5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Actor TP Madhavan : നടൻ ടിപി മാധവൻ അന്തരിച്ചു

Malayalam Actor TP Madhavan Passed Away : വാർധക്യസഹജമായ അസുഖത്തെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ടിപി മാധവൻ്റെ അന്ത്യം

Actor TP Madhavan : നടൻ ടിപി മാധവൻ അന്തരിച്ചു
നടൻ ടിപി മാധവൻ (Image Courtesy : Social Media)
jenish-thomas
Jenish Thomas | Updated On: 09 Oct 2024 12:32 PM

കൊല്ലം : സ്വഭാവ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ നടൻ ടിപി മാധവൻ (88) (Actor TP Madhavan) അന്തരിച്ചു. മറവി അസുഖവും വാർധക്യസഹജമായ അസുഖത്തെയും തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിരിക്കെയാണ് അന്ത്യം. ഏറെ നാളായി പത്തനാപുരത്തെ ഗാന്ധിഭവൻ അന്തേവാസിയായിരുന്നു മാധവൻ. സിനിമ താരങ്ങളുടെ സംഘടനയായ അമ്മയുടെ ആദ്യ ജനറൽ സെക്രട്ടറിയായിരുന്നു മാധവൻ. 1975 രാഗം എന്ന സിനിമയിലൂടെ മാധവൻ അഭിനയജീവിതം ആരംഭിക്കുന്നത്. തുടർന്ന് 600ൽ അധികം സിനിമകളുടെ ഭാഗമായിട്ടുണ്ട് അദ്ദേഹം. 2016ൽ ഇറങ്ങിയ മാൽഗുഡി ഡെയ്സ് എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിലായി അഭിനയിച്ചിട്ടുള്ളത്. സിനിമയ്ക്ക് പുറമെ നിരവധി സീരിയലുകളിലും മാധവൻ അഭിനയിച്ചിട്ടുണ്ട്. ബോളിവുഡ് സംവിധായകൻ രാജ കൃഷ്ണ മേനോൻ ടിപി മാധവൻ്റെ മകനാണ്.

കഴിഞ്ഞ ദിവസമാണ് നടനെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് വെൻ്റിലേറ്റർ ഘടിപ്പിക്കുകയായിരുന്നു. കുടുംബവുമായി വേർപിരിഞ്ഞ് തിരുവനന്തപുരത്ത് ഒരു ലോഡ്ജിൽ ആശ്രയമില്ലാതെ കഴിയുമ്പോഴാണ് ടിപി മാധവനെ സീരിയൽ സംവിധായകൻ പ്രസാദ് ഗാന്ധിഭവനിൽ എത്തിക്കുന്നത്. തുടർന്ന് ഏതാനും സിനിമകളിലും, സീരിയലുകളും നടൻ അഭിനയിക്കുകയും ചെയ്തു.എന്നാൽ മറവിരോഗം ബാധിച്ചതോടെ പൂർണമായും അഭിനയത്തിൽ നിന്നും മാറി നിൽക്കേണ്ടി വന്നു.

മക്കൾ, അഗ്നിപുഷ്പം, പ്രിയംവദ, തീക്കനൽ, അലാദ്ദീനും അത്ഭുതവിളക്കും, ശക്തി, അശ്വരദ്ധം, കോളിളക്കം, നാടോടിക്കാറ്റ്, തീർഥം, അടിമകൾ ഉടമകൾ, മൂന്നാംമുറ, ഒരു സിബിഐ ഡയറി കുറുപ്പ്, ഇന്നലെ, തലയണമന്ത്രം, സന്ദേശം, കളിക്കളം, വിയറ്റ്നാം കോളനി, പിൻഗാമി, ലേലം, ആറാം തമ്പുരാൻ, ഫ്രണ്ട്സ്, നരസിംഹം, തെങ്കാശിപ്പട്ടണം, പുലിവാൽ കല്യാണം, ചതിക്കാത്ത ചന്തു, അനന്ദഭദ്രം, ഉദയനാണ് താരം, പാണ്ടിപ്പട, രാജമാണിക്യം തുടങ്ങിയവയാണ് ടിപി മാധവൻ അഭിനയിച്ച് പ്രമുഖ ചിത്രങ്ങൾ

Updating…

Latest News