Rajinikanth: ‘സോറി, നോ കമന്റ്‌സ്’; തിരുപ്പതി ലഡ്ഡു വിവാദത്തിൽ പ്രതികരിക്കാതെ സൂപ്പര്‍താര് രജനീകാന്ത്

Rajinikanth: ഇതിനോട് സോറി, നോ കമന്റ്‌സ് എന്നായിരുന്നു താരത്തിന്റ മറുപടി. ഇത് പറഞ്ഞ് ചിരിച്ചുകൊണ്ട് വണ്ടിയില്‍ കയറുന്ന രജനീകാന്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

Rajinikanth: സോറി, നോ കമന്റ്‌സ്; തിരുപ്പതി ലഡ്ഡു വിവാദത്തിൽ പ്രതികരിക്കാതെ സൂപ്പര്‍താര് രജനീകാന്ത്

രജനീകാന്ത് (image credits: instagram)

Published: 

29 Sep 2024 14:09 PM

ചെന്നൈ: കഴിഞ്ഞ കുറച്ച് ദിവസമായി തിരുപ്പതി ലഡ്ഡു വിവാദത്തിനെ കുറിച്ചുള്ള വാർത്തകളായിരുന്നു അധികവും. തിരുപ്പതിയിൽ പ്രസാദമായി നൽകുന്ന ലഡു ഉണ്ടാക്കാൻ മൃഗക്കൊഴുപ്പും മീൻ എണ്ണയും ഉപയോഗിച്ചെന്ന് തെളിയിക്കുന്ന ലാബ് റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ വലിയ തരത്തിലുള്ള ചർച്ചകളാണ് നടക്കുന്നത്. ഇപ്പോഴിതാ ലഡ്ഡു വിവാദത്തെ കുറിച്ചുള്ള ചോദ്യത്തിൽ പ്രതികരിക്കാതെ സൂപ്പര്‍സ്റ്റാർ രജനീകാന്ത്. ചെന്നൈ വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു മാധ്യമങ്ങൾ വിഷയത്തെ കുറിച്ച് ചോദിച്ചത്.

തിരുപ്പതി ലഡ്ഡുവില്‍ മൃഗക്കൊഴുപ്പ് കണ്ടെത്തി എന്ന വാര്‍ത്തയോടുള്ള പ്രതികരണം എന്താണ് എന്നായിരുന്നു ചോദ്യം. ഇതിനോട് സോറി, നോ കമന്റ്‌സ് എന്നായിരുന്നു താരത്തിന്റ മറുപടി. ഇത് പറഞ്ഞ് ചിരിച്ചുകൊണ്ട് വണ്ടിയില്‍ കയറുന്ന രജനീകാന്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

 

അതേസമയം കഴിഞ്ഞ ദിവസം രാഷ്ട്രീയ ചോദ്യം ചോദിച്ചതിന് മാധ്യമപ്രവര്‍ത്തകനോട് ദേഷ്യപ്പെടുന്ന താരത്തിന്റെ വീഡിയോയും ഏറെ ചർച്ചയായിരുന്നു. ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കുന്നതിനെ കുറിച്ചായിരുന്നു ചോദ്യം. രാഷ്ട്രീയം ചോദിക്കരുതെന്ന് എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട് എന്നാണ് താരം മറുപടി നല്‍കിയത്. കൂലി എന്ന സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞ് വിജയവാഡയിൽനിന്ന് ചെന്നൈയിൽ തിരിച്ചെത്തിയപ്പോഴാണ് വിമാനത്താവളത്തിൽവെച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യം.

Also read-Tirupati Laddu: തിരുപ്പതി ലഡുവിൽ മൃഗക്കൊഴുപ്പും, മീനെണ്ണയും; ലാബ് റിപ്പോർട്ട് പുറത്ത്

അതേസമയം തിരുപ്പതി ക്ഷേത്രത്തിൽ പ്രസാദമായി നൽകുന്ന ലഡുവിൽ മൃഗക്കൊഴുപ്പു കലർന്ന നെയ്യ് ഉപയോഗിച്ചെന്ന ആരോപണത്തിൽ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ സർക്കാർ നിയോ​ഗിച്ചു. ഒൻപതംഗ പ്രത്യേക അന്വേഷണ സംഘത്തെയാണ് നിയോഗിച്ചത്. ഗുണ്ടൂർ റേഞ്ച് ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് സർവശ്രേഷ്​ഠ് ത്രിപാഠിയാണ് തലവൻ.

Related Stories
Prithviraj Sukumaran: പൃഥ്വിയുടെ അല്ലി പഠിക്കുന്നത് ആരാധ്യയ്‌ക്കൊപ്പം; ദൃശ്യങ്ങള്‍ വൈറലാകുന്നു
All We Imagine As Light : ബറാക്ക് ഒബാമയുടെ ഇഷ്ടചിത്രം ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്’; മലയാളികളുടെ അഭിനയപാടവത്തിന് പ്രശംസയേറുന്നു
Manju Warrier: മീനാക്ഷിയെ ചേര്‍ത്തുപിടിച്ച് മഞ്ജു വാര്യര്‍; വീഡിയോ വൈറല്‍
Sambhavna Seth: ‘സഹിച്ച വേദനകളെല്ലാം വെറുതെയായി’; കുഞ്ഞിനെ നഷ്ടപ്പെട്ടതിന്റെ സങ്കടം പങ്കുവെച്ച് നടി
IFFK: 29-ാം ചലച്ചിത്രമേളയ്ക്ക് സമാപനം; ബ്രസീലിയൻ ചിത്രം ‘മാലുവിന്’ സുവർണ ചകോരം, അവാർഡുകൾ വാരിക്കൂട്ടി മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’
Amrutha Suresh: ‘ചിരിക്കുക, അതാണ് വേദനകള്‍ അകറ്റാന്‍ ഏറ്റവും നല്ല മരുന്ന്; അമൃത സുരേഷ്
ജെൻ സി തലമുറ പ്രശസ്തമാക്കിയ ചില ശൈലികൾ
രാത്രി കട്ടന്‍ ചായ കുടിക്കാറുണ്ടോ? അതത്ര നല്ല ശീലമല്ല
ഡയറ്റില്‍ നെല്ലിക്ക ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍
മോഡേൺ ലുക്കിലും താലിമാല അണിഞ്ഞ് കീർത്തി സുരേഷ്