Prithviraj Sukumaran: ‘അമ്മയ്ക്ക് വീഴ്ച സംഭവിച്ചു; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പഴുതടച്ച അന്വേഷണം ഉണ്ടാകണം’; പൃഥ്വിരാജ്

അമ്മയ്ക്ക് മുന്നിലെത്തിയ പരാതികൾ പരിഹരിക്കുന്നതിൽ വീഴ്ച സംഭവിച്ചതായി നടൻ പ‍ൃഥ്വിരാജ് സുകുമാരൻ. അമ്മയ്ക്ക് വീഴ്ച പറ്റിയെന്നും സംഭവത്തിൽ പഴുതടച്ച അന്വേഷണം ഉണ്ടാകണമെന്നും താരം പറഞ്ഞു. പ‍ൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള ഫുട്ബോൾ ടീം ഫോഴ്‌സയുടെ ‌‌ലോഞ്ചിനിടെ മാധ്യമങ്ങളെ കാണുകയായിരുന്നു.

Prithviraj Sukumaran: അമ്മയ്ക്ക് വീഴ്ച സംഭവിച്ചു; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പഴുതടച്ച അന്വേഷണം ഉണ്ടാകണം; പൃഥ്വിരാജ്

Prithviraj Sukumaran (image credits: facebook)

Published: 

26 Aug 2024 18:09 PM

കൊച്ചി: ​​ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ താരസംഘടനയായ അമ്മയ്ക്കുള്ളിൽ ഭിന്നാഭിപ്രായങ്ങളാണ് ഉയരുന്നത്. സംഭവത്തിൽ അനുകൂലിച്ചും പ്രതികൂലിച്ചുമാണ് താരങ്ങൾ രം​ഗത്ത് എത്തുന്നത്. ഇപ്പോഴിതാ അമ്മയ്ക്ക് മുന്നിലെത്തിയ പരാതികൾ പരിഹരിക്കുന്നതിൽ വീഴ്ച സംഭവിച്ചതായി നടൻ പ‍ൃഥ്വിരാജ് സുകുമാരൻ. അമ്മയ്ക്ക് വീഴ്ച പറ്റിയെന്നും സംഭവത്തിൽ പഴുതടച്ച അന്വേഷണം ഉണ്ടാകണമെന്നും താരം പറഞ്ഞു. പ‍ൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള ഫുട്ബോൾ ടീം ഫോഴ്‌സയുടെ ‌‌ലോഞ്ചിനിടെ മാധ്യമങ്ങളെ കാണുകയായിരുന്നു.

ആരോപണത്തിൽ അന്വേഷണം നടക്കണമെന്നും കുറ്റക്യത്യം തെളിഞ്ഞാൽ മാതൃകപരമായി നടപടി വേണമെന്നും താരം പറഞ്ഞു. ആരോപണം തെറ്റാണെന്ന് തെളിഞ്ഞാൽ അതിനും അതേപോലെ നടപടി ഉണ്ടാകണമെന്നും താരം കൂട്ടിച്ചേർത്തു. മലയാള സിനിമയിൽ പവർ ഗ്രൂപ്പില്ല എന്ന് വ്യക്തിപരമായി അനുഭവമില്ലാത്തതിന്റെ പേരിൽ അത് ഇല്ലെന്ന് പറയാൻ ആകില്ലെന്നും അത് ഉണ്ടെങ്കിൽ ഇല്ലാതാകണമെന്നും താരം പറഞ്ഞു.

നിയമവ്യവസ്ഥിതി അനുസരിച്ച് ഇരകളുടെ പേരുകൾ മാത്രമാണ് സംരക്ഷിക്കപ്പെടേണ്ടത്. അല്ലാതെ ആരോപണവിധേയരായവരുടെ പേര് സംരക്ഷിക്കാൻ ഏത് നിയമവ്യവസ്ഥിതിയും പറയുന്നില്ലെന്നും താരം പറ‍ഞ്ഞു. റിപ്പോർട്ടിൽ പറയുന്ന പേരുകൾ പുറത്തുവിടുന്ന കാര്യം ഞാനോ നിങ്ങളോ അല്ല തീരുമാനിക്കുന്നത് അതിനു അധികാരത്തിലിരിക്കുന്ന ആളുകളുണ്ടെന്നും താരം പറഞ്ഞു.ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കണ്ട്ഞെ താഴ ഞെട്ടേണ്ട കാര്യമില്ലെന്നും ഹേമ കമ്മിഷനുമായി ആദ്യം സംസാരിച്ച വ്യക്തികളിലൊരാൾ താനെന്നും താരം പറഞ്ഞു.

Related Stories
Mohanlal: ‘അമ്മയ്ക്ക് തീയറ്ററിൽ വരാനാകില്ല, അതിൽ സങ്കടമുണ്ട്; പക്ഷെ, എങ്ങനെയും സിനിമ കാണിക്കും’; മോഹൻലാൽ
Lal Jose: ‘ആ ചിത്രത്തിൽ നിന്ന് പിന്മാറിയതിൽ എനിക്ക് കുഞ്ചാക്കോ ബോബനോട് ദേഷ്യം ഉണ്ടെന്നാണ് അദ്ദേഹം കരുതിയിരുന്നത്’; ലാൽ ജോസ്
Prithviraj Sukumaran: ബോളിവുഡ് താരങ്ങളുടെ പ്രിയപ്പെട്ട അംബാനി സ്കൂളിൽ പഠിക്കാൻ ലക്ഷങ്ങൾ ഫീസ്; അല്ലിക്കായി പൃഥ്വിയും സുപ്രിയയും ചെലവിട്ട തുക അറിയണോ?
Jis Joy: ‘ആരാണ് മോന്റെ അച്ഛനെന്ന് അവർ ചോദിച്ചു, ഇത് കേട്ട് ഇന്ദ്രജിത്തിന്റെ കണ്ണ് നിറഞ്ഞു’; സംവിധായകൻ ജിസ് ജോയ്
Pushpa 2: കത്തിക്കയറി പുഷ്പ 2, മുന്നിലുള്ളത് 2000 കോടി കളക്ഷൻ എന്ന കടമ്പ: മൂന്നാം ശനിയാഴ്ച മാത്രം നേടിയത് 25 കോടി
Dulquer Salmaan: ‘ജീവിതകാലമത്രയും മിസ്റ്റർ & മിസിസ് ആയിരിക്കാം’: പതിമൂന്നാം വിവാഹ വാർഷിക ദിനത്തിൽ ദുൽഖർ സൽമാൻ
ഓർമ്മശക്തി വർധിപ്പിക്കാൻ ഇവ പതിവാക്കാം
ഉറങ്ങുന്നതിന് മുമ്പ് എന്തൊക്കെ ചെയ്യാൻ പാടില്ല
ജെഫ് ബെസോസും ലോറൻ സാഞ്ചസും വിവാഹിതരാകുന്നു
വിട്ടുമാറാത്ത ചുമയാണോ പ്രശ്നം? വീട്ടിൽ തന്നെയുണ്ട് പരിഹാരം