5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Vikrant Massey: ‘അഭിനയത്തില്‍ നിന്ന് വിരമിച്ചിട്ടില്ല, ഇടവേള എടുത്തതാണ്’; വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടെന്ന് വിക്രാന്ത് മാസി 

Vikrant Massey Breaks Silence: അഭിനയത്തില്‍ നിന്ന് വിരമിക്കുന്നുവെന്ന് സൂചന നല്‍കുന്നതായിരുന്നു വിക്രാന്ത് കഴിഞ്ഞ ദിവസം പങ്കുവച്ച സമൂഹമാധ്യമ പോസ്റ്റ്. തുടര്‍ന്ന് സംഭവം ഏറെ ചര്‍ച്ചയായി. ആരാധകര്‍ നിരാശരായി

Vikrant Massey: ‘അഭിനയത്തില്‍ നിന്ന് വിരമിച്ചിട്ടില്ല, ഇടവേള എടുത്തതാണ്’; വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടെന്ന് വിക്രാന്ത് മാസി 
വിക്രാന്ത് മാസി (image credits: PTI)
jayadevan-am
Jayadevan AM | Updated On: 03 Dec 2024 17:20 PM

ബോളിവുഡ് താരം വിക്രാന്ത് മാസി അഭിനയത്തില്‍ നിന്ന് വിരമിക്കുന്നുവെന്ന വാര്‍ത്ത ആരാധകരെ ഞെട്ടിച്ചിരുന്നു. ‘ട്വല്‍ത്ത് ഫെയില’ടക്കമുള്ള ചിത്രങ്ങളിലൂടെ ആരാധക മനസുകള്‍ കീഴടക്കിയ താരം, കരിയര്‍ പാതിവഴിയില്‍ ഉപേക്ഷിക്കുന്നത് എന്തിനെന്നായിരുന്നു പലരുടെയും മനസിലുണ്ടായിരുന്ന ചോദ്യം.

എന്നാല്‍, ആരാധകര്‍ക്ക് സന്തോഷമുള്ള വാര്‍ത്തയാണ് ഇപ്പോള്‍ താരം നല്‍കുന്നത്. താന്‍ വിരമിച്ചിട്ടില്ലെന്നും, തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടെന്നുമാണ് വിക്രാന്ത് മാസിയുടെ വിശദീകരണം. ക്ഷീണം കാരണം ഒരു നീണ്ട ഇടവേള എടുക്കുന്നുവെന്ന് താരം വ്യക്തമാക്കി. ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും വിക്രാന്ത് മാസി സൂചിപ്പിച്ചു. ന്യൂസ് 18നോടായിരുന്നു പ്രതികരണം. വിക്രാന്ത് മാസിയുടെ വാക്കുകളിലൂടെ:

“ഞാൻ വിരമിക്കുന്നില്ല. ക്ഷീണിതനാണ്. ഒരു നീണ്ട ഇടവേള വേണം. വീട് മിസ് ചെയ്യുന്നു. ആരോഗ്യവും കണക്കിലെടുക്കണം. ആളുകള്‍ തെറ്റിദ്ധരിച്ചു”-വിക്രാന്ത് മാസി പറഞ്ഞു.

ALSO READ: ഇവിടം കൊണ്ടൊന്നും അവസാനിക്കില്ല; പുഷ്പയ്ക്ക് മൂന്നാം ഭാഗവുമുണ്ട്, പോസ്റ്റുമായി റസൂൽ പൂക്കുട്ടി

എന്നാല്‍ അഭിനയത്തില്‍ നിന്ന് വിരമിക്കുന്നുവെന്ന് സൂചന നല്‍കുന്നതായിരുന്നു വിക്രാന്ത് കഴിഞ്ഞ ദിവസം പങ്കുവച്ച സമൂഹമാധ്യമ പോസ്റ്റ്. ഹലോ, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ അസാധാരണായിരുന്നു. പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദി. മുന്നോട്ടുപോക്കില്‍, ഇത് വീട്ടിലേക്ക് മടങ്ങാനുള്ള സമയമാണിതെന്ന് ഞാന്‍ മനസിലാക്കുന്നു. ഭര്‍ത്താവ്, പിതാവ്, മകന്‍, നടന്‍ എന്ന നിലയിലും.

2025ല്‍ നമ്മള്‍ പരസ്പരം അവസാനമായി കാണും. സമയം ശരിയാണെന്ന് തോന്നുന്നത് വരെ. കഴിഞ്ഞ രണ്ട് സിനിമകളും, കുറേ വര്‍ഷത്തെ ഓര്‍മ്മകളും. എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി”-താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് ഇപ്രകാരമായിരുന്നു. വിക്രാന്ത് മാസെയുടെ ഈ പോസ്റ്റ് ഉടന്‍ തന്നെ ചര്‍ച്ചയാവുകയും ചെയ്തു. എന്തുകൊണ്ടാണ് താരം ഇത്തരമൊരു പ്രഖ്യാപനം നടത്തിയതെന്നായിരുന്നു ചലച്ചിത്ര മേഖലയില്‍ നിന്നുള്ളവരുടെയടക്കം ചോദ്യം.

ചിലര്‍ നിരാശ പ്രകടിപ്പിച്ചു. ഇത് ഏതോ സിനിമാ നിര്‍മ്മാതാക്കളുടെ പ്രേരണയില്‍ നടത്തിയ പിആര്‍ പ്രവര്‍ത്തനം ആയിരിക്കണമേയെന്നാണ് തന്റെ പ്രാര്‍ത്ഥനയെന്നായിരുന്നു നടന്‍ ഹര്‍ഷവര്‍ധന്‍ റാണെ പ്രതികരിച്ചത്.

തിങ്കളാഴ്ച വൈകുന്നേരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ഒപ്പം തന്റെ ചിത്രമായ ‘ദ സബര്‍മതി റിപ്പോര്‍ട്ടി’ന്റെ പ്രത്യേക പ്രദര്‍ശനത്തില്‍ വിക്രാന്ത് പങ്കെടുത്തിരുന്നു. എന്നാല്‍ വിരമിക്കല്‍ ചോദ്യങ്ങളോട് അപ്പോള്‍ പ്രതികരിച്ചിരുന്നില്ല.

വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത ‘ട്വല്‍ത്ത് ഫെയില്‍’ എന്ന ചിത്രത്തിലൂടെയാണ് വിക്രാന്ത് കൂടുതല്‍ ശ്രദ്ധേയനാകുന്നത്. 2023ല്‍ ഇറങ്ങിയ ചിത്രം വന്‍ വിജയമായിരുന്നു.

Latest News