Randamoozham Film Announcement: ‘രണ്ടാമൂഴം’ സിനിമയാകും: ചിത്രം ഒരുക്കുക രണ്ടു ഭാഗങ്ങളായി, എംടിയുടെ സ്വപ്നം നിറവേറ്റാൻ കുടുംബം

MT Vasudevan Nair Randamoozham Novel Film Announcement: രണ്ടാമൂഴം വെള്ളിത്തിരയിൽ ഒരുത്തിരിയുതിനായുള്ള ചർച്ചകളും ആലോചനകളും വളരെ നാളുകൾക്കുമുമ്പേ ആരംഭിച്ചതാണ്. രണ്ടു ഭാ​ഗങ്ങളായിട്ടാണ് ചിത്രം ഒരുക്കുക. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപന വൈകാതെ പുറത്തിറിങ്ങുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എംടിയുടെ കൂടി താൽ‌പര്യപ്രകാരം ചിത്രത്തിൻ്റെ സംവിധാനയകനായി തിരഞ്ഞെടുത്ത ആളുമായി ചിത്രവുമായി ബന്ധപ്പെട്ട പ്രാരംഭചർച്ച നേരത്തെ തന്നെ തുടങ്ങിയിരുന്നു.

Randamoozham Film Announcement: ‘രണ്ടാമൂഴം’ സിനിമയാകും: ചിത്രം ഒരുക്കുക രണ്ടു ഭാഗങ്ങളായി, എംടിയുടെ സ്വപ്നം നിറവേറ്റാൻ കുടുംബം

എംടി വാസുദേവൻ നായർ (​Image Credits; Social Media)

Published: 

29 Dec 2024 10:37 AM

തിരുവനന്തപുരം: എംടി വാസുദേവൻ നായരുടെ തൂലികയിൽ വിരിഞ്ഞ പൊൻവാക്കുകളാൽ എഴുതിയ പ്രസിദ്ധമായ കഥയാണ് രണ്ടാമൂഴം. അദ്ദേഹത്തിൻ്റെ സ്വപ്നങ്ങളിൽ ഒന്നാണ് രണ്ടാമൂഴം ചിത്രമാക്കുക എന്നത്. ഇപ്പോഴിതാ അതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. രണ്ടാമൂഴം നോവൽ സിനിമയാക്കണമെന്ന എം ടി വാസുദേവൻ നായരുടെ സ്വപ്നം സാക്ഷാൽ‌ക്കരിക്കാനൊരുങ്ങുകയാണ് അദ്ദേഹത്തിൻ്റെ കുടുംബം. പാൻ ഇന്ത്യൻ സിനിമയായി വിവിധ ഭാഷകളിൽ റിലീസ് ചെയ്യാൻ കഴിയുന്ന രീതിക്കാണ് ചിത്രം ഒരുക്കുക.

രണ്ടു ഭാ​ഗങ്ങളായിട്ടാണ് ചിത്രം ഒരുക്കുക. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപന വൈകാതെ പുറത്തിറിങ്ങുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എംടിയുടെ കൂടി താൽ‌പര്യപ്രകാരം ചിത്രത്തിൻ്റെ സംവിധാനയകനായി തിരഞ്ഞെടുത്ത ആളുമായി ചിത്രവുമായി ബന്ധപ്പെട്ട പ്രാരംഭചർച്ച നേരത്തെ തന്നെ തുടങ്ങിയിരുന്നു.

പ്രശസ്ത സംവിധായകൻ മണിരത്നം ഈ സിനിമ സംവിധാനം ചെയ്യണമെന്നായിരുന്നു എംടി വാസുദേവൻ നായർ ആഗ്രഹിച്ചിരുന്നു. ഇതിനായി ആറ് മാസത്തോളം മണിരത്നത്തിനു വേണ്ടി എംടി കാത്തിരിക്കുകയും ചെയ്തിരുന്നു. എന്നാൽ, മണിരത്നം പിന്നീട് ഇതിൽ നിന്ന് പിന്മാറുകയായിരുന്നു. ഇത്രയും വലിയ കാൻവാസിൽ ഈ സിനിമ ചെയ്യാൻ തനിക്ക് കൂടുതൽ സമയം വേണ്ടി വരുമെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. അതേസമയം ഇപ്പോഴത്തെ സംവിധായകനെ എടിക്ക് മുന്നിലെത്തിച്ചത് മണിരത്നം തന്നെയാണ്.

ചിത്രവുമായി ബന്ധപ്പെട്ട് എംടിയുമായി കൂടുതൽ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് സംവിധായകൻ കോഴിക്കോട്ടു വരാനിരുന്നപ്പോഴാണ് അഞ്ചു മാസം മുൻപ് അദ്ദേഹത്തെ ആദ്യമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് രോഗാവസ്ഥ മോശമായതിനാൽ കൂടിക്കാഴ്ച പലതവണ നടക്കാതെ പോയി. രണ്ടാമൂഴത്തിന്റെ തിരക്കഥയാവട്ടെ മലയാളത്തിലും ഇംഗ്ലിഷിലും ഉൾപ്പെടെ വർഷങ്ങൾക്ക് മുൻപേ എംടി പൂർത്തിയാക്കിയതാണ്. അഞ്ച് മണിക്കൂറോളം ദൈർഘ്യമുള്ള തരത്തിലാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

എംടിയുടെ രണ്ടാമൂഴം പല വൻകിട കമ്പനികളും ഈ തിരക്കഥ സിനിമയാക്കാൻ ശ്രമിച്ചെങ്കിലും പല കാരണങ്ങളാൽ നടക്കാതെ പോയതാണ്. എന്നാൽ നേരത്തെ രണ്ടാമൂഴം ചിത്രമാക്കുന്നതിൽ സംവിധായകൻ ശ്രീകുമാർ മേനോനുമായി കരാർ ഒപ്പിട്ടിരുന്നെങ്കിലും നിർമാണം തുടങ്ങുന്നതു നീണ്ടുപോയിരുന്നു. ഇതേതുടർന്ന് എംടി നിയമ നടപടികളിലൂടെ കരാറിൽനിന്നു പിൻവാങ്ങുകയായിരുന്നു.

പിന്നീടാണ് മകൾ അശ്വതി വി നായരെ അദ്ദേഹം തിരക്കഥ ഏൽപിച്ചത്. അതിന് ശേഷമാണ് സിനിമ എത്രയും വേഗം പുറത്തിറക്കാൻ നടപടി ആരംഭിച്ചത്. ഇപ്പോൾ കണ്ടെത്തിയ സംവിധായകന്റെ നിർമാണക്കമ്പനിയും എംടിയുടെ കുടുംബം ഉൾപ്പെടുന്ന കമ്പനിയും സംയുക്തമായാണ് രണ്ടാമൂഴം നിർമിക്കുക എന്നും റിപ്പോർട്ടുണ്ട്.

രണ്ടാമൂഴം

എം ടി വാസുദേവൻ നായർ രചിച്ച മലയാളത്തിലെ പ്രശസ്തമായ നോവലാണ് രണ്ടാമൂഴം. മഹാഭാരത കഥ ആസ്പദമാക്കി രചിച്ച ഈ നോവലിൽ ഭീമനാണ് കേന്ദ്രകഥാപാത്രം. അഞ്ചു മക്കളിൽ രണ്ടാമനായ ഭീമന് എല്ലായ്പ്പോഴും അർജ്ജുനനോ യുധിഷ്ഠിരനോ കഴിഞ്ഞ് രണ്ടാമൂഴമേ ലഭിക്കുന്നുള്ളൂ. പാഞ്ചാലിയുടെ കാര്യത്തിലും ഇത് തുടരുന്നു. ഇതാണ് നോവലിൻ്റെ പേരിന് പിന്നിൽ അർത്ഥമാക്കുന്നത്. 1985 ലെ വയലാർ അവാർഡ് നേടിയ നോവല് കൂടിയാണ് രണ്ടാമൂഴം.

രണ്ടാമൂഴം വെള്ളിത്തിരയിൽ ഒരുത്തിരിയുതിനായുള്ള ചർച്ചകളും ആലോചനകളും വളരെ നാളുകൾക്കുമുമ്പേ ആരംഭിച്ചതാണ്. ഈ ചലച്ചിത്രത്തെ പറ്റി പല ഊഹാപോഹങ്ങളും കാലങ്ങളായി പുറത്തുവരുന്നുണ്ട്. അവയിൽ ഒന്നാണ് രണ്ടാമൂഴം ചിത്രമായാൽ മോഹൻലാൽ ഭീമന്റെ കഥാപാത്രം അവതരിപ്പിക്കും എന്നത്.

Related Stories
Dear Students: നയൻതാരയും നിവിനും വീണ്ടും ഒന്നിക്കുന്നു; ‘ഡിയർ സ്റ്റുഡന്റസ്’ പോസ്റ്റർ പുറത്ത്
Actress Babitha Basheer: ട്യൂഷൻ ടീച്ചർ ഫെമിനിച്ചി ആയ കഥ; ’15 വർഷത്തെ പ്രയ്തനം, ഒടുവിൽ അംഗീകാരം’; മനസ് തുറന്ന് ബബിത ബഷീർ
Actress Athira : സിനിമയിൽ കയറിയപ്പോൾ ആതിര, ആ ട്രാപ്പിൽ നിന്നും രക്ഷപ്പെട്ടപ്പോൾ രമ്യ; ഇപ്പോൾ കുടുംബം പോറ്റാൻ കാറ്ററിങ് നടത്തുന്നു
Esther Anil: ‘നിങ്ങളെ ആരാധകരെന്ന് വിളിക്കാമോ എന്നെനിക്കറിയില്ല, കാരണം..’; കുറിപ്പുമായി എസ്തർ അനിൽ
Marco Korean Release: ‘മാർക്കോ’യുടെ കളികൾ ഇനി അങ്ങ് കൊറിയയിലും; ബാഹുബലിക്ക് ശേഷം ആ നേട്ടം സ്വന്തമാക്കി ചിത്രം
Koodal Movie: ക്യാമ്പിങ്ങ് പശ്ചാത്തലത്തിൽ മലയാളത്തിലെ ആദ്യ ചിത്രം, കൂടൽ ഫസ്റ്റ് ലുക്ക്
കെമിക്കലിനോട് നോ പറയാം; ഷാംപൂ മാറി നിൽക്കും ഈ താളിക്ക് മുമ്പിൽ
മൈഗ്രേനിന്‍റെ പ്രധാന ലക്ഷണങ്ങള്‍
മൂന്ന് വിക്കറ്റ് കൂടി നേടിയാൽ ബുംറയെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡ്
ബറോസിലെ ദുർമന്ത്രവാദിനി ആര്?