5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Hema Committee Report : ആരൊക്കെ, ആർക്കെതിരെയൊക്കെ പരാതി പറഞ്ഞെന്നറിയണം; പഠിച്ചിട്ട് പ്രതികരിക്കും; അമ്മ ജനറൽ സെക്രട്ടറി സിദ്ധിഖ്

Justice Hema Committee Report Siddique : ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോർട്ടിലെ വെളിപ്പെടുത്തലുകളെപ്പറ്റി ഇപ്പോൾ ഒന്നും പ്രതികരിക്കാനാവില്ലെന്ന് മുതിർന്ന നടനും അമ്മ ജനറൽ സെക്രട്ടറിയുമായ സിദ്ധിഖ്. റിപ്പോർട്ട് പഠിച്ചിട്ട് പ്രതികരിക്കുമെന്നും സിദ്ധിഖ് മാധ്യമങ്ങളോട് പറഞ്ഞു.

Hema Committee Report : ആരൊക്കെ, ആർക്കെതിരെയൊക്കെ പരാതി പറഞ്ഞെന്നറിയണം; പഠിച്ചിട്ട് പ്രതികരിക്കും; അമ്മ ജനറൽ സെക്രട്ടറി സിദ്ധിഖ്
Justice Hema Committee Report Siddique (Image Courtesy - Social Media)
abdul-basith
Abdul Basith | Updated On: 19 Aug 2024 17:18 PM

ഏത് കാര്യത്തിനാണ് മറുപടി പറയേണ്ടതെന്ന് ഇപ്പോൾ വ്യക്തമായ ധാരണയില്ല എന്ന് മുതിർന്ന നടനും അമ്മ ജനറൽ സെക്രട്ടറിയുമായ സിദ്ധിഖ്. രണ്ട് മൂന്ന് ദിവസമായി ഞങ്ങൾ ഒരു ഷോ നടക്കുന്നതിൻ്റെ റിഹേഴ്സലിനായി എറണാകുളത്ത് കൂടിയിരിക്കുകയാണ്. അതിനാണ് ഇപ്പോൾ പ്രാധാന്യം. റിപ്പോർട്ട് വിശദമായി പഠിച്ചിട്ട് എന്താണ് പറയേണ്ടതെന്ന് തീരുമാനമെടുക്കുമെന്നും സിദ്ധിഖ് മാധ്യമങ്ങളോട് പറഞ്ഞു. ഏറെ പ്രതിസന്ധികൾക്കൊടുവിൽ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് (Hema Committee Report) പുറത്തുവന്ന സാഹചര്യത്തിൽ സംസാരിക്കുകയായിരുന്നു സിദ്ധിഖ്.

“പ്രൊഡ്യൂസർ അസോസിയേഷൻ്റെ ജനറൽ സെക്രട്ടറി ബി രാകേഷുണ്ട്. അമ്മ ജോയിൻ്റ് സെക്രട്ടറി ബാബുരാജുണ്ട്, വൈസ് പ്രസിഡൻ്റ് ജയനുണ്ട്. ഞങ്ങളെല്ലാവരും കൂടിയാലോചിച്ച്, മറ്റ് സംഘടനകളുമായും ആലോചിച്ചിട്ട് പ്രതികരിക്കും. റിപ്പോർട്ടിൻ്റെ വിശദാംശങ്ങൾ അറിഞ്ഞെങ്കിലേ അതിലെന്തെങ്കിലും പറയാൻ കഴിയൂ. ഇത് വളരെ സെൻസിറ്റീവാണ്. സൂക്ഷിച്ച് വേണം കാര്യങ്ങൾ പറയാൻ. ഇതേപ്പറ്റി അറിയാതെ എന്തെങ്കിലും പറഞ്ഞുപോയാൽ അത് ഭാവിയിൽ ദൂഷ്യമുണ്ടാക്കും. അതുകൊണ്ട് റിപ്പോർട്ടിനെപ്പറ്റി വിശദമായി പഠിച്ചതിന് ശേഷം നിങ്ങളെ കാണും. അഭിപ്രായം പറയുകയും ചെയ്യും.”- സിദ്ധിഖ് പറഞ്ഞു.

Also Read : Justice Hema Committee Report : ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത്

സ്ത്രീകൾക്കെതിരെ വിവേചനമുണ്ടെങ്കിൽ തീർച്ചയായും നടപടി എടുക്കേണ്ടതാണ് എന്നും സിദ്ധിഖ് പ്രതികരിച്ചു. കാസ്റ്റിംഗ് കൗച്ചൊന്നും അനുവദിക്കാനാവില്ല. ആരും അതിനെ ന്യായീകരിക്കില്ല. അതൊക്കെ ക്രിമിനൽ നടപടികളാണ്. അതിനെതിരെ നടപടികളെടുക്കണം. അതിൽ ഒരു എതിരഭിപ്രായവുമില്ല.എന്നാൽ, ഏത് തരത്തിലുള്ള വിവേചനം, ആർക്കാണ് ഉണ്ടായിട്ടുള്ളത്, ഇതേപ്പറ്റി ആരാണ് പരാതിപ്പെട്ടത്, ആർക്കെതിരെയാണ് പരാതി എന്നൊക്കെ അറിയേണ്ടതുണ്ട്. അല്ലാതെ എന്തെങ്കിലും എവിടെന്നെങ്കിലും കേട്ടിട്ട് മറുപടി പറയാനാവില്ല എന്നും സിദ്ധിഖ് പ്രതികരിച്ചു.

233 പേജുകളുള്ള റിപ്പോർട്ടിൽ മലയാള സിനിമ മേഖലയിലെ പ്രശ്നങ്ങൾ പഠിച്ച റിപ്പോർട്ടിൽ വ്യക്തി വിവരങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. ചലച്ചിത്ര മേഖലയിലെ ദുഷ്പ്രവണതകൾ, ചൂഷണങ്ങൾ എന്നിവ അടങ്ങുന്ന വിവരങ്ങൾ റിപ്പോർട്ടിലുണ്ട്. വിട്ടു വീഴ്ചകൾക്ക് തയ്യാറാവാത്തവർക്ക് അവസരങ്ങളില്ല, തയ്യാറാവുന്നവർക്ക് പ്രത്യേക കോഡ് പേരുകൾ നൽകും. പ്രമുഖ നടൻമാർ ഉൾപ്പെടെയുള്ളവർ സ്ത്രീകളെ ചൂഷണം ചെയ്തിട്ടുണ്ട്. പലവിധത്തിലുള്ള ഇടനിലക്കാർ സിനിമാ മേഖലയിലാകെയുണ്ട്. വഴിവിട്ട കാര്യങ്ങൾക്കായി സംവിധായകരും നിർമാതാക്കളും നിർബന്ധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. 51 പേരാണ് കമ്മിറ്റിക്ക് മൊഴി നൽകിയത്.

ഏതെങ്കിലും വിധത്തിലുള്ള ദുരനുഭവം സിനിമയിലുണ്ടായാൽ പിന്നെ സിനിമയിൽ വിലക്ക് ഏർപ്പെടുത്തുന്ന തരത്തിലേക്ക് എത്തും. സിനിമാ മേഖലയിലെ മാഫിയ ഇൻ്റേണൽ കംപ്ലെയിൻസ് കമ്മിറ്റിയെ വരെ നിയന്ത്രിക്കുന്നു. ഇൻ്റിമേറ്റ് സീനിന് വേണ്ടി നഗ്നയായി അഭിനയിക്കാൻ ഒരു സംവിധായകൻ നിർബന്ധിച്ചെന്നും വിസമ്മതിച്ചതോടെ തന്നെ കൊച്ചിയിലെത്തി പേഴ്സണലി കാണണമെന്ന് പറഞ്ഞെന്നും ഒരു ജൂനിയർ ആർട്ടിസ്റ്റിൻ്റെ മൊഴി റിപ്പോർട്ടിലുണ്ട്.

റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന വ്യക്തികളെ തിരിച്ചറിയുന്നതിൽ നിന്നോ അവരുടെ സ്വകാര്യതയ്ക്ക് കോട്ടം വരുത്തിന്നില്ലെന്നോ ഒഴിവാക്കണം എന്നും നിർദ്ദേശമുണ്ടായിരുന്നു. റിപ്പോർട്ടിൻ്റെ പേജ് 49 ലെ ഖണ്ഡിക 96, ഖണ്ഡിക 165 മുതൽ 196 വരെ (പേജ് 81 മുതൽ 100 ​​വരെ), അനുബന്ധം എന്നിവ ഒഴിവാക്കിയുള്ള റിപ്പോർട്ടാണ് നിലവിലുള്ളത്.

Also Read : Hema Committee Report : മലയാള സിനിമയെ പിടിച്ചു കുലുക്കാൻ പോകുന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് എന്താണ്?

2019 ഡിസംബർ 31ന് സമർപ്പിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് കഴിഞ്ഞ അഞ്ച് വർഷമായി സർക്കാരിൻ്റെ മേശയ്ക്കുള്ളിൽ തന്നെയായിരുന്നു. തുടർന്ന് ഈ കഴിഞ്ഞ ജൂലൈ 25നകം റിപ്പോർട്ട് പുറത്ത് വിടണമെന്ന് സംസ്ഥാന വിവരാവാകശ കമ്മീഷ്ണർ ഡോ. എഎ അബ്ദുൽ ഹക്കീം ഉത്തരവിട്ടു. എന്നാൽ റിപ്പോർട്ട് പുറത്ത് വിടുന്നത് നിർമാതവിൻ്റെ ഹർജിയിൽ ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു.

1.06 കോടി രൂപയാണ് ഈ സമിതിക്ക് പ്രതിഫലമായും അനുബന്ധ ചെലവുകൾക്കുമായി സംസ്ഥാന സർക്കാർ ചെലവഴിച്ചത്. ഇടയിൽ പലരും റിപ്പോർട്ട് പുറത്ത് വിടുന്നതിനെതിരെ കോടതികളിൽ ഹർജി നൽകിയിരുന്നു. നിർമ്മാതാവ് സജി പാറയിൽ, നടി രഞ്ജിനി എന്നിവരെല്ലാം ഇതിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിൻ്റെ ഫലമായി മുൻപ് നിശ്ചയിച്ചിരുന്ന പ്രധാനപ്പെട്ട തീയ്യതികളിലൊന്നിലും റിപ്പോർട്ട് പരസ്യപ്പെടുത്താനായില്ല.

Latest News