Diljit Dosanjh: ഒരു പരിപാടിക്ക് 250 കോടി ലഭിക്കുന്ന ഇന്ത്യൻ ഗായകൻ, ഫാൻ ബേസിൽ മേലെ, ദിൽജിത്ത് ദോസഞ്ച്
How much money does singer Diljit Dosanjh Made:തെന്നിന്ത്യൻ സംഗീതജ്ഞന്മാരായ അനിരുദ്ധ് രവിചന്ദർ, ഹിപ്പ്ഹോപ്പ് തമിഴ എന്നിവരും അടുത്തിടെ സംഗീത പര്യടനം നടത്തിയിരുന്നു. ഇത്തരത്തിലുള്ള സംഗീത പരിപാടികൾക്ക് ഇന്ത്യയിൽ മാത്രമല്ല ലോകത്തുടനീളം വലിയ ഡിമാൻഡ് ആണുള്ളത്.
പഞ്ചാബി ഗായകനും നടനുമായ ദിൽജിത് ദോസഞ്ച് ഇന്ത്യയിൽ ലൈവ് ഷോകള്‍ അവതരിപ്പിച്ച് വരികയാണ്. ‘ദിൽ-ലുമിനാറ്റി’ എന്ന പേരിൽ നടത്തുന്ന സംഗീത പര്യടനത്തിന്റെ ഭാഗമായി ദില്ലിയിലാണ് താരം ആദ്യ ഷോ നടത്തിയത്. തുടർന്ന്, ജയ്പൂർ, ഹൈദരാബാദ്, അഹമ്മദാബാദ്, ലഖ്‌നൗ, പൂനെ, കൊൽക്കത്ത, ബംഗളൂരു എന്നിവിടങ്ങളിൽ അവതരിപ്പിച്ച പരിപാടിയിലും ആരാധകരുടെ വൻ കൂട്ടമാണ് പ്രത്യക്ഷപ്പെട്ടത്. ഷോയില്‍ നിന്നുള്ള വീഡിയോ ക്ലിപ്പുകൾ ഇതിനകം ഇന്‍റര്‍നെറ്റില്‍ തരംഗം സൃഷ്ടിച്ചു കഴിഞ്ഞു.
ഓരോ ഗായകരും കൺസേർട്ടുകൾ (Concert) നടത്തുന്നതിലൂടെ കോടികളാണ് സമ്പാദിക്കുന്നത്. തെന്നിന്ത്യൻ സംഗീതജ്ഞന്മാരായ അനിരുദ്ധ് രവിചന്ദർ, ഹിപ്പ്ഹോപ്പ് തമിഴ എന്നിവരും അടുത്തിടെ സംഗീത പര്യടനം നടത്തിയിരുന്നു. ഇത്തരത്തിലുള്ള സംഗീത പരിപാടികൾക്ക് ഇന്ത്യയിൽ മാത്രമല്ല ലോകത്തുടനീളം വലിയ ഡിമാൻഡ് ആണുള്ളത്. അതുകൊണ്ട് തന്നെയാണ്, പ്രശസ്ത അമേരിക്കൻ ബാൻഡുകളായ കോൾഡ്പ്ലേ, മറൂൺ 5 തുടങ്ങിയവർ ഇന്ത്യയിൽ കൺസർട്ടിനായി എത്തുന്നത്. അതുപോലെ, ദിൽജിത്ത് ദോസഞ്ചിയും കൺസേർട്ടുകളിലൂടെ കോടികളാണ് സമ്പാദിച്ചത്. ‘ദിൽ-ലുമിനാറ്റി’ ടൂറിലൂടെ ഗായകന് ലഭിച്ച വരുമാനം സംബന്ധിച്ചുള്ള കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
‘ദിൽ-ലുമിനാറ്റി’ ടൂറിലൂടെ ദിൽജിത്ത് നേടിയത് എത്ര
ദിൽജിത്ത് ദോസഞ്ച് ‘ദിൽ-ലുമിനാറ്റി’ ടൂറിന്റെ ഭാഗമായി ഏകദേശം 12 ഷോകൾ നടത്തി. അതിൽ, ഓരോ സ്റ്റേഡിയത്തിനും ശരാശരി 40,000 മുതൽ 60,000 വരെ സീറ്റുകൾ ഉണ്ട്. അപ്രകാരം കണക്കാക്കുമ്പോൾ ഏകദേശം 600,000 -ഓളം ടിക്കറ്റുകൾ വിറ്റുപോയിട്ടുണ്ട്. ടിക്കറ്റ് വില്പനയിൽ നിന്ന് മാത്രം ഏകദേശം 400 കോടി രൂപയ്ക്ക് മുകളിൽ ലഭിക്കും. ഇതിന് പുറമെ സ്പോൺസർഷിപ് വഴി 150 കോടി മുതൽ 200 കോടി വരെ നേടാം. ഇതിൽ നിന്നും മാർക്കറ്റിങ് ചെലവ്, ഓഡിറ്റോറിയത്തിന്റെ വാടക, മറ്റ് അല്ലറ ചില്ലറ ചെലവുകൾ എന്നിവ കിഴിച്ചാൽ ഏകദേശം 260 കോടി രൂപ ദിൽജിത്ത് ദോസാഞ്ചിന് ‘ദിൽ-ലുമിനാറ്റി’ പര്യടനത്തിലൂടെ മാത്രം ലഭിച്ചു. ബിസിനസ് കൺസൾട്ടന്റും ഇൻഫ്ലുവൻസറുമായ സാർഥക് അഹൂജയാണ് ഈ കണക്കുകൾ പുറത്തുവിട്ടത്.
അതേസമയം, അടുത്തിടെ ഇറങ്ങിയ കല്‍ക്കി, ഭൂല്‍ഭൂലയ്യ 3 തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളില്‍ ദില്‍ജിത്ത് ഗാനങ്ങള്‍ ആലപിച്ചിരുന്നു. ഇതിന് പുറമേ ക്രൂ അടക്കം പല സിനിമകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ദിൽജിത്ത് അഭിനയിച്ച ‘ചംകില’ എന്ന ചിത്രം ഒടിടിയില്‍ വന്‍ ഹിറ്റായിരുന്നു. ഇംതിയാസ് അലി സംവിധാനത്തിൽ ഒരുങ്ങിയ ഈ ചിത്രം നെറ്റ്ഫ്ലിക്സിലാണ് റിലീസായിരുന്നത്. എആര്‍ റഹ്മാന്‍ ആയിരുന്നു ചിത്രത്തിന്‍റെ സംഗീതം നിർവഹിച്ചത്.