5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Hema Committee Report : ലൈംഗിക ചൂഷണം നടക്കുന്നുണ്ടെന്ന് ആൺ താരങ്ങൾ, കരാറിലില്ലാത്ത ലിപ്‌ലോക്ക് സീനുകളും ചെയ്യേണ്ടി വന്നുവെന്ന് മറ്റൊരു മൊഴി

Justice Hema Committee Report Highlights : ചൂഷണം ചെയ്യുന്നവരിൽ പ്രധാന നടൻമാരും ഉൾപ്പെടുന്നു എന്ന ഞെട്ടിക്കുന്ന വസ്തുതയും റിപ്പോർട്ടിലൂടെ പുറത്തു വന്നു. വഴങ്ങാത്തവരെ പ്രശ്‌നക്കാരായി മുദ്രകുത്തുന്ന രീതിയും പതിവാണ്.

Hema Committee Report : ലൈംഗിക ചൂഷണം നടക്കുന്നുണ്ടെന്ന് ആൺ താരങ്ങൾ, കരാറിലില്ലാത്ത ലിപ്‌ലോക്ക് സീനുകളും ചെയ്യേണ്ടി വന്നുവെന്ന് മറ്റൊരു മൊഴി
aswathy-balachandran
Aswathy Balachandran | Updated On: 19 Aug 2024 17:20 PM

തിരുവനന്തപുരം: മലയാള സിനിമാ മേഖലയിൽ ലൈം​ഗിക ചൂഷണം നടക്കുന്നതായി ആൺ താരങ്ങൾ തന്നെ തുറന്നു പറഞ്ഞതായിട്ടുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ (Hema Committee Report ) പുറത്തു വന്നത്. ലൈം​ഗിക ചൂഷണം സംബന്ധിച്ച് നടിമാരുടെ മൊഴി കേട്ട് ഞെട്ടിപ്പോയെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ലൈംഗിക ചിത്രങ്ങൾ അടങ്ങുന്ന തെളിവുകൾ കമ്മറ്റിക്ക് ലഭിച്ചിട്ടുണ്ട് എന്നാണ് വിവരം.

അടിമുടി സ്ത്രീവിരുദ്ധമാണ് മലയാള സിനിമയെന്ന തുറന്ന പരാമർശവും റിപ്പോർട്ടിൽ ഉണ്ട്. ചുരുക്കത്തിൽ
മലയാള സിനിമ സ്ത്രീകൾക്ക് സുരക്ഷിതമല്ലാത്ത ജോലി സ്ഥലമാണ് എന്നാണ് കമ്മീഷന്റെ കണ്ടെത്തൽ. താമസ സ്ഥലത്തും, യാത്രക്കിടയിലും സെറ്റുകളിലും നടിമാർ ഉപദ്രവിക്കപ്പെടുന്നുണ്ടെന്നും നടി ആക്രമിക്കപ്പെട്ട കേസ് ഒറ്റപ്പെട്ടതല്ല എന്നും ഇതിൽ പറയുന്നു. റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു കേസ് മാത്രമാണ് ഇത്.

ലൈംഗിക അവയവങ്ങളുടെ ഫോട്ടോകൾ നടിമാർക്ക് അയച്ചു നൽകുന്നതു മുതൽ താല്പര്യത്തിന് വഴങ്ങാത്തവരെ റിപ്പീറ്റ് ഷോട്ടുകൾ എടുപ്പിച്ച് ബുദ്ധിമുട്ടിക്കുന്നത് വരെ സിനിമാ ലോകത്തെ സ്ഥിരം സംഭവങ്ഹൾ. മോശമായ അനുഭവം ഉണ്ടായതിന്റെ പിറ്റേദിവസം ഉപദ്രവിച്ച ആളിന്റെ ഭാര്യയായി അഭിനയിക്കേണ്ടി വന്നുവെന്ന് ഒരു നടി ഹേമ കമ്മീഷന് മുന്നിൽ മൊഴി നൽകിയതായും പറയുന്നു.

ALSO READ – തുടക്കം ഘട്ടം മുതൽ കോംപ്രമൈസ്, അഡ്ജസ്റ്റ്‌മെന്റ് എന്നീ വാക്കുകൾ വനിതകൾ കേൾക്കേണ്ടി വരുന്നു – ഹേമ കമ്മിറ്റി റിപ്പോർട്ട്

ഒരു ഷോട്ട് എടുക്കുന്നതിന് 17 റീ ടേക്കുകൾ എടുത്തു ബുദ്ധിമുട്ടിക്കുകയും നിർബന്ധിച്ച് ചിത്രീകരിച്ച ഇന്റിമേറ്റ് സീൻ ഒഴിവാക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായും നടി മൊഴി നൽകി. കരാറിലില്ലാത്ത തരത്തിൽ ശരീര പ്രദർശനവും ലിപ്‌ലോക്ക് സീനുകളും ചെയ്യേണ്ടി വന്നുവെന്നാണ് മറ്റൊരു നടി കമ്മിഷന് നൽകിയ മൊഴിയിൽ പറയുന്നത്.
ചുംബനരംഗങ്ങളിൽ അഭിനയിക്കാൻ നടിമാർക്ക് മേൽ സമ്മർദ്ദമുണ്ട് എന്നതാണ് മറ്റൊരു കണ്ടെത്തൽ. നഗ്നതാപ്രദർശനവും പലപ്പോഴും ആവശ്യപ്പെടുന്നുണ്ട്.

ചൂഷണം ചെയ്യുന്നവരിൽ പ്രധാന നടൻമാരും ഉൾപ്പെടുന്നു എന്ന ഞെട്ടിക്കുന്ന വസ്തുതയും റിപ്പോർട്ടിലൂടെ പുറത്തു വന്നു. വഴങ്ങാത്തവരെ പ്രശ്‌നക്കാരായി മുദ്രകുത്തുന്ന രീതിയും പതിവാണ്. എതിർക്കുന്നവർക്ക് സൈബർ ആക്രമണമുൾപ്പെടെയുള്ള ഭീഷണികൾ നേരിടേണ്ടി വരുന്നതായും അനുഭവസ്തർ തുറന്നു സമ്മതിക്കുന്നു. മലയാള സിനിമ നിയന്ത്രിക്കുന്നത് മാഫിയാ സംഘമാണ് എന്നതാണ് മറ്റൊരു കണ്ടെത്തൽ. ഇവിടെ സ്ത്രീകളോട് ഉള്ളത് തികച്ചും പ്രാകൃത സമീപനമാണ് എന്നും റിപ്പോർട്ടിൽ നിന്ന് വ്യക്തം.

Latest News