5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Oru Anveshanathinte Kadha: പോലീസുകാരന്റെ കേസ് ഡയറിയിൽ നിന്നും ബിഗ് സ്ക്രീനിലേക്ക്; ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ മോഷൻ പോസ്റ്റർ പുറത്ത്

Oru Anweshanathinte Thudakkam Movie Motion Poster Released: സംവിധായകൻ എം എ നിഷാദിന്റെ പിതാവും പോലീസ് ഉദ്യോഗസ്ഥനുമായിരുന്ന പി.കുഞ്ഞിമൊയ്തീൻ ഡയറിയിൽ കുറിച്ചിട്ട ഒരു കേസിന്റെ അനുമാനങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞ് വന്നതാണ് ഈ സിനിമ.

Oru Anveshanathinte Kadha: പോലീസുകാരന്റെ കേസ് ഡയറിയിൽ നിന്നും ബിഗ് സ്ക്രീനിലേക്ക്;  ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ മോഷൻ പോസ്റ്റർ പുറത്ത്
'ഒരു അന്വേഷണത്തിന്റെ തുടക്കം' പോസ്റ്റർ (Image Credits: Oru Anveshanathinte Kadha Instagram Page)
nandha-das
Nandha Das | Updated On: 29 Sep 2024 09:51 AM

എം എ നിഷാദിന്റെ സംവിധാനത്തിൽ ഷൈൻ ടോം ചാക്കോ നായകനായെത്തുന്ന ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടു. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം നിർമിക്കുന്നത് ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൾ നാസറാണ്. ബോംബൈ, ഹൈദരാബാദ്, വാഗമൺ, കുട്ടിക്കാനം, കോട്ടയം എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്. ഷൈൻ ടോം ചാക്കോ വേറിട്ട വേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്ററിന് സമൂഹ മാധ്യമങ്ങളിൽ മറ്റും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

 

 

സംവിധായകൻ എം എ നിഷാദിന്റെ പിതാവും ഉന്നത പോലീസ് ഉദ്യോഗസ്ഥനുമായിരുന്ന പി എം കുഞ്ഞിമൊയ്‌തീൻ പോലീസിൽ സേവനം അനുഷ്ഠിച്ചിരുന്ന കാലത്ത്, അദ്ദേഹത്തിന്റെ ഡയറിയിൽ കുറിച്ചിട്ട ഒരു കേസിന്റെ അനുമാനങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞ് വന്നതാണ് ചിത്രത്തിന്റെ കഥ. ഡിഐജി റാങ്കിൽ സർവീസിൽ നിന്നും വിരമിച്ച പി എം കുഞ്ഞിമൊയ്‌തീൻ ക്രൈം ബ്രാഞ്ച് എസ്പിയായും ഇടുക്കി എസ്പിയായും ദീർഘകാലം സേവനം അനുഷ്ടിച്ചു. അദ്ദേഹത്തിന്റെ വിശിഷ്ട സേവനത്തിന് രണ്ടു തവണ പ്രസിഡന്റിൽ നിന്നും സ്വർണ മെഡലും ലഭിച്ചിട്ടുണ്ട്.

ALSO READ: ‘ബോഗയ്‌ന്‍വില്ല’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു, കിടിലൻ സംഭവം ലോഡിങ്ങ്

ഷൈൻ ടോം ചാക്കോയ്ക്ക് പുറമെ വാണി വിശ്വനാഥ്, സമുദ്രക്കനി, മുകേഷ്, അശോകൻ, ബൈജു സന്തോഷ്, സുധീഷ്, ശിവദ, ദുർഗ കൃഷ്ണ, മഞ്ജു പിള്ള എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഇവർക്കൊപ്പം സംവിധായകൻ എം എ നിഷാദും ഒരു സുപ്രദാന വേഷത്തിൽ എത്തുന്നുണ്ട്. സ്വാസിക, അനുമോൾ, ആഭിജ, പ്രശാന്ത് അലക്‌സാണ്ടർ, ജോണി ആന്റണി, വിജയ് ബാബു, സുധീർ കരമന, ഇർഷാദ്, ജഅഫർ ഇടുക്കി, രമേശ് പിഷാരടി, ഷഹീൻ സിദ്ധിഖ്, കോട്ടയം നസീർ, കൈലാഷ്, ബിജു സോപാനം, കലാഭവൻ ഷാജോൺ, സായ്കുമാർ, കലാഭവൻ നവാസ്, ജോണി ആന്റണി, പി ശശികുമാർ, ശ്യാമ പ്രസാദ്, ബാബു നമ്പൂതിരി, പ്രമോദ് വെളിയനാട്, നവനീത് കൃഷ്ണ, സന്ധ്യ മനോജ്, പൊന്നമ്മ ബാബു, ഉമാ നായർ, സ്മിനു സിജോ, അനു നായർ, സിനി എബ്രഹാം, ദിൽഷ പ്രസാദ്, ഗൗരി പാർവതി, മഞ്ജു സുബാഷ്, ജയകൃഷ്ണൻ, ജയകുമാർ, ജയശങ്കർ, അനീഷ് ഗോപാൽ, ചെമ്പിൽ അശോകൻ, ചാലി പാലാ, രാജേഷ് അമ്പലപ്പുഴ, അനീഷ് കാവിൽ, ലാലി പി എം, അനന്ത ലക്ഷ്മി, അനിത നായർ, ഗിരിജ സുരേന്ദ്രൻ, ഭദ്ര, പ്രിയാ രാജീവ്, ആഞ്ജലീന എബ്രഹാം, ജെനി, അഞ്ജു ശ്രീകണ്ഠൻ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു.

ഛായാഗ്രഹണം- വിവേക് മേനോൻ, ചിത്രസംയോജനം- ജോൺകുട്ടി, സംഗീതം- എം ജയചന്ദ്രൻ, പശ്ചാത്തല സംഗീതം- മാർക്ക് ഡി മൂസ്, ഗാന രചന- പ്രഭാവവർമ്മ, ഹരി നാരായണൻ, പളനി ഭാരതി, ഓഡിയോഗ്രാഫി – എം ആർ രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ- ബെന്നി, കലാ സംവിധാനം- ഗിരീഷ് മേനോൻ, വസ്ത്രാലങ്കാരം- സമീറ സനീഷ്, മേക്കപ്പ്- റോണക്സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ- ബിനു മുരളി, ചീഫ് അസോസിയേറ്റ് ഡയറക്ടർ- കൃഷ്ണ കുമാർ, അസോസിയേറ്റ് ഡയറക്ടർ- രമേശ് അമാനത്ത്, വി എഫ് എക്സ്- പിക്ടോറിയൽ, സ്റ്റിൽസ്- ഫിറോസ് കെ ജയേഷ്, ത്രിൽസ്- ഫീനിക്സ് പ്രഭു, ബില്ല ജഗൻ, കൊറിയോഗ്രാഫർ- ബ്രിന്ദ മാസ്റ്റർ, ഡിസൈൻ- യെല്ലോ യൂത്ത്, പിആർഒ & മാർക്കറ്റിങ്- തിങ്ക് സിനിമ, പിആർഒ- വാഴൂർ ജോസ്, എ എസ് ദിനേശ്.

 

Latest News