Identity Malayalam Movie: ഹെലികോപ്റ്ററിൽ ഒരേ ദിവസം മൂന്നിടങ്ങളിൽ പറന്നിറങ്ങി ടോവിനോയും; ഐഡന്റിറ്റി, പുതുവത്സരത്തിൽ

Identity Malayalam Movie Release: തൃഷ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൽ തമിഴ് നടൻ വിനയ് റായിയും ബോളീവുഡ് താരം മന്ദിര ബേദിയുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. രാജു മല്യത്തും കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോ.റോയി സി ജെയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്

Identity Malayalam Movie: ഹെലികോപ്റ്ററിൽ ഒരേ ദിവസം മൂന്നിടങ്ങളിൽ പറന്നിറങ്ങി ടോവിനോയും; ഐഡന്റിറ്റി, പുതുവത്സരത്തിൽ

Identity Malayalam Movie Promotion

Published: 

30 Dec 2024 19:34 PM

പ്രേക്ഷകർ കാത്തിരിക്കുന്ന ഐഡൻ്റിറ്റിയുടെ പ്രമോഷനായി താരങ്ങൾ തന്നെ നേരിട്ടെത്തി. ടൊവിനോ തോമസും തെന്നിന്ത്യൻ നായിക തൃഷ കൃഷ്ണയും ആദ്യമായ് നായകനും നായികയുമായ് എത്തുന്ന ഇൻവെസ്റ്റി​ഗേഷൻ ക്രൈം ത്രില്ലർ ചിത്രമാണ് ഐഡൻ്റിറ്റി. പ്രമോഷൻ്റെ ഭാഗമായി തൃശ്ശൂർ, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിൽ താരങ്ങൾ നേരിട്ടെത്തിയിരുന്നു. തൃശൂർ ഹൈലൈറ്റ് മാളിലും, കോട്ടയം ലുലു മാളിലും, തിരുവനന്തപുരം ലുലുമാളിലും ഹെലികോപ്ടറിൽ എത്തിയ താരങ്ങൾക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. ടൊവിനോ തോമസും വിനയ് റായുംചിത്രത്തിന്റെ സംവിധായകരുമാണ് ചടങ്ങിൽ പങ്കെടുത്തത്.

തൃഷ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൽ തമിഴ് നടൻ വിനയ് റായിയും ബോളീവുഡ് താരം മന്ദിര ബേദിയുമാണ് രണ്ട് പ്രധാന വേഷങ്ങളിൽ എത്തുന്നത്. രാഗം മൂവിസിന്റെ ബാനറിൽ രാജു മല്യത്തും കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോ.റോയി സി ജെയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അഖിൽ പോളും അനസ് ഖാനുമാണ് സംവിധായകർ. ജനുവരി 2-നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഡ്രീം ബിഗ് ഫിലിംസ് ഐഡൻ്റിറ്റി തീയേറ്ററുകളിലെത്തിക്കും.

ചിത്രത്തിൽ ആലിഷ എന്ന പേരിൽ പ്രൈം വിറ്റ്നസായാണ് തൃഷ വേഷമിടുന്നത്. നീണ്ട 6 വർഷത്തിന് ശേഷം തൃഷ മലയാളത്തിലേക്ക് തിരിച്ചെത്തുമ്പോൾ ഇരു കരങ്ങളും നീട്ടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് മലയാളികൾ. 2018-ൽ നിവിൻ പോളിയെ നായകനാക്കി ശ്യാമപ്രസാദിന്റെ സംവിധാനത്തിലെത്തിയ ‘ഹേയ് ജൂഡ്’ആണ് തൃഷയുടെ ആദ്യ മലയാള സിനിമ. അഖിൽ ജോർജാണ് ചിത്രത്തിൻ്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. ജേക്സ് ബിജോയിയുടെതാണ് സംഗീതവും പശ്ചാത്തല സംഗീതവും . സംവിധായകരായ അഖിൽ പോളും അനസ് ഖാനും തന്നെയാണ് ഐഡൻ്റിറ്റിക്കായി തിരക്കഥ രചിച്ചത്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ വിതരണാവകാശം റെക്കോർഡ് തുകക്ക് ശ്രീ ഗോകുലം മൂവിസ് സ്വന്തമാക്കിയപ്പോൾ ജിസിസി വിതരണാവകാശം കരസ്ഥമാക്കിയത് ഫാഴ്സ് ഫിലിംസാണ്. അജു വർഗീസ്, ഷമ്മി തിലകൻ, അർജുൻ രാധാകൃഷ്ണൻ, വിശാഖ് നായർ, അർച്ചന കവി തുടങ്ങിയവരാണ് ഐഡൻ്റിറ്റിയിലെ മറ്റ് താരങ്ങൾ.

ഐഡൻ്റിറ്റിയിലെ അണിയറയിൽ

ചിത്രസംയോജനം: ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: നിതിൻ കുമാർ, പ്രദീപ്‌ മൂലേത്തറ, കോ പ്രൊഡ്യൂസേഴ്സ്: ജി ബിന്ദു റാണി മല്യത്ത്, കാർത്തിക് മല്യത്ത്, കൃഷ്ണ മല്യത്ത്, പ്രൊഡക്ഷൻ ഡിസൈൻ: അനീഷ് നാടോടി, ആർട്ട്‌ ഡയറക്ടർ: സാബി മിശ്ര, സൗണ്ട് മിക്സിങ്: എം ആർ രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, മേക്കപ്പ്: റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം: ഗായത്രി കിഷോർ, മാലിനി, ഫസ്റ്റ് അസോസിയേറ്റ് ഡയറക്ടർ: അഭിൽ ആനന്ദ്,

ലൈൻ പ്രൊഡ്യൂസർ: പ്രധ്വി രാജൻ, ആക്ഷൻ കൊറിയോഗ്രാഫി: യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, പ്രൊഡക്ഷൻ കണ്ട്രോളർ: ജോബ് ജോർജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബോബി സത്യശീലൻ, സുനിൽ കാര്യാട്ടുകര, വിഎഫ്എക്സ്: മൈൻഡ്സ്റ്റീൻ സ്റ്റുഡിയോസ്, ലിറിക്സ്: അനസ് ഖാൻ, ഡിഐ: ഹ്യൂസ് ആൻഡ് ടോൺസ്,ഡിസൈൻ: യെല്ലോ ടൂത്ത്, ഡിജിറ്റൽ പ്രൊമോഷൻസ്: അഭിൽ വിഷ്ണു, അക്ഷയ് പ്രകാശ്, കളറിസ്റ്റ്: ഷണ്മുഖ പാണ്ഡ്യൻ എം, സ്റ്റിൽസ്: ജാൻ ജോസഫ് ജോർജ്, ഷാഫി ഷക്കീർ, പി ആർ ഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

പപ്പായ പതിവാക്കൂ; ഗുണങ്ങൾ ഏറെ
യശസ്വി ജയ്സ്വാളിന് ഓസ്ട്രേലിയലിൽ വെടിക്കെട്ട് റെക്കോർഡ്
ഡിവില്ലിയേഴ്‌സിന്റെ ടെസ്റ്റ് ടീമില്‍ ആരൊക്കെ?
ബ്രോക്കോളിയോ കോളിഫ്ലവറോ ഏതാണ് നല്ലത്?