Nayanthara: ആ സെറ്റിൽ മോഹൻലാലിനോട് ദേഷ്യം തോന്നി, കാരണം ഫാസിൽ; വെളിപ്പെടുത്തലുമായി നയൻതാര
Nayanthara About Mohanlal And Director Fazil: മണിച്ചിത്രത്താഴെന്ന അവിസ്മരണീയ ചിത്രത്തിന് ശേഷം ഫാസിൽ സംവിധാനം ചെയ്ത ഹൊറർ വിഭാഗത്തിൽപ്പെട്ട സിനിമയായിരുന്നു വിസ്മയത്തുമ്പത്ത്. സിനിമയിൽ നയൻതാര റീത്തയെന്ന കഥാപാത്രമായും മോഹൻലാൽ ശ്രീകുമാറെന്ന കഥാപാത്രമായുമാണ് എത്തിയത്. ചിത്രത്തിൽ നയൻതാരയ്ക്കുണ്ടായ ചില അനുഭവങ്ങളെക്കുറിച്ചാണ് താരം ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്.
ലേഡി സൂപ്പർസ്റ്റാർ നയൻതാര തൻ്റെ ആദ്യകാല ചിത്രങ്ങളിലെ ചില നിമിഷങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തകലുമായാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ഫാസിലിന്റെ സംവിധാനത്തിൽ നയൻതാര – മോഹൻലാൽ ഒന്നിച്ച ചിത്രമാണ് 2004ൽ പുറത്തിറങ്ങിയ വിസ്മയത്തുമ്പത്ത്. മുകേഷ്, ഹരിശ്രീ അശോകൻ, നെടുമുടി വേണു, കൽപന എന്നിവരും പ്രധാനവേഷങ്ങളിൽ ചിത്രത്തിലെത്തിയിട്ടുണ്ട്. മണിച്ചിത്രത്താഴെന്ന അവിസ്മരണീയ ചിത്രത്തിന് ശേഷം ഫാസിൽ സംവിധാനം ചെയ്ത ഹൊറർ വിഭാഗത്തിൽപ്പെട്ട സിനിമയായിരുന്നു വിസ്മയത്തുമ്പത്ത്.
സിനിമയിൽ നയൻതാര റീത്തയെന്ന കഥാപാത്രമായും മോഹൻലാൽ ശ്രീകുമാറെന്ന കഥാപാത്രമായുമാണ് എത്തിയത്. ഈ ചിത്രത്തിൽ നയൻതാരയ്ക്കുണ്ടായ ചില അനുഭവങ്ങളെക്കുറിച്ചാണ് താരം ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. “ഫാസിൽ സാർ ശരിക്കും എൻ്റെ രീതിയിൽ വിഷമിച്ചു, അദ്ദേഹത്തിൻ്റെ മനസ്സിലുള്ള കഥാപാത്രമാവാൻ എനിക്ക് ആദ്യമൊക്കെ കഴിഞ്ഞിരുന്നില്ല” നയൻതാര പറഞ്ഞു. ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. അഭിനയ രംഗത്ത് താൻ ആദ്യമായ തുടക്കംകുറിക്കുമ്പോൾ തൻ്റെ അഭിനയകല എത്രത്തോളം മോശമായിരുന്നുവെന്നും അഭിമുഖത്തിലൂടെ നയൻതാല വ്യക്തമാക്കി.
“ഞാൻ ഇപ്പോഴും ഓർക്കുന്നു, ഫാസിൽ സാറിന് എന്നോട് ശരിക്കും ദേഷ്യം തോന്നിയ ഒരു ദിവസം ഉണ്ടായിരുന്നു. അദ്ദേഹത്തിന് എൻ്റെ അഭിനയം ഉൾക്കൊള്ളാൻ പറ്റിയില്ല. സംസാരിക്കുന്ന ഭാഷയിൽ നിന്ന് വ്യത്യസ്തമാണ് സിനിമാ ഭാഷയെന്ന് ഫാസിൽ സർ എന്നോട് പറഞ്ഞു. എൻ്റെ അഭിനയത്തിൽ അദ്ദേഹം അസ്വസ്ഥനായിപ്പോയി. ആ സമയത്ത് മോഹൻലാൽ എനിക്ക് നിർദ്ദേശങ്ങൾ നൽകി. അഭിനയം ഉള്ളിൽനിന്നുമാണ് വരേണ്ടതെന്ന് മോഹൻലാൽ ആവർത്തിച്ച് പറഞ്ഞുകൊണ്ടിരുന്നു. എനിക്കത് കേൾക്കുന്നത് ദേഷ്യമായി തോന്നി ആ സമയത്ത്.
“ഞാൻ പറഞ്ഞു, ‘സർ, ഞാൻ എന്താണ് ചെയ്യുന്നതെന്ന് എനിക്കറിയില്ല. എന്ത് ഡയലോഗാണ് ഞാൻ പറയുന്നതെന്ന് പോലും എനിക്കറിയില്ല. നിങ്ങൾ ഉള്ളിൽ നിന്ന് അഭിനയം കൊണ്ടുവരാനാണ് ആവശ്യപ്പെടുന്നത്. എന്നാൽ എൻ്റെ ഉള്ളിൽ ഭയം മാത്രമാണുള്ളത്. എൻ്റെ സംസാരം കേട്ടശേഷം ചിരിച്ചുകൊണ്ട് അദ്ദേഹം എന്നോട് ഒരല്പ നേരം വിശ്രമിച്ച ശേഷം വരാൻ ആവശ്യപ്പെട്ടു.
പിന്നീട് രണ്ട് മണിക്കൂറിന് ശേഷം അദ്ദേഹം തിരികെ വന്നു. ഞാൻ ഇന്ന് ഒരു ഇടവേള എടുക്കുകയാണ് നാളെ വരുമ്പോൾ താങ്കളിൽ നിന്ന് അവിസ്മരണീയമായ ഒരു അഭിനയം ഞാൻ പ്രതീക്ഷിക്കുന്നു. നിന്നെ ഞാൻ വീണ്ടും വിശ്വസിക്കുകയാണ്. അതിന് ശേഷം ഞാൻ തീരുമാനിക്കും. അദ്ദേഹത്തിൻ്റെ വിശ്വാസം നിറവേറ്റണ്ടത് എൻ്റെ കടമയായിരുന്നു. അതിനായി ഞാൻ പരിശ്രമിച്ചു. ഒടുവിൽ ആ പരിശ്രമം വിജയം കണ്ടു. അടുത്ത ദിവസം സെറ്റിൽ വന്നു. എൻ്റെ അഭിനയം കണ്ട ശേഷം അദ്ദേഹം എന്നോട് നിന്നെക്കുറിച്ചോർത്ത് ഞാൻ അഭിമാനിക്കുന്നുവെന്ന് പറഞ്ഞു. ആ വാക്കുകൾ എനിക്ക് മറക്കാൻ കഴിയില്ല.