5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Mohanlal : സിനിമയിലെ പവർ ​ഗ്രൂപ്പിനെപ്പറ്റി അറിയില്ല… ഞാൻ അതിൽ അം​ഗമല്ല – മോഹൻലാൽ

Mohanlal says about Power group: ഇതൊരു വലിയ മുവ്മെന്റായി മാറണമെന്നും കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണമെന്നാണ് തന്റെ ആഗ്രഹം എന്നും കൂട്ടിച്ചേർത്തു.

Mohanlal : സിനിമയിലെ പവർ ​ഗ്രൂപ്പിനെപ്പറ്റി അറിയില്ല… ഞാൻ അതിൽ അം​ഗമല്ല – മോഹൻലാൽ
Mohanlal - Photo Facebook
aswathy-balachandran
Aswathy Balachandran | Published: 31 Aug 2024 15:37 PM

തിരുവനന്തപുരം: സിനിമയിലെ പവർ ഗ്രൂപ്പിനെ കുറിച്ച് തനിക്ക് അറിയില്ലെന്ന് തുറന്നു പറഞ്ഞ് മോഹൻലാൽ. താൻ പവർ ഗ്രൂപ്പിന്റെ ഭാഗമല്ലെന്നും മോഹൻലാൽ വ്യക്തമാക്കി. ഇങ്ങനെ ഒരു ഗ്രൂപ്പ് ഉണ്ടെന്നത് താൻ ആദ്യമായിട്ടാണ് കേൾക്കുന്നത് എന്നും ആ റിപ്പോർട്ട് പുറത്തുവരുന്നതുവരെ നിങ്ങൾ കാത്തിരിക്കുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരത്തു വച്ച് നടന്ന കേരള ക്രിക്കറ്റ് ലീഗ് ലോഞ്ചിനു ശേഷം മാധ്യമങ്ങളെ കണ്ട് സംസാരിക്കുന്നതിനിടെയാണ് അദ്ദേ​ഹം ഈ കാര്യങ്ങൾ തുറന്നു പറഞ്ഞത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ശേഷം ആദ്യമായാണു അദ്ദഹം മാധ്യമങ്ങളെ കണ്ടതും പ്രതികരിക്കാൻ തയ്യാറായതും. രാജ്യത്തെ എല്ലാ സിനിമാ മേഖലകളിലും ഇത്തരം കമ്മിറ്റികൾ ഉണ്ടാകട്ടെ എന്നും കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണമെന്ന അഭിപ്രായത്തിലാണ് താൻ എന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.

ദൗർഭാഗ്യകരമായ കാര്യങ്ങളിൽ പ്രതികരിക്കേണ്ടി വന്നതിൽ വേദനയുണ്ടെന്നും ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സിനിമയിലെ മൊത്തത്തിലുള്ള കാര്യമാണു പറയുന്നത്. സിനിമാമേഖല ഒന്നാകെയാണ് പ്രതികരിക്കേണ്ടത്.

ALSO READ – ‘ഞാൻ എന്താണ് പറയേണ്ടത്’; ​ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മൗനം വെടിഞ്ഞ് മോഹൻലാ

ഞാൻ എവിടെയും ഒളിച്ചോടിപ്പോയിട്ടില്ല. ഹേമാ കമ്മറ്റി റിപ്പോർട്ട് വിഷയത്തിൽ അമ്മയ്ക്കു നേരെയാണു എല്ലാവരും വിരൽ ചൂണ്ടുന്നത് എന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. വ്യക്തിപരമായ കാരണങ്ങളാൽ ഗുജറാത്തിലും ബോംബെയിലും മദ്രാസിലുമായിരുന്നു ഈ വിഷയങ്ങൾ നടക്കുമ്പോൾ താനെന്നും ഭാര്യയുടെ സർജറിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കാരണം ആശുപത്രിയിൽ തിരക്കിലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

അഭിഭാഷകരും സിനിമയിലെ തലമുതിർന്ന ആളുകളുമായി സംസാരിച്ചതിന് ശേഷമാണ് പ്രസിഡന്റ് പദവിയിൽ നിന്ന് പിന്മാറിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതൊരു വലിയ മുവ്മെന്റായി മാറണമെന്നും കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണമെന്നാണ് തന്റെ ആഗ്രഹം എന്നും കൂട്ടിച്ചേർത്തു.

ഞാൻ പവർ ഗ്രൂപ്പിൽപ്പെട്ട ആളല്ല. ഇത് ആദ്യമായാണു കേൾക്കുന്നത് എന്നും അദ്ദേഹം തുറന്നു പറഞ്ഞു. അമ്മയുടെ പ്രസിഡന്റ് എന്ന നിലയിൽ അല്ല സിനിമാപ്രവർത്തകൻ എന്ന നിലയിലാണ് താൻ സംസാരിക്കുന്നതെന്നും മോഹൻലാൽ പറഞ്ഞു.

Latest News