5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Hema Committee Report : തുടക്കം ഘട്ടം മുതൽ കോംപ്രമൈസ്, അഡ്ജസ്റ്റ്‌മെന്റ് എന്നീ വാക്കുകൾ വനിതകൾ കേൾക്കേണ്ടി വരുന്നു – ഹേമ കമ്മിറ്റി റിപ്പോർട്ട്

Hema Committee Report Updates: മൊഴി നൽകിയവരുടെ സ്വകാര്യത ഹനിക്കപ്പെടുമെന്ന് കണ്ടെത്തിയ പേജുകൾ ഒഴിവാക്കിയിട്ടുണ്ട്. ഇപ്പോൾ പുറത്തു വന്നിരിക്കുന്നത് 233 പേജുള്ള റിപ്പോർട്ടാണ്.

Hema Committee Report : തുടക്കം ഘട്ടം മുതൽ കോംപ്രമൈസ്, അഡ്ജസ്റ്റ്‌മെന്റ് എന്നീ വാക്കുകൾ വനിതകൾ കേൾക്കേണ്ടി വരുന്നു – ഹേമ കമ്മിറ്റി റിപ്പോർട്ട്
aswathy-balachandran
Aswathy Balachandran | Published: 19 Aug 2024 15:57 PM

തിരുവനന്തപുരം: സിനിമാ രംഗത്ത് തുടക്കം മുതൽ വനിതകൾ കേൾക്കുന്ന വാക്കുകളാണ് കോംപ്രമൈസ്, അഡ്ജസ്റ്റ്‌മെന്റ് എന്നിവയെന്ന് ഹേമ കമ്മിഷൻ റിപ്പോർട്ട്. പുറത്തു കാണുന്ന തിളക്കം മാത്രമാണ് ഈ രം​ഗത്തിനുള്ളതെന്നും ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ടിൽ പരാമർശിക്കുന്നു. വേദനയുടേയും ആകുലതയുടേയും മേഘങ്ങളാണ് സിനിമ, സിനിമാ മേഖലയിൽ സ്ത്രീകൾക്ക് കടുത്ത പ്രശ്‌നങ്ങൾ നേരിടുന്നുണ്ട് തുടങ്ങിയ വിവരങ്ങളും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
കാണുന്നത് പോലെ ശോഭയുള്ളതല്ല സിനിമാരംഗം അത് നി​ഗൂഢമാണ്. സിനിമയിൽ കാസ്റ്റിങ് കൗച്ച് ഉണ്ടെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്.

സിനിമയിൽ വ്യാപകമായ ലൈംഗികചൂഷണം നടക്കുന്നുണ്ട്. അത് താഴേ തട്ടുമുതൽ തുടങ്ങുന്നു. അവസരം വേണമെങ്കിൽ സെക്‌സിന് വഴങ്ങണമെന്ന് വരെ ആവശ്യപ്പെടുന്ന ‌അവസ്ഥയുണ്ടെന്നും റിപ്പോർട്ടിൽ തുറന്നു പറയുന്നു. പ്രതികരിക്കുന്നവരെ നിശബ്ദരാക്കുന്ന രീതിയുമുണ്ട്. കൂടാതെ വഴങ്ങാത്തവരെ മറ്റു പ്രശ്‌നങ്ങൾ പറഞ്ഞ് ഒഴിവാക്കുന്നുമുണ്ട് എന്ന് റിപ്പോർട്ടിലെ 86-ാം ഖണ്ഡികയിൽ പരാമർശിക്കുന്നു.

ALSO READ – ആരൊക്കെ, ആർക്കെതിരെയൊക്കെ പരാതി പറഞ്ഞെന്നറിയണം; പഠിച്ചിട്ട് പ്രതികരിക്കും; അമ്മ ജോയിൻ്റ് സെക്രട്ടറി സിദ്ധിഖ്

മൊഴി നൽകിയവരുടെ സ്വകാര്യത ഹനിക്കപ്പെടുമെന്ന് കണ്ടെത്തിയ പേജുകൾ ഒഴിവാക്കിയിട്ടുണ്ട്. ഇപ്പോൾ പുറത്തു വന്നിരിക്കുന്നത് 233 പേജുള്ള റിപ്പോർട്ടാണ്. 165 മുതൽ 196 വരെയുള്ള ഖണ്ഡികകളാണ് ഒഴിവാക്കിയിട്ടുള്ളത്. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെയാണ്, ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തിൽ സമിതി രൂപീകരിച്ചത്. സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ പഠിക്കാനാണ് സമിതിയെ നിയോ​ഗിച്ചത്. 2017 ജൂലൈയിൽ രൂപീകരിച്ച ഹേമ കമ്മിറ്റി നവംബർ 16 നാണ് പ്രവർത്തനം ആരംഭിച്ചത്. 1.06 കോടി രൂപയാണ് ഈ സമിതിക്ക് പ്രതിഫലമായും അനുബന്ധ ചെലവുകൾക്കുമായി സംസ്ഥാന സർക്കാർ വിനിയോ​ഗിച്ചത്.

Latest News