5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Marco Movie Updates: ആ റോളിലെത്തിയത് സ്വന്തം മക്കൾ; സന്തോഷം പങ്കുവെച്ച് നിർമ്മാതാവ്

Marco Movie News: ചിത്രത്തിൻ്റെ ആക്ഷൻ രംഗങ്ങൾക്കായുള്ള കുട്ടികളുടെ തയ്യാറെടുപ്പ് ഷെരീഫ് മുഹമ്മദ് തന്നെ സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വെച്ചിരുന്നു

Marco Movie Updates: ആ റോളിലെത്തിയത് സ്വന്തം മക്കൾ; സന്തോഷം പങ്കുവെച്ച് നിർമ്മാതാവ്
Marco Movie UpdatesImage Credit source: Respective PR Team
arun-nair
Arun Nair | Published: 27 Dec 2024 18:23 PM

തിയ്യേറ്ററുകളിൽ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ് ഉണ്ണി മുകുന്ദൻ്റെ മാർക്കോ, ചിത്രത്തിൻ്റെ വിജയം ഇരട്ടി മധുരം കൂടിയാണ് നിർമാതാവ് ഷെരീഫ് മുഹമ്മദിന്. ഷെരീഫിൻ്റെ രണ്ട് മക്കളെ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മാർക്കോയുടെ കുടുംബത്തിലെ കുട്ടികളുടെ വേഷത്തിലാണ് ഇവർ എത്തിയിരിക്കുന്നത്. ചിത്രത്തിൻ്റെ ആക്ഷൻ രംഗങ്ങൾക്കായുള്ള കുട്ടികളുടെ തയ്യാറെടുപ്പ് ഷെരീഫ് മുഹമ്മദ് തന്നെ സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വെച്ചിരുന്നു. ‘എന്റെ രാജകുമാരി സിനിമയിലേക്ക് ആദ്യ ചുവട് വയ്ക്കുന്നു’ എന്നായിരുന്നു മകളുടെ സിനിമാപ്രവേശനത്തെ കുറിച്ച് ഷെരീഫ് മുഹമ്മദ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ചിത്രത്തിൻ്റെ വയലൻസ് രംഗങ്ങളാണ് ഏറ്റവുമധികം ചർച്ചയാവുന്നതും. കുട്ടികൾ അടങ്ങുന്ന ഇത്തരം രംഗങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചു കഴിഞ്ഞു. മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിലാണ് ഈ രംഗങ്ങൾ സംവിധായകനും കൂട്ടരും ഒരുക്കിയിരിക്കുന്നത് . സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് നൽകിയ സിനിമ കാണാൻ കുടുംബ പ്രേക്ഷകരും എത്തുന്നുണ്ട്. ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് സംഗീത സംവിധായകൻ രവി ബസ്രൂറാണ്. ഗാനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സോണി മ്യൂസിക്ക് ആണ് മാർക്കോയുടെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയത്.

5 ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. കലൈ കിങ്ങ്സ്റ്റണാണ് ചിത്രത്തിൻ്റെ മർമമായ സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. ഏഴോളം ഫൈറ്റ് സീക്വൻസുകളാണ് ചിത്രത്തിലുള്ളഥ്. നിരവധി ചിത്രങ്ങളുടെ ആക്ഷൻ കോറിയോഗ്രാഫി നിർവഹിച്ചിട്ടുണ്ടെങ്കിലും ഒരു കംപ്ലീറ്റ് ആക്ഷൻ ചിത്രത്തിൻറെ ഫൈറ്റ് മാസ്റ്ററായി കലൈ കിങ്ങ്സ്റ്റൺ പ്രവർത്തിക്കുന്നത് ഇതാദ്യമാണ്.

ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിലെ നായിക കഥാപാത്രത്തെയും മറ്റ് സുപ്രധാന വേഷങ്ങളും അവതരിപ്പിക്കുന്നത് ബോളിവുഡ് താരങ്ങളാണ്. മലയാളത്തിലെ ക്യൂബ്സ് എൻറർടെയ്ൻമെൻറ്സിൻറെ ആദ്യ നിർമ്മാണ സംരംഭം കൂടിയാണ് മാർക്കോ.

ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരെ നോക്കിയാൽ

ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ചന്ദ്രു സെൽവരാജാണ്, ചിത്രസംയോജനം ഷമീർ മുഹമ്മദും, സൗണ്ട് ഡിസൈൻ സപ്ത റെക്കോർഡ്സുമാണ്, ഓഡിയോഗ്രഫി: രാജകൃഷ്ണൻ എം ആറും കലാസംവിധാനം സുനിൽ ദാസുമാണ്, മേക്കപ്പ് സുധി സുരേന്ദ്രൻ നിർവ്വഹിക്കുന്നു. ചിത്രത്തിലെ കോസ്റ്റ്യും&ഡിസൈൻ: ധന്യാ ബാലകൃഷ്ണനാണ് നിർവ്വഹിക്കുന്നത്, പ്രൊഡക്ഷൻ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപാണ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: അബ്ദുൾ ഗദാഫും, ജുമാന ഷെരീഫുമാണ് പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരനാണ്, ചിത്രത്തിൻ്റെ ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്‌ക്യൂറ എൻറർടെയ്ൻമെൻറാണ്, പിആർഒ: ആതിര ദിൽജിത്തുമാണ്

Latest News