Hema Committee Report : ‘നിയമപരമായി മുന്നോട്ടുപോകും; കൂടുതൽ പ്രതികരിക്കാനില്ല’; ജയസൂര്യ കേരളത്തിൽ തിരികെയെത്തി

Hema Committee Report Jayasurya : ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ തനിക്കെതിരെ ഉയർന്ന ലൈംഗികാതിക്രമ പരാതിയിൽ പ്രതികരിക്കാതെ നടൻ ജയസൂര്യ. അമേരിക്കയിൽ നിന്ന് തിരികെയെത്തിയ താരം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ച് മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല.

Hema Committee Report : നിയമപരമായി മുന്നോട്ടുപോകും; കൂടുതൽ പ്രതികരിക്കാനില്ല; ജയസൂര്യ കേരളത്തിൽ തിരികെയെത്തി

ജയസൂര്യ (mage Courtesy - Jayasurya Facebook)

Updated On: 

19 Sep 2024 23:17 PM

അമേരിക്കയിൽ നിന്ന് കേരളത്തിൽ തിരികെയെത്തി നടൻ ജയസൂര്യ. ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നടി നൽകിയ പീഡന പരാതിയിൽ പ്രതികരിക്കാൻ ജയസൂര്യ തയ്യാറായില്ല. കോടതിയുടെ പരിഗണനയിലുള്ള കേസായതിനാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനാവില്ലെന്ന് ജയസൂര്യ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ച് മാധ്യമങ്ങളോട് പ്രതികരിച്ചു.

കേസ് കോടതിയുടെ പരിഗണനയിലായതിനാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനാവില്ല. നിയമപരമായി മുന്നോട്ടുപോകും. അഭിഭാഷകനോട് സംസാരിച്ചതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കും. നമുക്ക് വൈകാതെ കാണാം. എല്ലാം വഴിയ മനസിലാവുമെന്നും ജയസൂര്യ പ്രതികരിച്ചു. പീഡനപരാതി ഉയർന്ന സമയത്ത് അമേരിക്കയിലായിരുന്ന ജയസൂര്യ ഇപ്പോഴാണ് തിരികെ എത്തിയത്. പരാതി ഉയർന്ന സമയത്ത് താരം സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചിരുന്നു.

Also Read : Jani Master: സഹപ്രവർത്തകയുടെ പീഡന പരാതി; നൃത്തസംവിധായകൻ ജാനി മാസ്റ്റർ അറസ്റ്റിൽ

2013 ല്‍ ജയസൂര്യ പ്രധാനകഥാപാത്രമായി എത്തിയ ‘പിഗ്മാന്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് പീഡനശ്രമമുണ്ടായതെന്നായിരുന്നു യുവതിയുടെ ആരോപണം. ശുചിമുറിയില്‍ പോയി വരും വഴി ജയസൂര്യ കടന്നുപിടിച്ചു എന്നായിരുന്നു നടി വെളിപ്പെടുത്തിയത്. എന്നാൽ ഇത് തനിക്ക് ഇഷ്ടപ്പെട്ടില്ലെന്ന് മനസ്സിലായപ്പോള്‍ ജയസൂര്യ മാപ്പ് പറഞ്ഞുവെന്നും യുവതി പറയുന്നു. ഇതിനു പിന്നാലെ നടി പോലീസിൽ പരാതി നൽകി. സിനിമയിലെ ലൈംഗികാതിക്രമ കേസുകള്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് മുന്‍പാകെയാണ് നടി മൊഴി നല്‍കിയിരുന്നത്. പരാതി നൽകിയതിനു പിന്നാലെ കൂത്താട്ടുകുളത്തെ പന്നിഫാമില്‍ പ്രത്യേക അന്വേഷണ സംഘം നടിയെ കൊണ്ടുപോയി തെളിവെടുത്തു.

സംഭവത്തിനു പിന്നാലെ പ്രതികരിച്ച് താരം തന്നെ രം​ഗത്ത് എത്തിയിരുന്നു. തനിക്ക് നേരെയുണ്ടായ പീഡനാരോപണങ്ങൾ തീർത്തും ദുഃഖത്തിലാഴ്ത്തിയെന്നും തന്നെ ചേർത്ത് നിറുത്തിയ ഒരോരുത്തർക്കും അത് വല്ലാത്തൊരു മുറിവായി പോയെന്നും നടൻ പറഞ്ഞിരുന്നു. പിറന്നാൾ ദിനത്തിൽ ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. താനും തന്റെ കുടുംബവും ഒരു മാസത്തോളമായി അമേരിക്കയിലാണെന്നും ഇവിടെ നിന്ന് തിരിച്ചെത്തിയ ശേഷം നിയമപോരാട്ടവുമായി മുന്നോട്ട് പോകുമെന്നും നടൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

ഇതിനിടെ നടനും എംഎൽഎയുമായ എം മുകേഷ് ഉൾപ്പെടെയുള്ള താരങ്ങൾക്കെതിരെ പീഡന പരാതി നൽകിയ നടിക്കെതിരെ പരാതിയുമായി യുവതി രം​ഗത്തുവന്നു. നടിക്ക് സെക്സ് മാഫിയയുമായി ബന്ധമുണ്ടെന്നും തന്നെയും ഇങ്ങനെ കുടുങ്ങിയെന്ന ആരോപണമാണ് യുവതി ഉയർത്തിയിരിക്കുന്നത്. നിരവധി യുവതികളെ നടി ലെെം​ഗിക അടിമകളാക്കിയിട്ടുണ്ടെന്നും യുവതി ആരോപിച്ചു. നടിയുടെ ബന്ധുകൂടിയാണ് മുവാറ്റുപുഴ സ്വദേശിയായ പരാതിക്കാരി. ഇക്കാര്യത്തിൽ കേരള- തമിഴ്നാട് ഡിജിപിമാർക്കും മുഖ്യമന്ത്രിക്കും യുവതി പരാതി നൽകി. യുവതിയുടെ ആരോപണം നടി നിഷേധിച്ചു.

2014-ൽ ചെന്നെെയിലാണ് സംഭവം. സംഭവം നടക്കുന്ന സമയത്ത് തനിക്ക് 16 വയസായിരുന്നു പ്രായം. തുറന്നു പറയാനുള്ള ധെെര്യം അപ്പോൾ ഉണ്ടായിരുന്നില്ല. ഇപ്പോൾ മറ്റുള്ളവർക്കെതിരെ നടി ആരോപണമുന്നയിച്ചപ്പോഴാണ് അങ്ങനെയല്ലെന്നും ലോകം തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് അറിയണമെന്ന് തോന്നിയതെന്നും പരാതിക്കാരി പറഞ്ഞു.

Also Read : M Mukesh: നീ കണ്ണടച്ചാൽ പണം കിട്ടും, നടിക്ക് സെക്സ് മാഫിയയുമായി ബന്ധം; പീഡന പരാതി നൽകിയ നടിക്കെതിരെ പരാതി

”ഓഡീഷൻ എന്ന് പറഞ്ഞ് തന്നെ കൊണ്ടുപോയത് ഹോട്ടൽ റൂമിലേക്ക് ആയിരുന്നു. അഞ്ച് പുരുഷന്മാരാണ് ആ ഹോട്ടൽ റൂമിൽ ഉണ്ടായിരുന്നത്. ആദ്യം വന്നവർ ഷെയ്ക്ക് ഹാൻഡ് നൽകി. പിന്നാലെ മുഖത്തും കവിളിലും മുടിയിലുമെല്ലാം തഴുകി. ഇവരുടെ കെെകൾ താൻ തട്ടിമാറ്റി. അപ്പോഴാണ് ഓഡീഷന് കൊണ്ടുവരലല്ലായിരുന്നു ലക്ഷ്യമെന്ന് മനസിലായത്. എന്നെ കാഴ്ചവച്ച് പണം നേടുകയായിരുന്നു അവരുടെ ലക്ഷ്യം. വീട്ടിലേക്ക് പോകണമെന്ന് പറഞ്ഞ് ബഹളം വച്ച എന്നെ അവർ വളരെ മോശം രീതിയിൽ ശകാരിച്ചു. മുറിയിൽ നിൽക്കാൻ പ്രേരിപ്പിച്ചു. വീട്ടിലേക്ക് പോകണമെന്ന് വാശിപിടിച്ചപ്പോൾ ആദ്യമായല്ല അവർ ഒരു പെൺകുട്ടിയെ കാഴ്ചവയ്ക്കുന്നതെന്ന് പറഞ്ഞു. ഇങ്ങനെ എത്തിക്കുന്നതിലൂടെ സാമ്പത്തിക നേട്ടം ഉണ്ടാകാറുണ്ടെന്നും പേടിക്കേണ്ട കാര്യമില്ലെന്നും നടി പറഞ്ഞു.”- പരാതിക്കാരി പറഞ്ഞു.

എന്നാൽ ഈ ആരോപണം പരാതിക്കാരിയായ നടി നിഷേധിച്ചു. ”ബന്ധുവായ പരാതിക്കാരിയുടെ പിന്നിൽ ഉന്നതരായവർ ഉണ്ടെന്നാണ് നടിയുടെ ആരോപണം. പരാതിക്കാരിയെയും അമ്മയെയും സാമ്പത്തികമായി സഹായിച്ചിട്ടുണ്ട്. ഒരു ലക്ഷത്തോളം രൂപ നൽകി. പണം പലപ്പോഴായി ആവശ്യപ്പെട്ടിരുന്നെങ്കിലും നൽകിയില്ല. അതിന്റെ വെെരാ​ഗ്യം പരാതിക്കാരിയുടെ ഉള്ളിലുണ്ട്. കള്ളക്കേസാണ്. നീതിക്ക് വേണ്ടി പോരാടും. ”- നടി വ്യക്തമാക്കി.

Related Stories
Marco Movie : മാർക്കോ പീറ്ററിൻ്റെ കോൾഡ് ബ്ലഡഡ് വില്ലൻ; റസൽ ഐസക്കിനെ ഗംഭീരമാക്കിയ അഭിമന്യു ഷമ്മി തിലകൻ്റെ മകൻ്റെ കുറിപ്പ് വൈറൽ
Allu Arjun: ‘തെറ്റായ വിവരങ്ങൾ എല്ലായിടത്തും പ്രചരിക്കുന്നു, ഇത് വ്യക്തിഹത്യ ആണ്, ഞാൻ ഒരു റോഡ് ഷോയും നടത്തിയിട്ടില്ല’: അല്ലു അർജുൻ
Sai Pallavi: അമരന്റെ വിജയത്തിന് പിന്നാലെ സായ് പല്ലവി ഓസ്‌ട്രേലിയയിൽ; കംഗാരുവിനൊപ്പമുള്ള നടിയുടെ ചിത്രങ്ങൾ വൈറൽ
Prithviraj Sukumaran: പൃഥ്വിയുടെ അല്ലി പഠിക്കുന്നത് ആരാധ്യയ്‌ക്കൊപ്പം; ദൃശ്യങ്ങള്‍ വൈറലാകുന്നു
All We Imagine As Light : ബറാക്ക് ഒബാമയുടെ ഇഷ്ടചിത്രം ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്’; മലയാളികളുടെ അഭിനയപാടവത്തിന് പ്രശംസയേറുന്നു
Manju Warrier: മീനാക്ഷിയെ ചേര്‍ത്തുപിടിച്ച് മഞ്ജു വാര്യര്‍; വീഡിയോ വൈറല്‍
കരളിൻ്റെ ആരോ​ഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
'ബോക്‌സിങ് ഡേ ടെസ്റ്റ്' പേരു വന്ന വഴി
പ്രാതലിൽ ഇവ ഉൾപ്പെടുത്തൂ; ഗുണങ്ങൾ ഏറെ
ജെൻ സി തലമുറ പ്രശസ്തമാക്കിയ ചില ശൈലികൾ