5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Gaganachari OTT: കാത്തിരിപ്പിന് വിരാമം…; ഒടുവിൽ ‘ഗഗനചാരി’ ഒടിടി സ്ട്രീമിംഗ് ആരംഭിച്ചു

Gaganachari Streaming On Amazon Prime: 2043 ലെ സാങ്കൽപിക കേരളം പശ്ചാത്തലമാക്കിയാണ് സംവിധായകൻ അരുൺ ചന്ദു ചിത്രം ഒരുക്കിയത്. മോക്യുമെൻററി സ്വഭാവത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആഗോള തലത്തിൽ വിവിധ ഫെസ്റ്റുകളിൽ അംഗീകാരങ്ങൾ സ്വന്തമാക്കിയ ശേഷം കേരളത്തിൽ നടന്ന കേരള പോപ് കോണിന്റെ ഭാഗമായും ഈ ചിത്രം പ്രദർശിപ്പിക്കപ്പെട്ടിരുന്നു.

Gaganachari OTT: കാത്തിരിപ്പിന് വിരാമം…; ഒടുവിൽ ‘ഗഗനചാരി’ ഒടിടി സ്ട്രീമിംഗ് ആരംഭിച്ചു
ഗഗനചാരി (Image Credits: Social Media)
neethu-vijayan
Neethu Vijayan | Published: 26 Oct 2024 15:46 PM

വലിയ പ്രൊമോഷനുകളൊന്നുമില്ലാതെ തിയേറ്ററുകളിലെത്തി ഞെട്ടിച്ചിട്ട് പോകുന്ന ചില ചിത്രങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച ഒന്നാണ് ഗഗനചാരി (Gaganachari). ഈ വർഷം ജൂണിലാണ് ഗഗനചാരി തിയേറ്ററുകളിലെത്തിയത്. മലയാളത്തിൽ അപൂർവ്വമായ ഡിസ്ടോപ്പിയൻ ഏലിയൻ ഗണത്തിൽ പെടുന്ന ചിത്രം സംവിധാനം ചെയ്തത് അരുൺ ചന്തു ആയിരുന്നു.

കണ്ടവർ വലിയ അഭിപ്രായം പറഞ്ഞെങ്കിലും ചിത്രം തിയേറ്ററുകളിൽ വലിയ സാമ്പത്തിക വിജയം കൈവരിക്കാൻ ഈ ചിത്രത്തിനായില്ല. ഇപ്പോഴിതാ തിയേറ്ററിൽ കാണാനായില്ലെന്ന് നിരാശപ്പെട്ടവർക്ക് ചിത്രം കാണാനുള്ള അവസരം എത്തിയിരിക്കുകയാണ്. റിലീസ് ചെയ്ത് നാല് മാസത്തിന് ഇപ്പുറമാണ് ഒടിടിയിൽ സ്ട്രീമിംഗ് ഗഗനചാരി ആരംഭിച്ചിരിക്കുന്നത്.

പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം പ്രദർശനം ആരംഭിച്ചിരിക്കുന്നത്. 2043 ലെ സാങ്കൽപിക കേരളം പശ്ചാത്തലമാക്കിയാണ് സംവിധായകൻ അരുൺ ചന്ദു ചിത്രം ഒരുക്കിയത്. മോക്യുമെൻററി സ്വഭാവത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഏലിയൻ ഹണ്ടർ വിക്ടർ വാസുദേവനെക്കുറിച്ച് ഒരു ഡോക്യുമെൻററി എടുക്കാനായി ഒരു സംഘം ചെറുപ്പക്കാർ എത്തുന്നതാണ് പശ്ചാത്തലം.

വിക്ടർ വാസുദേവൻറെ സഹായികളായാണ് ഗോകുൽ സുരേഷും അജു വർഗീസും അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രങ്ങൾ, കെ ബി ഗണേഷ് കുമാർ ആണ് വിക്ടർ വാസുദേവനെ അവതരിപ്പിച്ചിരിക്കുന്നത്. അനാർക്കലി മരക്കാരാണ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ആഗോള തലത്തിൽ വിവിധ ഫെസ്റ്റുകളിൽ അംഗീകാരങ്ങൾ സ്വന്തമാക്കിയ ശേഷം കേരളത്തിൽ നടന്ന കേരള പോപ് കോണിന്റെ ഭാഗമായും ഈ ചിത്രം പ്രദർശിപ്പിക്കപ്പെട്ടിരുന്നു. വളരെ മികച്ച പ്രേക്ഷകപ്രതികരണമാണ് ചിത്രത്തിന് അവിടെയും ലഭിച്ചത്. ഇതെക്കൂടാതെ മികച്ച ചിത്രം, മികച്ച വിഷ്വൽ എഫക്ട്സ് എന്ന വിഭാഗങ്ങളിൽ ന്യൂ യോർക്ക് ഫിലിം അവാർഡ്‌സ്, ലോസ് ഏഞ്ചലസ് ഫിലിം അവാർഡ്‌സ്, തെക്കൻ ഇറ്റലിയിൽ വെച്ച് നടന്ന പ്രമാണ ഏഷ്യൻ ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിലും അമേരിക്ക, യൂറോപ്പ്, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ ഫെസ്റ്റുകളിലും ‘ഗഗനചാരി’ പ്രദർശിപ്പിച്ചിരുന്നു.

 

Latest News