I Am Kathalan OTT: ഇനി അധികം കാത്തിരിക്കേണ്ട; നസ്ലിന്റെ ‘ഐ ആം കാതലൻ’ ഒടിടിയിൽ എത്തുന്നു?
I am Kathalan OTT Release Date: ടീൻ-കോമഡി-ത്രില്ലർ വിഭാഗത്തിൽ പെടുന്ന ഐ ആം കാതലൻ റിലീസായി രണ്ടാഴ്ചയ്ക്കകം തന്നെ ചിത്രത്തിന്റെ ഒടിടി അവകാശം വിറ്റു പോയിരുന്നു.
ബോക്സ് ഓഫീസ് ഹിറ്റ് ചിത്രമായ പ്രേമലുവിന് ശേഷം നസ്ലെൻ-ഗിരീഷ് എഡി കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രമാണ് ഐ ആം കാതലൻ. പ്രേമലുവിന് മുൻപ് തന്നെ ഐ ആം കാതലന്റെ ചിത്രീകരണം പൂർത്തിയായെങ്കിലും, തീയറ്ററുകളിൽ എത്താൻ കുറച്ച് വൈകി. ഒടുവിൽ, ടീൻ-കോമഡി-ത്രില്ലർ വിഭാഗത്തിൽ പെടുന്ന ഈ ചിത്രം നവംബർ ഏഴിനാണ് തീയറ്ററുകളിൽ എത്തിയത്. പ്രേമലു പോലെ തീയറ്റർ കീഴടക്കാൻ കഴിഞ്ഞില്ലെങ്കിലും, പ്രേക്ഷകരിൽ നിന്ന് മോശമില്ലാത്ത പ്രതികരണം ആണ് ഈ ചിത്രത്തിന് ലഭിച്ചത്. ചിത്രം റിലീസായി രണ്ടാഴ്ചയ്ക്കകം തന്നെ ഐ ആം കാതലൻ്റെ ഒടിടി (I Am Kathalan OTT) അവകാശം വിറ്റു പോയിരുന്നു.
ഐ ആം കാതലൻ ഒടിടി
ഐ ആം കാതലൻ സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് മാനോരമ മാക്സാണ്. മനോരമ മാക്സ് ഫേസ്ബുക് പേജിലൂടെ ഇക്കാര്യം നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതേസമയം എത്ര രൂപയ്ക്കാണ് ഐ ആം കാതലൻ്റെ ഒടിടി അവകാശം വിറ്റുപോയത് എന്ന കാര്യം വ്യക്തമല്ല. റീലീസായി 40 ദിവസം പിന്നിട്ടതിന് ശേഷം ക്രിസ്മസ് റീലീസായി ഐ ആം കാതലൻ ഒടിടിയിൽ എത്തുമെന്നായിരുന്നു സൂചനകൾ എങ്കിലും ചിത്രം ഇതുവരെ ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചിട്ടില്ല. എന്നാൽ, ഈ മാസം അവസാനത്തോടെയോ അടുത്ത മാസം ആദ്യമോ ആയി ചിത്രം ഒടിടിയിൽ എത്തുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പറയുന്നത്.
ALSO READ: ‘മാർക്കോ’ ഇനി തെലുങ്കിലും, റിലീസ് തീയതി പ്രഖ്യാപിച്ചു; ഡബ്ബിങ് റൈറ്റ്സ് വിറ്റുപോയത് കോടികൾക്ക്
ഐ ആം കാതലൻ ബോക്സ്ഓഫീസ്
കുറഞ്ഞ ബജറ്റിൽ ഒരുക്കിയ ചിത്രമായ ഐ ആം കാതലന് ബോക്‌സ് ഓഫ്‌സ് നിന്ന് ആകെ നേടാനായത് അഞ്ച് കോടിയിൽ അധികം രൂപയാണ്. ബോക്‌സ് ഓഫീസ് ട്രാക്കിങ് വെബ്സൈറ്റായ സാക്നിക്ക് ആണ് ഈ റിപ്പോർട്ട് പങ്കുവെച്ചത്. റീലീസായ ആദ്യ നാളുകളിൽ തന്നെ ഒരു കോടിയിലധികം ബോക്സ്ഓഫീസിൽ നേടിയെങ്കിലും പിന്നീട് മികച്ച പ്രകടനം കാഴ്ചവെക്കാൻ ഗിരീഷ് എഡി ചിത്രത്തിനായില്ല.
ഐ ആം കാതലൻ സിനിമ
ഗിരീഷ് എഡി ആദ്യമായി മറ്റൊരാളുടെ തിരക്കഥയ്ക്ക് സംവിധാനം നിർവഹിച്ച ചിത്രമാണ് ഐ ആം കാതലൻ. ചിത്രത്തിൻ്റെ രചന നിർവഹിച്ചിരിക്കുന്നത് നടൻ സജിൻ ചെറുകായിലാണ്. ഡോ. പോൾസ് എൻ്റെർടെയ്മെൻ്റ്, ശ്രീ ഗോകുലം മൂവീസ്, ഹീറ്റ്മേക്കേഴ്സ് എൻ്റർടെയ്മെൻ്റ് എന്നീ ബാനറുകളിൽ ഗോകുലം ഗോപാലനും, ഡോ. പോൾ വർഗീസും, കൃഷ്ണമൂർത്തിയും ചേർന്നാണ് ഐ ആം കാതലൻ നിർമിച്ചിരിക്കുന്നത്. നസ്ലെൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ അനിഷ്മ അനിൽകുമാർ, ദിലീഷ് പോത്തൻ, ലിജോമോൾ ജോസ്, സജിൻ ചെറുകായിൽ, വിനീത് വാസുദേവൻ, വിനീത് വിശ്വം, അർഷാദ് അലി, കിരൺ ജോസി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തി. ശരൺ വേലായുധനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ആകാശ് ജോസഫ് വർഗീസാണ് എഡിറ്റർ. സംഗീതം നൽകിയത് സിദ്ധാർഥാ പ്രദീപാണ്.