Marco: ‘മാർക്കോയുടെ ഷൂട്ട് കഴിഞ്ഞതോടെ ഉറക്കം പോയി; ആറോളം ക്ഷേത്രങ്ങൾ സന്ദർശിച്ചിട്ടാണ് മനസ് ശാന്തമായത്’; നടൻ പറയുന്നു

Kabir Duhan Singh Shares Marco Movie Experience: മമ്മൂട്ടി നായകനായ 'ടർബോ', ടൊവിനോ നായകനായ 'അജയന്റെ രണ്ടാം മോഷണം' തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് കബീർ ദുഹാൻ സിങ്.

Marco: മാർക്കോയുടെ ഷൂട്ട് കഴിഞ്ഞതോടെ ഉറക്കം പോയി; ആറോളം ക്ഷേത്രങ്ങൾ സന്ദർശിച്ചിട്ടാണ് മനസ് ശാന്തമായത്; നടൻ പറയുന്നു

മാർക്കോ പോസ്റ്റർ, നടൻ കബീർ ദുഹാൻ സിങ്

Published: 

28 Dec 2024 16:23 PM

ഉണ്ണി മുകുന്ദനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ ഹനീഫ് അദെനി ഒരുക്കിയ ചിത്രം ‘മാർക്കോ’ തീയറ്റേറുകളിൽ തരംഗം സൃഷ്ടിക്കുകയാണ്. മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും വയലൻസ് നിറഞ്ഞ സിനിമ എന്ന ടാഗോടെ എത്തിയ ചിത്രം ബോക്സ് ഓഫീസിലും മികച്ച മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്. ഇപ്പോഴിതാ, മാർക്കോയിൽ അഭിനയിക്കുമ്പോൾ തനിക്കുണ്ടായ അനുഭവത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച ബോളിവുഡ് താരം കബീർ ദുഹാൻ സിംഗ്.

മമ്മൂട്ടി നായകനായ ‘ടർബോ’, ടൊവിനോ നായകനായ ‘അജയന്റെ രണ്ടാം മോഷണം’ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് കബീർ ദുഹാൻ സിങ്. മാർക്കോയിൽ അഭിനയിച്ചതിന് ശേഷം തനിക്ക് ഒരുപാട് മാനസിക ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നതായും, ഉറക്കം പോലും നഷ്ടപ്പെട്ടതായും നടൻ പറഞ്ഞു. തുടർന്ന്, ആറോളം ക്ഷേത്രങ്ങളിൽ ദർശനം നടത്തിയതിന് ശേഷമാണ് മനസ് അല്പം ശാന്തമായതെന്നും അദ്ദേഹം വെളിപ്പെടുത്തി. സിനിമയിൽ താൻ ഏറ്റവും വലിയ വെല്ലുവിളി നേരിട്ടത് ഗർഭിണിയെ കൊല്ലുന്ന രംഗം ചിത്രീകരിക്കുമ്പോഴാണെന്നും അദ്ദേഹം പറഞ്ഞു. സിനിമ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.

“ഞാൻ ഏറെ അസ്വസ്ഥനായിരുന്നു. ചിത്രീകരണം കഴിഞ്ഞ് നാലഞ്ച് ദിവസം എനിക്ക് ഉറങ്ങാൻ പോലും കഴിഞ്ഞില്ല. ഇക്കാര്യം ഞാൻ ഭാര്യയെയും പറഞ്ഞു മനസിലാക്കിയിരുന്നു. മാർക്കോയുടെ ഷൂട്ടിന് ശേഷം ഞാൻ എല്ലാത്തിൽ നിന്നും ചെറിയൊരു ഇടവേള എടുത്ത് ഉത്തരാഖണ്ഡ് പോയിരുന്നു. അവിടെ ചെന്ന് ആറോളം ക്ഷേത്രങ്ങളിൽ ദർശനം നടത്തി. ഇതിന് ശേഷമാണ് ഞാൻ മുംബൈയിലേക്ക് മടങ്ങിയെത്തിയത്. മനസിന് അല്പം ആശ്വാസം കിട്ടണമെന്ന് എനിക്ക് തോന്നി.” കബീർ ദുഹാൻ സിങ് പറഞ്ഞു.

ALSO READ: പുഷ്പ 2 ബോക്‌സ് ഓഫീസ് കളക്ഷൻ; ബാ​ഹുബലിയെ മറികടക്കാൻ വെറും 69 കോടി മാത്രം, ഇതുവരെ കിട്ടിയത്?

മാർക്കോയിൽ വില്ലൻ വേഷത്തിൽ എത്തിയ കബീർ ദുഹാൻ സിങിനെ തേടി അഭിനന്ദന പ്രവാഹമാണ് സമൂഹ മാധ്യമങ്ങളിൽ നിന്നും മറ്റും എത്തിയത്. ടർബോയിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച ഇദ്ദേഹം ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. ‘ജില്ല്’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് കബീർ ദുഹാൻ ഡിങ് അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നത്.

അതേസമയം, ഡിസംബർ 20-നാണ് മാർക്കോ തീയറ്ററുകളിൽ എത്തിയത്. റീലിസായി എട്ട് ദിവസം പിന്നിടുമ്പോൾ ചിത്രം ബോക്സ് ഓഫീസിൽ നേടിയത് 55 കോടി കളക്ഷനാണ്. ഉണ്ണി മുകുന്ദൻ മുഖ്യ വേഷത്തിൽ എത്തിയ ചിത്രത്തിൽ ജഗദീഷ്, സിദ്ദിഖ്, ആൻസൺ പോൾ, കബീർ ദുഹാൻ സിംഗ് യുക്തി തരേജ, അഭിമന്യു തിലകൻ, ദിനേശ് പ്രഭാകർ, അജിത് കോശി, മാത്യു വർഗീസ്, ഇഷാൻ ഷൗക്കത്ത്, ഷാജി, സജിതാ ശ്രീജിത് രവി, ബിൻ സുബായ്, ധ്രുവ തുടങ്ങിയവരും പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു. ഹനീഫ് അദെനി തന്നെ സംവിധാനം ചെയ്ത ‘മിഖായേൽ’ എന്ന സിനിമയുടെ സ്പിൻ ഓഫ് ചിത്രമാണ് മാർക്കോ. ക്യൂബ്സ് എന്റർടൈൻമെന്റ്സ് ആണ് നിർമാണം.

Related Stories
Gopi Sundar: ‘ബാംഗ്ലൂർ ഡേയ്സ്’; മയോനിയെ നെഞ്ചോട് ചേർത്ത് ഗോപി സുന്ദർ, ചിത്രം വൈറൽ
Actor Dileep Shankar: ‘ദിലീപ് കടുത്ത മദ്യപാനിയായിരുന്നു; ഒരു കലം മോര് കുടുപ്പിച്ചാണ് അഭിനയിപ്പിക്കുന്നത്’; സഹപ്രവത്തർക്കർ പറയുന്നു
Mallika Sukumaran: ‘കീറിയ പാന്റും കയ്യില്ലാത്ത ഉടുപ്പും’; കൊച്ചുമകളുടെ വസ്ത്രധാരണത്തെ കുറ്റം പറയുന്നവർക്ക് മറുപടിയുമായി മല്ലിക സുകുമാരൻ
Deepika Padukone: ‘മകൾക്കാണ് മുൻഗണന, പരിചരിക്കാൻ വേറെ ആളെ വെക്കില്ല’; സിനിമ ഉടൻ ഇല്ലെന്ന് ദീപിക പദുക്കോൺ
Pravinkoodu Shappu: ഡാര്‍ക്ക് ഹ്യൂമര്‍ വൈബിൽ സൗബിന്റെ പുതിയ ചിത്രം; ‘പ്രാവിന്‍കൂട് ഷാപ്പ്’ ഉടൻ തീയറ്റേറുകളിലേക്ക്
Actor Dileep Shankar: എംബിബിഎസ് പഠനം ഉപേക്ഷിച്ച് അഭിനയത്തിലേക്ക്, ബിസിനസിലും കമ്പം; വില്ലൻ വേഷങ്ങളിൽ തിളങ്ങാൻ ഇനി ദിലീപ് ശങ്കറില്ല
കുടലിന്റെ ആരോഗ്യത്തിന് ഇവ ശീലമാക്കിക്കോളൂ
വിമാനത്താവളങ്ങളിൽ ഇലക്ട്രിക് വാഹന ചാർജിംഗ് ഹബ്ബുകൾ
രാജ്യത്ത് ഏറ്റവും കൂടുതൽ വിവാഹമോചനം നടക്കുന്ന ഈ സംസ്ഥാനങ്ങളിൽ
ചെറുപ്പക്കാരിലെ ഹൃദയസ്തംഭനത്തിന് കാരണമെന്ത്‌