5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Narayaneente Moonnaanmakkal: നിഗൂഢത ഒളിപ്പിച്ച ടീസറിന് പിന്നാലെ പുതിയ ഗാനം; നാരായണീന്‍റെ മൂന്നാണ്മക്കൾ 16-ന്

Narayaneente Moonnaanmakkal Movie: ചില സാഹചര്യങ്ങളാൽ കുടുംബത്തിൽ നിന്നും മാറി ഒരു നാട്ടിൻ പുറത്തെ തറവാടും അവിടെ നിന്നും മാറി നിന്ന ഇളയ മകൻ്റെ കടന്നു വരവോടെ കുടുംബത്തിൽ ഉണ്ടാകുന്ന രസകരവും കൗതുകം ജനിപ്പിക്കുന്നതുമായ സംഭവങ്ങളാണ് ചിത്രത്തിൻ്റെ ഇതിവൃത്തം

Narayaneente Moonnaanmakkal: നിഗൂഢത ഒളിപ്പിച്ച ടീസറിന് പിന്നാലെ പുതിയ ഗാനം; നാരായണീന്‍റെ മൂന്നാണ്മക്കൾ 16-ന്
Narayaneente MoonnaanmakkalImage Credit source: Respective PR Team
arun-nair
Arun Nair | Updated On: 30 Dec 2024 21:19 PM

ഗുഡ്‍വില്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സിൻ്റെ ഏറ്റവും പുതിയ ചിത്രം ‘നാരായണീന്‍റെ മൂന്നാണ്മക്കളിലെ പുതിയ ഗാനം നീ അറിയാതൊരു നാള്‍ പുറത്ത്. റഫീക്ക് അഹമ്മദിൻ്റെ വരികൾക്ക് രാഹുല്‍ രാജാണ് സംഗീതം നൽകിയിരിക്കുന്നത്. സുചിത് സുരേശനാണ് ഗാനം ആലപിച്ചത്. മികച്ച പ്രേക്ഷക പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നത്. ചിത്രത്തിൻ്റെ ടീസറും കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. നിഗൂഢതകൾ ഒളിപ്പിച്ച ടീസർ ചർച്ചയായിരുന്നു. ചില സാഹചര്യങ്ങളാൽ കുടുംബത്തിൽ നിന്നും മാറി ഒരു നാട്ടിൻ പുറത്തെ തറവാടും അവിടെ നിന്നും മാറി നിന്ന ഇളയ മകൻ്റെ കടന്നു വരവോടെ കുടുംബത്തിൽ ഉണ്ടാകുന്ന രസകരവും കൗതുകം ജനിപ്പിക്കുന്നതുമായ സംഭവങ്ങളാണ് ചിത്രത്തിൻ്റെ ഇതിവൃത്തം. വീട് കേന്ദ്രീകരിച്ചാണ് സിനിമയുടെ കഥാതന്തു.

ശരണ്‍ വേണുഗോപാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഹൃദയ സ്പർശിയായ മുഹൂർത്തങ്ങളും നർമ്മവും ഇടകലർന്നതാണ്.ചിത്രം ജനുവരി 16-ന് തീയ്യേറ്ററുകളിൽ എത്തും. ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ തോമസ് മാത്യു, ഗാര്‍ഗി അനന്തന്‍, ഷെല്ലി എൻ കുമാർ, സജിത മഠത്തില്‍, സരസ ബാലുശ്ശേരി തുടങ്ങിയവരും വിവിധ വേഷങ്ങളിൽ എത്തുന്നത്.

അണിയറയിൽ

ഗുഡ്‍‍വിൽ എന്‍റർടെയ്ൻമെന്‍റ്സിൻ്റെ ബാനറിൽ ജോബി ജോര്‍ജ്ജ് തടത്തിലാണ് ചിത്രം നിർമ്മിക്കുന്നത്. ജെമിനി ഫുക്കാൻ, രാമു പടിക്കൽ എന്നിവരാണ് ചിത്രത്തിൻ്റെ എക്സി.പ്രൊഡ്യൂസേഴ്സ്, കോസ്റ്റ്യൂം ഡിസൈൻ: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: ജിത്തു പയ്യന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൻ പൊടുത്താസ്, കളറിസ്റ്റ്: ലിജു പ്രഭാകർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: സുകു ദാമോദര്‍, സംഗീതം: രാഹുൽ രാജ്, ഗാനരചന: റഫീഖ് അഹമ്മദ്, കെഎസ് ഉഷ, ധന്യ സുരേഷ് മേനോൻ, സൗണ്ട് മിക്സിങ്: ജിതിൻ ജോസഫ്, പ്രൊഡക്ഷൻ ഡിസൈൻ: സെബിൻ തോമസ്, ഛായാഗ്രഹണം: അപ്പു പ്രഭാകർ, എഡിറ്റിംഗ്‌: ജ്യോതിസ്വരൂപ് പാന്താ, സൗണ്ട് റെക്കോ‍‍ർഡിംഗ്: ആൻഡ് ഡിസൈൻ ജയദേവൻ ചക്കാടത്ത്, കാസ്റ്റിങ്: അബു വളയംകുളം, സ്റ്റിൽസ്: നിദാദ് കെഎൻ, ശ്രീജിത്ത് എസ്, ഡിസൈൻസ്: യെല്ലോടൂത്ത്, പിആർഒ: ആതിര ദിൽജിത്ത്.