Happy Birthday Thalapathy: ’50ൻ്റെ നിറവിൽ ദളപതി…’ ജന്മദിനാഘോഷം വേണ്ട; വിഷമദ്യ ദുരന്തത്തിൽപെട്ടവരെ സഹായിക്കണമെന്ന് വിജയ്
Happy Birthday Thalapathy Vijay: ആഘോഷങ്ങൾ ഒഴിവാക്കാനും മദ്യദുരന്തത്തിൽ ഇരകളായവരുടെ കുടുംബത്തിനെ പിന്തുണയ്ക്കണമെന്നാണ് അദ്ദേഹം ആരാധകരോട് പറഞ്ഞിരിക്കുന്നത്. തമിഴ്നാട് കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിന്റെ ഇരകളായി ആശുപത്രിയിൽ കഴിയുന്നവരെ നേരത്തെ വിജയ് സന്ദർശിച്ചിരുന്നു.
തമിഴ് സൂപ്പര്‍ സ്റ്റാർ വിജയ്ക്ക് (Vijay Thalapathy) ഇന്ന് അമ്പതാം പിറന്നാള്‍ (50th birthday). എന്നാൽ ആഘോഷങ്ങൾ ഒന്നും വേണ്ടെന്ന് വച്ചിരിക്കുകയാണ് അദ്ദേഹം. തമിഴ്‌നാട് കള്ളക്കുറിച്ചി മദ്യദുരന്തത്തിൽ (Kallakurichi Alcohol Tragedy) 49 പേർ മരിച്ച സംഭവത്തിനെത്തുടർന്നാണ് അമ്പതാം പിറന്നാള്‍ ആഘോഷങ്ങള്‍ വിജയ് വേണ്ടെന്ന് വച്ചിരിക്കുന്നത്. ആഘോഷങ്ങൾ ഒഴിവാക്കാനും മദ്യദുരന്തത്തിൽ ഇരകളായവരുടെ കുടുംബത്തിനെ പിന്തുണയ്ക്കണമെന്നാണ് അദ്ദേഹം ആരാധകരോട് പറഞ്ഞിരിക്കുന്നത്. തമിഴ്നാട് കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിന്റെ ഇരകളായി ആശുപത്രിയിൽ കഴിയുന്നവരെ നേരത്തെ വിജയ് സന്ദർശിച്ചിരുന്നു.
വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന ആളുകള്‍ക്കാണ് ആശ്വാസവുമായി വിജയ് എത്തിയത്. തമിഴ്‌നാട്ടിലും കേരളത്തിലും ജന്മദിനം ആഘോഷിക്കാനായി വലിയ സജീകരണങ്ങളായിരുന്നു ആരാധകർ ഒരുക്കിയിരുന്നതെന്നാണ് റിപ്പോർട്ട്. എന്നാൽ ആഘോഷങ്ങൾ ഒഴിവാക്കാൻ ആരാധകരോട് വിജയ് നിർദ്ദേശിക്കുകയായിരുന്നു. വിജയ് മക്കൾ ഇഴക്കം പ്രസിഡന്റ് ബുസി ആനന്ദ് ആണ് ജന്മദിനാഘോഷങ്ങൾ റദ്ദാക്കിയതായി ഔദ്യോഗികമായി അറിയിച്ചത്.
എന്നാൽ സര്‍ക്കാരിന്റെ തികഞ്ഞ അനാസ്ഥയാണ് ഇത്തരം സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിക്കാന്‍ കാരണമെന്ന് എക്‌സിലൂടെ താരം പ്രതികരിച്ചിരുന്നു. പാര്‍ട്ടിയുടെ ഒഫീഷ്യല്‍ അക്കൗണ്ടിലൂടെയാണ് വിജയ് സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ തമിഴ്‌നാട് സർക്കാർ കർശനമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും വിജയ് എക്സിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.
ALSO READ: വിജയ് ചിത്രം ‘പോക്കിരി’ വീണ്ടും തിയേറ്ററുകളിലേക്ക്: ജൂണിൽ റീ-റിലീസ് ചെയ്യും
വിജയുടെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം’. കഴിഞ്ഞ ദിവസം ചിത്രത്തിൻ്റെ പുതിയ ഗാനത്തിന്റെ പ്രമോ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഇളയരാജയുടെ മകളും അന്തരിച്ച ഗായികയുമായ ഭവതാരിണിയുടെ ശബ്ദത്തിനൊപ്പം നടന്‍ വിജയ്‌യും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. തെന്നിന്ത്യന്‍ പിന്നണി ഗായികയായ ഭവതാരിണി കരളിലെ അര്‍ബുദത്തെ തുടര്‍ന്ന് ജനുവരി അഞ്ചിനാണ് മരിച്ചത്. ഗായികയ്ക്ക് ആദരസൂചകമായാണ് പാട്ടെത്തുന്നത്. ഗായികയുടെ ശബ്ദം എഐ സാങ്കേതിക മികവ് ഉപയോഗിച്ചാണ് രൂപപ്പെടുത്തിയത്. പാട്ടിന്റെ പൂര്‍ണ രൂപം ഇന്ന്, വിജയുടെ 50-ാം പിറന്നാളിനോട് അനുബന്ധിച്ച് പുറത്തുവിടുമെന്ന് സംവിധായകന്‍ വെങ്കട്ട് പ്രഭു നേരത്തെ അറിയിച്ചിരുന്നു.
கள்ளக்குறிச்சி மாவட்டம், கருணாபுரம் பகுதியில் கள்ளச் சாராயம் அருந்திய 25க்கும் மேற்பட்டோர் காலமான செய்தி, மிகுந்த அதிர்சியையும் மன வேதனையையும் அளிக்கிறது. உயிரிழந்தவர்களின் குடும்பத்தினருக்கு எனது ஆழ்ந்த அனுதாபங்களைத் தெரிவித்துக்கொள்வதோடு, உடல்நலம் பாதிக்கப்பட்டு சிகிச்சை பெற்று…
— TVK Vijay (@tvkvijayhq) June 20, 2024
സെപ്തംബര്‍ അഞ്ചിനാണ് ഗോട്ട് ലോകവ്യാപകമായി പ്രദര്‍ശനത്തിനെത്തുന്നത്. വിനായക ചതുര്‍ഥിയോട് അനുബന്ധിച്ചാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. എജിസ് എന്റര്‍ടൈന്‍മെന്റാണ് ചിത്രം റിലീസ് ചെയ്യുക. യുവന്‍ ശങ്കര്‍രാജയാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. മീനാക്ഷി ചൗധരി, പ്രശാന്ത്, പ്രഭുദേവ, ജയറാം, സ്‌നേഹ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചതിന് പിന്നാലെ സിനിമയില്‍ നിന്ന് വിടവാങ്ങുന്നുവെന്ന് വിജയ് നേരത്തെ വ്യക്തമാക്കിയിരുന്നു. താരം രാഷ്ടീയത്തിലേക്ക് വരുന്നത് ആരാധകരെ ആവേശത്തിലാഴ്ത്തിയെങ്കിലും സിനിമയില്‍ നിന്ന് മാറിനില്‍ക്കുന്നുവെന്ന പ്രഖ്യാപനം കടുത്ത നിരാശയാണ് നൽകിയത്. ‘ഗോട്ടി’ന് ശേഷം ഒരു സിനിമ കൂടി ചെയ്താണ് വിജയ് അഭിനയം അവസാനിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്. വിജയിന്റെ അവസാന ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.