Kishkindha Kaandam OTT: ആസിഫ് അലിയുടെ ‘കിഷ്കിന്ധാകാണ്ഡം’ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?
Kishkindha Kaandam OTT Release Date : ആസിഫ് അലി, അപർണ ബാലമുരളി, വിജയരാഘവൻ എന്നിവർ മുഖ്യ വേഷങ്ങളിലെത്തിയ 'കിഷ്കിന്ധാകാണ്ഡം' ഒടിടിയിൽ എത്തുന്നു.
ആസിഫ് അലിയെ നായകനാക്കി ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത ചിത്രം ‘കിഷ്കിന്ധാകാണ്ഡം’ ഓണം റിലീസായാണ് തീയറ്ററുകളിൽ എത്തിയത്. തീയറ്ററിൽ മികച്ച പ്രകടനം കാഴ്ചവെച്ച ചിത്രം, പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും ഒരുപോലെ നേടി. ഇപ്പോഴിതാ, തീയറ്ററിൽ പോയി ആസ്വദിക്കാൻ കഴിയാതിരുന്നവർക്കായി, ചിത്രം ഒടിടിയിൽ എത്തുകയാണ്.
‘കിഷ്കിന്ധാകാണ്ഡം’ ഒടിടിയിലേക്ക്
കിഷ്കിന്ധാകാണ്ഡത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ് ആണ്. നവംബർ ഒന്ന് മുതൽ ചിത്രം ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കും. 12 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം വിറ്റുപോയതെന്നാണ് സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ.
‘കിഷ്കിന്ധാകാണ്ഡം’ ബോക്സ്ഓഫീസ്
ബോക്സ് ഓഫിസിൽ ആഗോളതലത്തിൽ ‘കിഷ്കിന്ധാകാണ്ഡം’ നേടിയത് 75.25 കോടി രൂപയാണ്. ആസിഫ് അലിയുടെ കരിയറിലെ തന്നെ ആദ്യ 75 കോടി ചിത്രം കൂടിയാണ് ഇത്.
ALSO READ: റിലീസായിട്ട് രണ്ട് വർഷം കഴിഞ്ഞു; അടിത്തട്ട് അവാസനം ഒടിടിയിലേക്ക്, എവിടെ, എപ്പോൾ കാണാം?
‘കിഷ്കിന്ധാകാണ്ഡം’ സിനിമയുടെ അണിയറപ്രവർത്തകർ
കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച ദിന്‍ജിത്ത് അയ്യത്താനാണ് ചിത്രം സംവിധാനം ചെയ്തത്. ആസിഫ് അലി നായകനായ ചിത്രത്തിൽ അപർണ ബാലമുരളി, വിജയരാഘവൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തി. ‘വിവേകശാലികളായ മൂന്ന് കുരങ്ങന്മാരുടെ കഥ’ എന്നതാണ് ചിത്രത്തിന്‍റെ ടാഗ് ലൈന്‍.
സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ഗുഡ്‍വില്‍ എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറില്‍ ജോബി ജോര്‍ജ് തടത്തില്‍ ആണ്. ബാഹുല്‍ രമേശ് ആണ് ചിത്രത്തിന്‍റെ രചനയ്ക്കൊപ്പം ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നത്. പ്രോജക്റ്റ് ഡിസൈന്‍ കാക സ്റ്റോറീസാണ്. സുഷിൻ ശ്യാമാണ് സംഗീതം.
എഡിറ്റിംഗ്: സൂരജ് ഇ എസ്, വസ്ത്രാലങ്കാരം: സമീറ സനീഷ്, കലാസംവിധാനം: സജീഷ് താമരശ്ശേരി, മേക്കപ്പ്: റഷീദ് അഹമ്മദ്, സൌണ്ട് ഡിസൈന്‍: രഞ്ജു രാജ് മാത്യു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: രാജേഷ് മേനോന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ഹരീഷ് തെക്കേപ്പാട്ട്, പോസ്റ്റര്‍ ഡിസൈന്‍: ആഡ്‍സോഫാഫ്സ്, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍: നിതിന്‍ കെ പി.