5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Marco OTT: മാർക്കോ തരം​ഗം ഒടിടിയിലേക്ക്; എപ്പോൾ എവിടെ കാണാം?

Marco OTT Update : അധികം വൈകാതെ ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലേക്കെത്തുമെന്ന് റിപ്പോർട്ടുകൾ. റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ മാർക്കോ പ്രമുഖ ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലൂടെ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് സൂചന.

Marco OTT: മാർക്കോ തരം​ഗം ഒടിടിയിലേക്ക്; എപ്പോൾ എവിടെ കാണാം?
ഉണ്ണി മുകുന്ദൻImage Credit source: facebook
sarika-kp
Sarika KP | Updated On: 31 Dec 2024 12:30 PM

ഉണ്ണി മുകുന്ദനെ കേന്ദ്ര കഥാപാത്രമാക്കി ഹനീഫ് അദെനി സംവിധാനം ചെയ്ത ചിത്രമാണ് ‘മാർക്കോ’. ക്രിസ്മസ് റിലീസായി ഇറങ്ങിയ ചിത്രം ആദ്യ ദിനം തന്നെ ​ഗംഭീര പ്രതികരണമാണ് നേടിയത്. ചിത്രം ഇറങ്ങി 11 ദിവസം പിന്നീടുമ്പോഴും തീയറ്റേറുകളിൽ തരംഗം സൃഷ്ടിക്കുകയാണ്. മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും വയലൻസ് നിറഞ്ഞ സിനിമ എന്ന ടാഗോടെ എത്തിയ ചിത്രം ബോക്സ് ഓഫീസിലും മികച്ച മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്. ഇപ്പോഴിതാ ഒടിടിയിൽ തരം​ഗം സൃഷ്ടിക്കാൻ മാർക്കോ എത്തുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്. അധികം വൈകാതെ ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലേക്കെത്തുമെന്ന് റിപ്പോർട്ടുകൾ. റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ മാർക്കോ പ്രമുഖ ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലൂടെ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് സൂചന.

നെറ്റ്ഫ്‌ളിക്‌സാണ് മാര്‍ക്കോയുടെ സ്ട്രീമിങ് അവകാശം കരസ്ഥമാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മലയാളം, തമിഴ്, കന്നഡ, തെലുഗ്, ഹിന്ദി ഭാഷകളില്‍ മാര്‍ക്കോയുടെ ഒ.ടി.ടി. സ്ട്രീമിങ് ഉണ്ടാകും. ഡിലീറ്റഡ് സീന്‍സ് ഉള്‍പ്പെടെ കൂടുതല്‍ സ്ട്രീമിങ് ടൈമിലാണ് മാര്‍ക്കോ ഒ.ടി.ടിയില്‍ പ്രേക്ഷകരിലേക്ക് എത്തുന്നതെന്ന് റിപ്പോർട്ട് മുൻപ് വന്നിരുന്നു.

 

Also Read: പഞ്ചവത്സര പദ്ധതി ഒടിടിയിൽ; എവിടെ കാണാം

മാർക്കോ ഹിന്ദിയിൽ

നോർത്ത് ഇന്ത്യയിൽ തരം​ഗം സൃഷ്ടിച്ച് ഉണ്ണി മുകുന്ദൻ–ഹനീഫ് അദേനി ചിത്രം ‘മാർക്കോ’. നോർത്ത് ഇന്ത്യയില്‍ 600 തിയറ്ററുകളിലാണ് മാർക്കോ എത്തിയിരിക്കുന്നത്. വരുൺ ധവാൻ നായകനായ ബിഗ് ബജറ്റ് ചിത്രം ‘ബേബി ജോണിനെ’ തിയറ്ററുകളിൽ നിന്നും മാറ്റിയാണ് ഈ മലയാള ചിത്രം അതിർവരമ്പുകൾ ഭേദിക്കുന്നത്. തുടക്കത്തിൽ 34 സ്ക്രീനുകളിലാണ് പ്രദർശനം ആരംഭിച്ചത് തുടർന്ന് ആദ്യ ദിവസം ഒരു ലക്ഷമായിരുന്നു കലക്‌ഷൻ. ഇപ്പോൾ പത്ത് ദിവസം പിന്നിടുമ്പോൾ കലക്‌ഷൻ കോടികളിലേക്കു കടക്കുകയാണ്.

ഉണ്ണി മുകുന്ദനു പുറമെ ചിത്രത്തിൽ ജഗദീഷ്, സിദ്ദിഖ്, ആൻസൺ പോൾ, കബീർദുഹാൻ സിംഗ് (ടർബോ ഫെയിം) യുക്തി തരേജ, അഭിമന്യു തിലകൻ, ദിനേശ് പ്രഭാകർ, അജിത് കോശി, മാത്യു വർഗീസ്, ഇഷാൻ ഷൗക്കത്ത്, ഷാജി, സജിതാ ശ്രീജിത് രവി, ബിൻ സുബായ്, ധ്രുവ തുടങ്ങിയ വലിയ താരനിര തന്നെ അണിനിരക്കുന്നു. നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദെനി ഒരുക്കിയ ‘മിഖായേൽ’ എന്ന സിനിമയുടെ സ്പിൻ ഓഫ് ചിത്രമാണ് മാർക്കോ. മിഖായേലിലെ പ്രധാന വില്ലനായി എത്തിയ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച കഥാപാത്രമാണ് ‘മാർക്കോ’. ഈ കഥാപാത്രത്തെ നായകനാക്കി ഒരുക്കിയ ചിത്രമാണ് ‘മാർക്കോ’. ക്യൂബ്സ് എന്റർടൈൻമെന്റ്സ് ആണ് മാർക്കോ നിർമ്മിച്ചിരിക്കുന്നത്. ചന്ദ്രു സെൽവരാജ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിങ് നിർവഹിച്ചത് ഷമീർ മുഹമ്മദാണ്. ‘കെ.ജി.എഫ്’, ‘സലാർ’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് സംഗീതം പകർന്ന രവി ബസ്രൂർ ആണ് മാർക്കോയിലെ ഗാനങ്ങൾ ഒരുക്കിയത്. സംഘട്ടന രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫി നിർവഹിച്ചത് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിംഗ്സൺ ആണ്.