Mammootty: മമ്മൂട്ടിക്ക് തന്നെ സ്വയം ലജ്ജ തോന്നിച്ച സിനിമ; അവസരം ലഭിച്ചാൽ ഒന്നുകൂടി അഭിനയിക്കുമെന്ന് നടൻ

Mammootty About His Old Movies: മമ്മൂട്ടി അടുത്തിടെ നൽകിയ അഭിമുഖത്തിൽ തന്റെ ആദ്യകാല ചിത്രങ്ങളെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തുടക്കകാലങ്ങളില്‍ താന്‍ ചെയ്ത ചില സിനിമകള്‍ കാണുമ്പോള്‍ തനിക്ക് ലജ്ജ തോന്നാറുണ്ടെന്ന് മമ്മൂട്ടി പറയുന്നു.

Mammootty: മമ്മൂട്ടിക്ക് തന്നെ സ്വയം ലജ്ജ തോന്നിച്ച സിനിമ; അവസരം ലഭിച്ചാൽ ഒന്നുകൂടി അഭിനയിക്കുമെന്ന് നടൻ

നടൻ മമ്മൂട്ടി

Updated On: 

03 Jan 2025 17:15 PM

കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി അഭിനയ ജീവിതം തുടരുന്ന മമ്മൂട്ടി നമ്മൾ മലയാളികൾക്കെന്നും ഒരു വിസ്മയമാണ്. ട്രെൻഡിനനുസരിച്ച് സഞ്ചരിക്കുന്ന ചുരുക്കം ചില നടന്മാരിൽ ഒരാളാണ് മമ്മൂട്ടി. ഇത് തന്നെയാണ് യുവാക്കൾക്കിടയിലും താരത്തിന് ഇത്രയും സ്വീകാര്യത ലഭിക്കാനുള്ള കാരണം. വ്യത്യസ്ത വേഷപ്പകർച്ചകളും, ഭാഷാശൈലിയും കൊണ്ട് ഇന്നും പ്രേക്ഷരെ അമ്പരപ്പിച്ചുകൊണ്ടിരിക്കുകയാണ് താരം. മമ്മൂട്ടിയെ മെഗാസ്റ്റാർ മമ്മൂട്ടിയാക്കി മാറ്റിയ പഴയ ചിത്രങ്ങൾ ഇന്നും മലയാളി സിനിമ പ്രേക്ഷകർക്കിടയിൽ ചർച്ചാ വിഷയമാണ്.

മമ്മൂട്ടി അടുത്തിടെ നൽകിയ അഭിമുഖത്തിൽ തന്റെ ആദ്യകാല ചിത്രങ്ങളെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തുടക്കകാലങ്ങളില്‍ താന്‍ ചെയ്ത ചില സിനിമകള്‍ കാണുമ്പോള്‍ തനിക്ക് ലജ്ജ തോന്നാറുണ്ടെന്ന് മമ്മൂട്ടി പറയുന്നു. അന്ന് ചെയ്ത പല കഥാപാത്രങ്ങളും ഇനിയും ഒരുപാട് മികച്ചതാക്കാൻ കഴിയേണ്ടിയിരുന്നു എന്നാണ് താരം പറയുന്നത്. നടന്റെ ആദ്യകാല ചിത്രങ്ങളിൽ ഒന്നായ ‘തൃഷ്ണ’യെ കുറിച്ചും അദ്ദേഹം സംസാരിച്ചു. എം.ടി. വാസുദേവന്‍ നായര്‍ കഥയും തിരക്കഥയും രചിച്ച് ഐ.വി ശശി സംവിധാനം ചെയ്ത ചിത്രമാണ് ‘തൃഷ്ണ’.

“ആ സിനിമ കാണുമ്പോള്‍ എനിക്കിപ്പോഴും ലജ്ജ തോന്നും. എന്നോട് തന്നെ പുച്ഛവും അവഞ്ജയുമൊക്കെ തോന്നാറുണ്ട്. അവിടെ നിന്നും ഇന്ന് ഇത്രയും വളര്‍ന്നു എന്നത് തന്നെ ആശ്വാസമാണ്. അതിനപ്പുറത്തേക്ക് ഒന്നും ആലോചിക്കാന്‍ എനിക്ക് കഴിയില്ല. കാരണം അന്ന് ആ സിനിമയിൽ അഭിനയിക്കുമ്പോൾ എനിക്ക് അഭിനയിക്കണം എന്നുള്ളൊരു ആവേശവും അഭിനയത്തോടുള്ള അതിയായ അഭിനിവേശവും മാത്രമേ ഉണ്ടായിരുന്നുള്ളു. അല്ലാതെ അഭിനയം കയ്യിൽ ഇല്ലായിരുന്നു.” മമ്മൂട്ടി പറയുന്നു.

ALSO READ: ‘കാവ്യയെ ഇഷ്ടമാണെന്ന് ദിലീപ് പലതവണ പറഞ്ഞിട്ടുണ്ട്’; കെപിഎസി ലളിതയുടെ പഴയ അഭിമുഖം വീണ്ടും വൈറലാവുന്നു

അഭിനയം എന്ന വിദ്യ തനിക്ക് അറിയില്ലായിരുന്നു. ശരിക്കും പറഞ്ഞാല്‍ ‘തൃഷ്ണ’ ഒരു ഞാണിന്‍മേല്‍ കളിയായിരുന്നു. ആ സിനിമ ഒന്നുകൂടി അഭിനയിക്കാൻ ആഗ്രഹം ഉണ്ടെന്ന് താൻ പിന്നീടൊരിക്കൽ പറഞ്ഞിരുന്നതായും അദ്ദേഹം പറയുന്നു. സിനിമയിൽ ഇത്രയും പരിചയവും അതിനെ കുറിച്ചുള്ള ഗ്രാഹ്യവുമുള്ള കാലത്ത് ആ സിനിമ ചെയ്തിരുന്നെങ്കിൽ ആ കഥാപാത്രത്തോട് കുറച്ചു കൂടി നീതി പുലർത്താൻ കഴിയുമായിരുന്നെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.

“അതുപോലെ തന്നെയാണ് പത്മരാജന്റെ ‘അരപ്പെട്ട കെട്ടിയ ഗ്രാമത്തില്‍’ എന്ന സിനിമയും. ആ ചിത്രത്തിലെ സക്കറിയ എന്ന നായകനെ മലയാളം ഇതുവരെ കണ്ടിട്ടുണ്ടാവില്ല. അത് കാണുമ്പോള്‍ ഇപ്പോഴും വിഷമം തോന്നും. പിന്നെ ഇതെല്ലാം ഓരോ ആഗ്രഹങ്ങള്‍ കൂടിയാണ്. സക്കറിയയെ കുറിച്ച് എനിക്ക് തോന്നിയത് ആകാശം ഇടിഞ്ഞ് നേരെ വന്നാലും അദ്ദേഹം കൈ ഉയര്‍ത്തി അതിനെ അങ്ങ് താങ്ങി നിര്‍ത്തുമെന്നാണ്. അങ്ങനെ നിര്‍ത്താന്‍ മാത്രം ചങ്കൂറ്റമുള്ള ആളാണ് സക്കറിയ. അതുപോലെ ഒരു നായകനുണ്ടാവില്ല. ഒരുപക്ഷേ പത്ത് പേരെ ഇടിക്കാൻ കഴിയുമായിരിക്കും. പക്ഷേ ഇതിനെല്ലാം ഒരു ചങ്കൂറ്റം വേണമല്ലോ. എന്തിനേയും നേരിടാനുള്ള കരുത്തും ശക്തിയുമുള്ള ഒരു കഥാപാത്രമായിരുന്നു അത്. ആ കഥാപാത്രത്തെ ഇനിയും ഏറെ മികച്ചതാക്കാൻ കഴിയുമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്.‘ മമ്മൂട്ടി പറഞ്ഞു.

Related Stories
L2: Empuraan: ലൂസിഫറുമായി എമ്പുരാനെ താരതമ്യം ചെയ്യാനാകില്ല, തികച്ചും വ്യത്യസ്തം: മോഹന്‍ലാല്‍
Bha Bha Ba Movie: ദിലീപ് ചിത്രത്തിന് ലൊക്കേഷന്‍ തേടിയെത്തിയ ആര്‍ട്ട് ഡയറക്ടര്‍ ചതുപ്പില്‍ താഴ്ന്നു; രക്ഷകനായി യാത്രക്കാരന്‍
Marco OTT: ‘മാര്‍ക്കോ’ ഉടൻ ഒടിടി റിലീസിനില്ല; തെറ്റായ പ്രചരണമാണ് നടക്കുന്നതെന്ന് നിര്‍മ്മാതാവ്
Pani OTT: ജോജുവിൻ്റെ ‘പണി’ ഇനി ഒടിടിയിൽ; പ്രതികാരത്തിൻ്റെയും പകയുടെയും ഫാമിലി എന്റർടെയ്‌നർ, എവിടെ എപ്പോൾ കാണാം?
Shah Rukh Khan-Gauri: വിവാഹം കഴിഞ്ഞ് 33 വര്‍ഷങ്ങള്‍ക്കിപ്പുറം ഷാരൂഖ് ഖാന്‍ ഭാര്യയെ മക്കയിലെത്തിച്ച് മതം മാറ്റി? അമ്പരന്ന് ആരാധകർ, വാസ്തവം എന്ത് ?
Tamil Actor Vishal: വിശാൽ ആരാധകർ നിരാശയിൽ; വിശ്രമിക്കാൻ നിർദേശം
മലബന്ധമാണോ പ്രശ്നം? ഇനി വിഷമിക്കണ്ട ഇങ്ങനെ ചെയ്യൂ
'ഇതെങ്ങനെയാണ് അമല പോൾ ഇത്ര മാറിയത്'?
മാനത്തുണ്ട് വിസ്മയക്കാഴ്ചകള്‍
വിരാട് കോലി ടീമിൽ സ്ഥാനം അർഹിക്കുന്നില്ല: ഇർഫാൻ പഠാൻ