Shine Tom Chacko: ത്രില്ലർ, ത്രില്ലർ, ത്രില്ലർ! ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ ഫസ്റ്റ് ലുക്ക്‌ പുറത്ത്

Oru Aneshwanathinte Thudakkam: സംവിധായകൻ എം എ നിഷാദിന്റെ പിതാവും ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായിരുന്ന പി. എം. കുഞ്ഞിമൊയ്തീന്റെ സേവനകാലത്തെ ഒരു കേസാണ് സിനിമയ്ക്ക് ആധാരം.

Shine Tom Chacko: ത്രില്ലർ, ത്രില്ലർ, ത്രില്ലർ! ഒരു അന്വേഷണത്തിന്റെ തുടക്കം ഫസ്റ്റ് ലുക്ക്‌ പുറത്ത്

Image Credits: Aneshwanathinte Thudakam Team

Published: 

06 Oct 2024 00:04 AM

തിരുവനന്തപുരം: ഷൈൻ ടോം ചാക്കോ കേന്ദ്ര കഥാപാത്രമാകുന്ന ഒരു അന്വേഷണത്തിന്റെ തുടക്കം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത്. നടൻ, സംവിധായകൻ, നിർമ്മാതാവ് എന്നീ മേഖലകളിൽ ശ്രദ്ധേയനായ എം.എ നിഷാദാണ് ചിത്രത്തിന്റെ സംവിധായകൻ. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൽ നാസറാണ് ചിത്രം നിർമ്മിക്കുന്നത്. ഇൻവെസ്റ്റിഗേഷൻ ത്രില്ലറായ സിനിമയുടെ ചിത്രീകരണം ബോംബെ, ഹൈദരാബാദ്, വാഗമൺ, കുട്ടിക്കാനം, കോട്ടയം, എന്നിവിടങ്ങളിലായാണ് പൂർത്തിയാക്കിയത്. കണ്ണാടിയിലെ തന്റെ പ്രതിബിംബത്തിനെ നോക്കി നിൽക്കുന്ന രീതിയിലുള്ള ഷൈൻ ടോം ചാക്കോയുടെ ചിത്രമുള്ള ഫസ്റ്റ് ലുക്ക്‌ സിനിമാ പ്രേമികൾക്ക് ഇടയിൽ ശ്രദ്ധേയമാകുകയാണ്.

സംവിധായകൻ എം എ നിഷാദിന്റെ പിതാവും ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായിരുന്ന പി. എം. കുഞ്ഞിമൊയ്തീന്റെ സേവനകാലത്തെ ഒരു കേസാണ് സിനിമയ്ക്ക് ആധാരം. പൊലീസ് സേനയുടെ ഭാ​ഗമായിരുന്ന കാലത്ത് കുഞ്ഞിമൊയ്തീൻ തന്റെ ഡയറിയിൽ കുറിച്ചിട്ട ഒരു കേസിന്റെ അനുമാനങ്ങൾ വികസിപ്പിച്ചാണ് സിനിമയുടെ കഥ നിഷാദ് വികസിപ്പിച്ചെടുത്തത്. ക്രൈംബ്രാഞ്ച് എസ്പി ആയും ഇടുക്കി എസ്പി ആയും ദീർഘകാലം സേവനമനുഷ്ടിച്ച ഉദ്യോഗസ്ഥനാണ് കുഞ്ഞുമൊയ്തീൻ. ഡിഐജി റാങ്കിൽ സർവീസിൽ നിന്ന് വിരമിച്ച അദ്ദേഹം പ്രസിഡന്റിന്റെ വിശിഷ്ട സേവനത്തിനുള്ള മെഡലിനും അർഹനായിട്ടുണ്ട്.

ഷെെൻ ടോം ചാക്കോയ്ക്ക് പുറമെ വമ്പൻതാര നിരയാണ് സിനിമയിൽ അണിനിരക്കുന്നത്. ചെറുതും വലുതുമായ റോളുകളിൽ ഏകദേശം 64 -ഓളം താരങ്ങൾ അഭിനയിച്ചിട്ടുണ്ട്. വാണി വിശ്വനാഥ്‌, സമുദ്രകനി, മുകേഷ്, അശോകൻ, ബൈജു സന്തോഷ്‌, സുധീഷ്, ശിവദ, ദുർഗ കൃഷ്ണ, മഞ്ജു പിള്ള, സ്വാസിക, അനുമോൾ, പ്രശാന്ത് അലക്സാണ്ടർ, ജോണി ആന്റണി, വിജയ് ബാബു, സുധീർ കരമന, ഇർഷാദ്, ജാഫർ ഇടുക്കി, രമേശ്‌ പിഷാരടി, ഷഹീൻ സിദ്ദിഖ്, കോട്ടയം നസീർ, കൈലാഷ്, ബിജു സോപാനം, കലാഭവൻ ഷാജോൺ, സായികുമാർ, കലാഭവൻ നവാസ്, ജോണി ആന്റണി, പി ശ്രീകുമാർ, ശ്യാമപ്രസാദ്, ബാബു നമ്പൂതിരി, സന്ധ്യ മനോജ്‌, പൊന്നമ്മ ബാബു, ഉമാ നായർ, സ്മിനു സിജോ, അനു നായർ, സിനി എബ്രഹാം, തുടങ്ങിയവരോടൊപ്പം സംവിധായകൻ എം എ നിഷാദും സുപ്രധാന വേഷത്തിലെത്തുന്നുണ്ട്.

പ്രഭാവർമ്മ, ഹരിനാരായണൻ, പളനി ഭാരതി എന്നിവരുടെ വരികൾക്ക് എം ജയചന്ദ്രനാണ് സം​ഗീതമൊരുക്കിയിരിക്കുന്നത്. വിവേക് മേനോൻ ഛായാഗ്രഹണവും ജോൺകുട്ടി ചിത്രസംയോജനവും നിർവ്വഹിച്ചിരിക്കുന്നു. പശ്ചാത്തല സം​ഗീതം: മാർക്ക് ഡി മൂസ്, ഓഡിയോഗ്രാഫി: എം ആർ രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ: ബെന്നി, കലാസംവിധാനം: ഗിരീഷ് മേനോൻ, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റോണക്സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ: ബിനു മുരളി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: കൃഷ്ണകുമാർ, അസോസിയേറ്റ് ഡയറക്ടർ: രമേശ്‌ അമാനത്ത്, അസിസ്റ്റന്റ് ഡയറക്ടർ: പരീക്ഷിത്ത് ആർ. എസ്, വിഎഫ്എക്സ്: പിക്ടോറിയൽ, കൊറിയോഗ്രാഫർ: ബ്രിന്ദ മാസ്റ്റർ

Related Stories
Sai Pallavi: അമരന്റെ വിജയത്തിന് പിന്നാലെ സായ് പല്ലവി ഓസ്‌ട്രേലിയയിൽ; കംഗാരുവിനൊപ്പമുള്ള നടിയുടെ ചിത്രങ്ങൾ വൈറൽ
Prithviraj Sukumaran: പൃഥ്വിയുടെ അല്ലി പഠിക്കുന്നത് ആരാധ്യയ്‌ക്കൊപ്പം; ദൃശ്യങ്ങള്‍ വൈറലാകുന്നു
All We Imagine As Light : ബറാക്ക് ഒബാമയുടെ ഇഷ്ടചിത്രം ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്’; മലയാളികളുടെ അഭിനയപാടവത്തിന് പ്രശംസയേറുന്നു
Manju Warrier: മീനാക്ഷിയെ ചേര്‍ത്തുപിടിച്ച് മഞ്ജു വാര്യര്‍; വീഡിയോ വൈറല്‍
Sambhavna Seth: ‘സഹിച്ച വേദനകളെല്ലാം വെറുതെയായി’; കുഞ്ഞിനെ നഷ്ടപ്പെട്ടതിന്റെ സങ്കടം പങ്കുവെച്ച് നടി
IFFK: 29-ാം ചലച്ചിത്രമേളയ്ക്ക് സമാപനം; ബ്രസീലിയൻ ചിത്രം ‘മാലുവിന്’ സുവർണ ചകോരം, അവാർഡുകൾ വാരിക്കൂട്ടി മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’
കരളിൻ്റെ ആരോ​ഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
'ബോക്‌സിങ് ഡേ ടെസ്റ്റ്' പേരു വന്ന വഴി
പ്രാതലിൽ ഇവ ഉൾപ്പെടുത്തൂ; ഗുണങ്ങൾ ഏറെ
ജെൻ സി തലമുറ പ്രശസ്തമാക്കിയ ചില ശൈലികൾ