Rajinikanth Birthday Special: ജയിലർ 2 മുതൽ കൂലി വരെ…; തലൈവരുടെ വരാനിരിക്കുന്ന സിനികൾ ഏതെല്ലാം
Rajinikanth Birthday Special New Movie Update: പ്രധാന അപ്ഡേറ്റ് ചിത്രം കൂലിയെ സംബന്ധിച്ച് തന്നെയാണ്. രജനികാന്ത്-ലോകേഷ് കനകരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് കൂലി. സിനിമയുടെ ടീസർ ഡിസംബർ 12 ന് റിലീസ് ചെയ്യുമെന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ. സിനിമയുടെ ചിത്രീകരണം ജനുവരിയോടെ പൂർത്തിയാക്കുമെന്നാണ് അണിയറ പ്രവർത്തകർ പുറത്തുവിടുന്ന സൂചനകൾ നൽകുന്നത്.
തമിഴകത്തിന്റെ സൂപ്പർസ്റ്റാർ രജനികാന്തിന് നാളെ 74ാം പിറന്നാളാണ്. വരാനിരിക്കുന്ന സിനിമകളുടെ തിരക്കിലാണ് തലൈവർ. തലൈവരെ സ്നേഹിക്കുന്നവർക്ക് നാളെ ദിവസം വളരെ പ്രധാനമാണ്. റിലീസാവാനിരിക്കുന്നതും പുതുതായി ആരാധകരെ അറിയിക്കാനുമായി നിരവധി സർപ്രൈസുകളാണ് അണിയറയിൽ ഒരുങ്ങുന്നത്. നടന്റെ പുതിയ സിനിമകൾ സംബന്ധിച്ച് വമ്പൻ അപ്ഡേറ്റുകളായിരിക്കും പിറന്നാൾ ദിനമായ നാളെ പുറത്തുവരുക.
അതിൽ ഒരു പ്രധാന അപ്ഡേറ്റ് ചിത്രം കൂലിയെ സംബന്ധിച്ച് തന്നെയാണ്. രജനികാന്ത്-ലോകേഷ് കനകരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് കൂലി. സിനിമയുടെ ടീസർ ഡിസംബർ 12 ന് റിലീസ് ചെയ്യുമെന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ. സിനിമയുടെ ചിത്രീകരണം ജനുവരിയോടെ പൂർത്തിയാക്കുമെന്നാണ് അണിയറ പ്രവർത്തകർ പുറത്തുവിടുന്ന സൂചനകൾ നൽകുന്നത്.
ALSO READ: ബസ് കണ്ടക്ടറില്‍ നിന്നും സൂപ്പര്‍ സ്റ്റാറിലേക്ക് വളര്‍ന്ന സ്റ്റൈല്‍ മന്നന്‍; അറിയാം രജനികാാന്തിനെ
അതേസമയം കൂലി ടീസറിന് പിന്നാലെ തലൈവരുടെ ജന്മദിനത്തിൽ രജനികാന്തിന്റെ അടുത്ത ചിത്രമായ ജയിലർ 2 ന്റെ ഔദ്യോഗിക പ്രഖ്യാപനവും നടക്കുമെന്നാണ് വിവരം. ഈ മാസം അഞ്ചിന് ജയിലർ 2ൻ്റെ ഷൂട്ടിംഗ് തുടങ്ങുമെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ജയിലർ 2 വിന് താത്കാലികമായി ‘ഹുക്കും’ എന്ന പേര് നൽകുവാൻ അണിയറപ്രവർത്തകർ തീരുമാനിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. തലൈവരുടെ 172-ാം ചിത്രമായാണ് ജയിലർ 2 ഒരുങ്ങുന്നതെന്നും വിവരമുണ്ട്.
അതിനിടെ രജനികാന്തും ഇതിഹാസ സംവിധായകൻ മണിരത്നവും ഒന്നിക്കാൻ പോകുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട അപ്ഡേറ്റുകളും നാളെ പുറത്തുവന്നേക്കാം. ഇരുവരും അവസാനമായി ഒന്നിച്ചത് ദളപതിയിലാണ്. ഇതുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങൾ 2025 ഓടെ തുടക്കമാകുമെന്നും വിവരമുണ്ട്.
ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്ത ‘വേട്ടയ്യ’നാണ് അടുത്തിടെ രജനികാന്തിൻ്റേതായി പുറത്തിറങ്ങിയ ചിത്രം. 200 കോടിയ്ക്ക് മുകളിൽ ചിത്രം കളക്ഷൻ നേടിയിരുന്നു. രജിനിയ്ക്ക് പുറമേ മഞ്ജുവാര്യർ, ഫഹദ് ഫാസിൽ, റിതിക സിങ്, അമിതാഭ് ബച്ചൻ, റാണ ദഗ്ഗുബതി, ദുഷാര എന്നിവരായിരുന്നു ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തിയത്.