Iam Kathalan: പ്രേമലുവിന് ശേഷം വീണ്ടും പ്രണയിക്കാൻ ഒരുങ്ങി നസ്ലെൻ; ‘ഐ ആം കാതലൻ’ റിലീസ് പ്രഖ്യാപിച്ചു
Naslen Movie I Am Kathalan Release Date: ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, സെക്കന്റ് ലുക്ക് പോസ്റ്ററുകളും ഏറെ ശ്രദ്ധ നേടിയിരുന്നു. സംവിധായകൻ ഗിരീഷ് എഡിയാണ് ഫേസ്ബുക് വഴി ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചത്.
തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ ഹിറ്റ് ചിത്രങ്ങൾക്കും, പ്രേമലു എന്ന ബ്ലോക്ക്ബസ്റ്ററിനും ശേഷം ഗിരീഷ് എഡി- നസ്ലെൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം ‘ഐ ആം കാതലന്റെ’ റിലീസ് തീയതി പ്രഖ്യാപിച്ചു. നവംബർ ഏഴിനാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ഈ കൂട്ടുകെട്ടിൽ ഒരുങ്ങിയ ‘പ്രേമലു’ 100 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. അതുകൊണ്ടുതന്നെ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്.
അനിഷ്മയാണ് ചിത്രത്തിലെ നായിക. ദിലീഷ് പോത്തൻ, ലിജിമോൾ, ടി ജി രവി, സജിൻ, വിനീത് വാസുദേവൻ, വിനീത് വിശ്വം എന്നിവരും ചിത്രത്തിൽ മുഖ്യ വേഷങ്ങളിൽ എത്തുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, സെക്കന്റ് ലുക്ക് പോസ്റ്ററുകളും ഏറെ ശ്രദ്ധ നേടിയിരുന്നു. സംവിധായകൻ ഗിരീഷ് എഡിയാണ് തന്റെ ഔദ്യോഗിക ഫേസ്ബുക് പേജ് വഴി ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചത്.
ALSO READ: വേട്ടൈയ്യന് പിന്നാലെ ‘ഇരുനിറം’; തന്മയ സോൾ കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്ത്
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ, ‘പൂമരം’, ‘എല്ലാം ശെരിയാകും’, ‘ഓ മേരി ലൈല’ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ഡോ.പോൾസ് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ഡോ.പോൾ വർഗീസ്, കൃഷ്ണമൂർത്തി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ടിനു തോമസാണ് സഹനിർമ്മാണം. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്.
പ്രമുഖ നടൻ സജിൻ ചെറുകയിലാണ് ഐ ആം കാതലന്റെ തിരക്കഥ രചിച്ചത്. ശരൺ വേലായുധൻ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ആകാശ് ജോസഫ് വർഗീസാണ്. സുഹൈൽ കോയയുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് സിദ്ധാർത്ഥ പ്രദീപാണ്.
കലാസംവിധാനം: വിവേക് കളത്തിൽ, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: സിനൂപ് രാജ്, പ്രൊഡക്ഷൻ കൺട്രോളർ: മനോജ് പൂങ്കുന്നം, ഫിനാൻസ് കൺട്രോളർ: അനിൽ ആമ്പല്ലൂർ, മാർക്കറ്റിങ് & ഡിസ്ട്രിബ്യുഷൻ: ഡ്രീം ബിഗ് ഫിലിംസ്, ഡിജിറ്റൽ പ്രൊമോഷൻ: ഒബ്സ്ക്യൂറ, പിആർഒ: ശബരി.