Sneha Babu : ‘കരിക്ക്’ ഫെയിം സ്നേഹ ബാബു അമ്മയായി; ആദ്യ വീഡിയോ പങ്കുവെച്ച് താരം
Karikku Actress Sneha Babu Baby : ഈ വർഷം ജനുവരിയിലായിരുന്നു സ്നേഹ ബാബുവിൻ്റെയും അഖിൽ സേവ്യറിൻ്റെയും വിവാഹം. കരിക്കിലൂടെ തന്നെയാണ് ഇരുവരും പരിചയപ്പെട്ടത്.
വെബ് സീരീസ് നിർമാതാക്കളായ കരിക്കിലൂടെ (Karikku) ശ്രദ്ധേയമായ താരം സ്നേഹ ബാബു (Sneha Babu) അമ്മയായി. പെൺകുഞ്ഞിന് ജന്മം നൽകിയെന്ന് അറിയിച്ചുകൊണ്ടുള്ള വീഡിയോ താരം തൻ്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെക്കുകയും ചെയ്തു. കരിക്കിലെ തന്നെ ഛായാഗ്രാഹകനായ അഖിൽ സേവ്യറും സ്നേഹയും തമ്മിൽ ഈ വർഷം ജനുവരിയിലായിരുന്നു വിവാഹം.
സ്നേഹ ബാബു പങ്കുവെച്ച വീഡിയോ
ഡിസംബർ 22-ാം തീയതിയായിരുന്നു പെൺകുഞ്ഞ് ജനിച്ചത്. ഇക്കാര്യം അറിയിച്ചുകൊണ്ട് സ്നേഹ ഒരു പോസ്റ്റ് തൻ്റ് ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിരുന്നു. ‘ഞങ്ങളുടെ കുഞ്ഞു മാലാഖ് ഇതാ ഇവിടെ 22.12.2024’ എന്ന് കുറിപ്പിനൊപ്പമാണ് സ്നേഹ സന്തോഷ വാർത്ത പങ്കുവെച്ചത്.
പെൺകുഞ്ഞ് ജനിച്ച സന്തോഷ് വാർത്ത അറിയിച്ച് സ്നേഹയും അഖിലും
കരിക്കിൻ്റെ സാമർഥ്യശാസ്ത്രം എന്ന വെബ് സീരീസിൽ ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. തുടർന്നാണ് സ്നേഹയും അഖിലും തമ്മിലുള്ള വിവാഹം ഉറപ്പിക്കുന്നത്. കരിക്ക് വെബ് സീരിസുകളിലൂടെ ശ്രദ്ധേയായ സ്നേഹ മിന്നൽ മുരളി, ഗാനഗന്ധർവൻ, ആദ്യരാത്രി, താനാര തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഗർഭിണിയായതിന് ശേഷം നിരവധി മറ്റേർണിറ്റി ചിത്രങ്ങൾ സ്നേഹ തൻ്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചിരുന്നു.