Prithviraj Sukumaran: ‘അമ്മയ്ക്ക് വീഴ്ച സംഭവിച്ചു; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പഴുതടച്ച അന്വേഷണം ഉണ്ടാകണം’; പൃഥ്വിരാജ്
അമ്മയ്ക്ക് മുന്നിലെത്തിയ പരാതികൾ പരിഹരിക്കുന്നതിൽ വീഴ്ച സംഭവിച്ചതായി നടൻ പൃഥ്വിരാജ് സുകുമാരൻ. അമ്മയ്ക്ക് വീഴ്ച പറ്റിയെന്നും സംഭവത്തിൽ പഴുതടച്ച അന്വേഷണം ഉണ്ടാകണമെന്നും താരം പറഞ്ഞു. പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള ഫുട്ബോൾ ടീം ഫോഴ്‌സയുടെ ലോഞ്ചിനിടെ മാധ്യമങ്ങളെ കാണുകയായിരുന്നു.
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ താരസംഘടനയായ അമ്മയ്ക്കുള്ളിൽ ഭിന്നാഭിപ്രായങ്ങളാണ് ഉയരുന്നത്. സംഭവത്തിൽ അനുകൂലിച്ചും പ്രതികൂലിച്ചുമാണ് താരങ്ങൾ രംഗത്ത് എത്തുന്നത്. ഇപ്പോഴിതാ അമ്മയ്ക്ക് മുന്നിലെത്തിയ പരാതികൾ പരിഹരിക്കുന്നതിൽ വീഴ്ച സംഭവിച്ചതായി നടൻ പൃഥ്വിരാജ് സുകുമാരൻ. അമ്മയ്ക്ക് വീഴ്ച പറ്റിയെന്നും സംഭവത്തിൽ പഴുതടച്ച അന്വേഷണം ഉണ്ടാകണമെന്നും താരം പറഞ്ഞു. പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള ഫുട്ബോൾ ടീം ഫോഴ്‌സയുടെ ലോഞ്ചിനിടെ മാധ്യമങ്ങളെ കാണുകയായിരുന്നു.
ആരോപണത്തിൽ അന്വേഷണം നടക്കണമെന്നും കുറ്റക്യത്യം തെളിഞ്ഞാൽ മാതൃകപരമായി നടപടി വേണമെന്നും താരം പറഞ്ഞു. ആരോപണം തെറ്റാണെന്ന് തെളിഞ്ഞാൽ അതിനും അതേപോലെ നടപടി ഉണ്ടാകണമെന്നും താരം കൂട്ടിച്ചേർത്തു. മലയാള സിനിമയിൽ പവർ ഗ്രൂപ്പില്ല എന്ന് വ്യക്തിപരമായി അനുഭവമില്ലാത്തതിന്റെ പേരിൽ അത് ഇല്ലെന്ന് പറയാൻ ആകില്ലെന്നും അത് ഉണ്ടെങ്കിൽ ഇല്ലാതാകണമെന്നും താരം പറഞ്ഞു.
നിയമവ്യവസ്ഥിതി അനുസരിച്ച് ഇരകളുടെ പേരുകൾ മാത്രമാണ് സംരക്ഷിക്കപ്പെടേണ്ടത്. അല്ലാതെ ആരോപണവിധേയരായവരുടെ പേര് സംരക്ഷിക്കാൻ ഏത് നിയമവ്യവസ്ഥിതിയും പറയുന്നില്ലെന്നും താരം പറഞ്ഞു. റിപ്പോർട്ടിൽ പറയുന്ന പേരുകൾ പുറത്തുവിടുന്ന കാര്യം ഞാനോ നിങ്ങളോ അല്ല തീരുമാനിക്കുന്നത് അതിനു അധികാരത്തിലിരിക്കുന്ന ആളുകളുണ്ടെന്നും താരം പറഞ്ഞു.ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കണ്ട്ഞെ താഴ ഞെട്ടേണ്ട കാര്യമില്ലെന്നും ഹേമ കമ്മിഷനുമായി ആദ്യം സംസാരിച്ച വ്യക്തികളിലൊരാൾ താനെന്നും താരം പറഞ്ഞു.