Siddique: സിദ്ദിഖിന്റെ അറസ്റ്റ് ഉടന്‍; നടൻ ഒളിവിൽ; ലുക്ക്ഔട്ട് സർക്കുലർ പുറപ്പെടുവിച്ചു പോലീസ്
Siddique: സിദ്ദിഖിനായി വിമാനത്താവളങ്ങളിൽ ഉൾപ്പെടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. സിദ്ദിഖ് വിദേശത്തേക്ക് പോകാതിരിക്കാനാണ് നീക്കം. സിദ്ദിഖിന്റെ എല്ലാ ഫോണ്‍ നമ്പരുകളും സ്വിച്ച് ഓഫ് ആണ്.
കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ നടൻ സിദ്ദിഖിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. എന്നാൽ കഴിഞ്ഞ ദിവസം വരെ കൊച്ചിയിലെ വീട്ടിലുണ്ടായിരുന്ന നടൻ ഇന്ന് ഇല്ല. ഇതോടെ സിദ്ദിഖിനായി വിമാനത്താവളങ്ങളിൽ ഉൾപ്പെടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. സിദ്ദിഖ് വിദേശത്തേക്ക് പോകാതിരിക്കാനാണ് നീക്കം. സിദ്ദിഖിന്റെ എല്ലാ ഫോണ്‍ നമ്പരുകളും സ്വിച്ച് ഓഫ് ആണ്. സിദ്ദിഖ് നൽകിയ മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് അറസ്റ്റ് ചെയ്യാൻ നീക്കം. അതേസമയം ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് സിദ്ദിഖിന്റെ നീക്കമെന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ അതിന് വേണ്ടി കാത്ത് നില്‍ക്കേണ്ടെന്നും അറസ്റ്റിന് നിയമതടസമില്ലെന്നുമാണ് പോലീസ് പറയുന്നത്.
ചൊവ്വാഴ്ച രാവിലെയായിരുന്നു യുവതിയെ പീഡിപ്പിച്ച കേസിൽ നടൻ സിദ്ദീഖിന്റെ മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. ജസ്റ്റിസ് സിഎസ് ഡയസ് ആണ് ജാമ്യാപേക്ഷ തള്ളിയത്. തിരുവനന്തപുരം മ്യൂസിയം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ നൽകിയ സിദ്ദീഖ് ജാമ്യപേക്ഷ ഹൈക്കോടതി നൽകിയത്. തനിക്കെതിരെയുളള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു സിദ്ദീഖിന്‍റെ ആവശ്യം. എന്നാല്‍, ഇക്കാര്യങ്ങള്‍ തള്ളികൊണ്ടാണ് ഹൈക്കോടതി മുൻകൂര്‍ ജാമ്യം തള്ളിയത്. ഇതോടെ നടന്റെ അറസ്റ്റിനുള്ള സാധ്യത കൂടതലായി.
2016 ജനുവരി 28നാണ് തിരുവനന്തപുരത്തെ ഹോട്ടലില്‍ വിളിച്ചുവരുത്തി നടിയെ പീഡീപ്പിച്ചത്. പ്ലസ് ടു കഴിഞ്ഞു നിൽക്കുന്ന സമയത്ത് സമൂഹമാധ്യമം വഴി സിദ്ദിഖ് തന്നെ ബന്ധപ്പെടുകയായിരുന്നുവെന്നും സുഖമായിരിക്കട്ടെ എന്ന സിനിമയുടെ പ്രിവ്യു ഷോ കഴിഞ്ഞതിന് ശേഷം തന്നെ മസ്കറ്റ് ഹോട്ടലിൽ ഒരു ചർച്ചയ്ക്ക് വിളിക്കുകയായിരുന്നുവെന്നും നടി ആരോപിച്ചിരുന്നു. ഇവിടെ വച്ചാണ് തന്നെ ശാരീരികമായി ഉപദ്രവിച്ചതെന്നാണ് നടിയുടെ പരാതി. അതൊരു കെണിയായിരുന്നു, അയാളെന്നെ പൂട്ടിയിട്ടു. അവിടെനിന്നും രക്ഷപ്പെടുകയായിരുന്നുവെന്നും നടി പറഞ്ഞിരുന്നു. ഇതിനു പിന്നാലെ പ്രത്യേക അന്വോഷണ സംഘം പരാതി എടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. നടിയുടെ പരാതി ശരിവെയ്ക്കുന്ന തെളിവുകളാണ് അന്വേഷണത്തിൽ ലഭിച്ചതെന്നാണ് അന്വേഷണ വൃത്തങ്ങള്‍ പറയുന്നത്.