഐക്കൺ സ്റ്റാർ അല്ലു അർജുൻ പുഷ്പ 2: ദ റൂളിൻ്റെ വിജയം ആഘോഷിക്കുന്ന തിരക്കിലാണ്. അല്ലു അർജുൻ ഇന്ന് ഡൽഹിയിൽ രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോറുമായി കൂടിക്കാഴ്ച നടത്തിയതും അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിൻ്റെ ടീം ഔദ്യോഗിക പ്രസ്താവനയുമായി രംഗത്തെത്തിയത്.