5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

B Sukumar : ബി സുകുമാർ സിനിമ വിടുന്നു?; പുഷ്പ സംവിധായകൻ്റെ വെളിപ്പെടുത്തൽ ചർച്ചയാവുന്നു

B Sukumar May Quit Cinema : സംവിധായകൻ ബി സുകുമാർ സിനിമ വിടുമെന്ന് സൂചന. പുഷ്പ ഉൾപ്പെടെയുള്ള സിനിമകളുടെ സംവിധായകനായ സുകുമാർ രാം ചരൺ ചിത്രത്തിൻ്റെ പ്രീ റിലീസ് ചടങ്ങിൽ വച്ചാണ് സിനിമ വിടുകയാണെന്ന സൂചന നൽകിയത്.

B Sukumar : ബി സുകുമാർ സിനിമ വിടുന്നു?; പുഷ്പ സംവിധായകൻ്റെ വെളിപ്പെടുത്തൽ ചർച്ചയാവുന്നു
സുകുമാർ, അല്ലു അർജുൻImage Credit source: Sukumar B Facebook
abdul-basith
Abdul Basith | Updated On: 25 Dec 2024 06:43 AM

പുഷ്പ ഉൾപ്പെടെ ബ്ലോക്ക്ബസ്റ്റർ സിനിമകളുടെ സംവിധാനകനായ ബി സുകുമാർ കരിയർ വിടുന്നു എന്ന് സൂചന. രാം ചരണിൻ്റെ പുതിയ സിനിമ ഗേം ചേഞ്ചറിൻ്റെ പ്രീ റിലീസ് ചടങ്ങിൽ വച്ച് സുകുമാർ തന്നെയാണ് ഈ സൂചന നൽകിയത്. സംഭവത്തിൻ്റെ വിഡിയോ പുറത്തുവന്നതോടെ നിരവധി ആരാധകർ തീരുമാനത്തിൽ നിന്ന് പിന്മാറണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടു. തെലുങ്കിൽ നിരവധി ഹിറ്റ് ചിത്രങ്ങളൊരുക്കിയ സംവിധായകനാണ് ബി സുകുമാർ.

രാംചരണിനെ നായകനായി ഷങ്കർ അണിയിച്ചൊരുക്കുന്ന ചിത്രമാണ് ഗേം ചേഞ്ചർ. ഈ സിനിമയുടെ പ്രീ റിലീസ് ചടങ്ങ് അമേരിക്കയിലെ ഡാലസിൽ വച്ച് നടന്നിരുന്നു. ചടങ്ങിൽ മുഖ്യാതിഥികളിലൊരാളായി സുകുമാറും പങ്കെടുത്തു. പരിപാടിയ്ക്കിടെ ‘ജീവിതത്തിൽ എന്തെങ്കിലും ഉപേക്ഷിക്കാൻ തോന്നുന്നുണ്ടെങ്കിൽ എന്താവും അത്?’ എന്ന് അവതാരക അദ്ദേഹത്തോട് ചോദിച്ചു. ‘സിനിമ’ എന്നായിരുന്നു സുകുമാറിൻ്റെ മറുപടി. അടുത്തിരിക്കുകയായിരുന്ന രാം ചരൺ ഈ മറുപടി കേട്ട് ഞെട്ടി അദ്ദേഹത്തിൽ നിന്ന് മൈക്ക് പിടിച്ചുവാങ്ങി ‘അത് ഒരിക്കലും നടക്കില്ല’ എന്ന് പറയുന്നത് വിഡിയോയിൽ കാണാം. സോഷ്യൽ മീഡിയയിൽ ഈ വിഡിയോ പ്രചരിച്ചതോടെ ആരാധകരും ഞെട്ടലിലാണ്.

വിഡിയോ കാണാം:


2004ൽ ആര്യ എന്ന സിനിമയിലൂടെയാണ് ബി സുകുമാർ കരിയർ ആരംഭിക്കുന്നത്. അല്ലു അർജുനെ നായകനാക്കി ഒരുക്കിയ ഈ ചിത്രം വൻ വിജയമായിരുന്നു. മൊഴിമാറ്റി റിലീസായ കേരളത്തിൽ ആര്യ അല്ലു അർജുന് വലിയ ആരാധകവൃന്ദത്തെ സമ്മാനിച്ചു. റൊമാൻ്റിക് സിനിമകൾ ആദ്യകാലത്ത് ചെയ്ത സുകുമാർ പിന്നീട് ട്രാക്ക് മാറി. രാം ചരണിനെ നായകനാക്കി ഒരുക്കിയ രംഗസ്ഥലം എന്ന സിനിമയ്ക്ക് ദേശീയ പുരസ്കാരം ലഭിച്ചു. രംഗസ്ഥലത്തിന് ശേഷം സുകുമാർ സംവിധാനം ചെയ്ത ചിത്രമാണ് പുഷ്പ.

Also Read : Allu Arjun : രണ്ടുമണിക്കൂർ നീണ്ടു നിന്ന ചോദ്യം ചെയ്യൽ; ഉത്തരംമുട്ടി അല്ലു അർജുൻ; വൻ പോലീസ് സന്നാഹം

തീയറ്ററിൽ പുഷ്പ 2 നേട്ടമുണ്ടാക്കുമ്പോൾ, ഓഫ് സ്ക്രീനിൽ അല്ലു അർജുൻ പ്രതിസന്ധിയിലാണ്. പുഷ്പ -2 പ്രീമിയർ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ‌ നടൻ കുരുക്കിലേക്ക് നീങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. ഡിസംബർ 24ന് ചിക്കഡപ്പള്ളി പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരായെങ്കിലും അദ്ദേഹം ചോദ്യങ്ങളോട് പ്രതികരിച്ചു. പ്രധാന ചോദ്യങ്ങളിലെല്ലാം അല്ലു അർജുൻ മൗനമായിരുന്നു. രണ്ട് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിൽ പല ചോദ്യങ്ങൾക്കും താരത്തിന് ഉത്തരമില്ലായിരുന്നു.

അനുമതി നിഷേധിച്ചിട്ടും എന്തിന് തിയേറ്ററിൽ പോയി, സ്വകാര്യ സുരക്ഷാസംഘം ജനങ്ങളെ മർദിച്ചിട്ടും ഇടപെടാതിരുന്നത് എന്തുകൊണ്ട്, യുവതിയുടെ മരണവിവരം അറിഞ്ഞത് എപ്പോഴാണ്, മാധ്യമങ്ങളോട് നടത്തിയത് പരസ്പര വിരുദ്ധമായ പ്രസ്താവനകളല്ലേ തുടങ്ങിയവയായിരുന്നു അല്ലു നേരിട്ട പ്രധാന ചോദ്യങ്ങൾ. ഈ ചോദ്യങ്ങൾക്കൊന്നും താരം ഉത്തരം നൽകിയില്ല. യുവതിയുടെ മരണത്തെപ്പറ്റി അറിയിച്ചിട്ടും അല്ലു അർജുൻ തീയറ്റർ വിട്ടില്ലെന്നും അർദ്ധരാത്രി വരെ അദ്ദേഹം തീയറ്ററിലുണ്ടായിരുന്നു എന്നും പോലീസ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് അല്ലു അർജുന് നോട്ടീസയച്ചത്.

Latest News