Gopi Sundar: ‘ബാംഗ്ലൂർ ഡേയ്സ്’; മയോനിയെ നെഞ്ചോട് ചേർത്ത് ഗോപി സുന്ദർ, ചിത്രം വൈറൽ

Gopi Sundar New Picture with Mayoni: ഗോപി സുന്ദർ പങ്കുവയ്ക്കന്ന പല പോസ്റ്റുകളും വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവെക്കാറുമുണ്ട്. പലപ്പോഴും ഇതിനെല്ലാം ചുട്ട മറുപടിയുമായി താരം തന്നെ രംഗത്ത് വരുന്നതും പതിവാണ്.

Gopi Sundar: ബാംഗ്ലൂർ ഡേയ്സ്; മയോനിയെ നെഞ്ചോട് ചേർത്ത് ഗോപി സുന്ദർ, ചിത്രം വൈറൽ

ഗോപി സുന്ദർ, പ്രിയ നായർ

Updated On: 

30 Dec 2024 00:08 AM

മലയാളികൾക്ക് ഏറെ സുപരിചിതനാണ് സംഗീത സംവിധായകനും ഗായകനുമായ ഗോപി സുന്ദർ. സമൂഹ മാധ്യമങ്ങളിലും സജീവമായ താരം തന്റെ വ്യക്തി ജീവിതവും, വിശേഷങ്ങളും എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അതുകൊണ്ട് തന്നെ താരത്തിന്റെ സ്വകാര്യ ജീവിതം സമൂഹ മാധ്യമങ്ങളിൽ പലപ്പോഴും ചർച്ചയാകാറുണ്ട്. ഗോപി സുന്ദർ പങ്കുവയ്ക്കന്ന പല പോസ്റ്റുകളും വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും ഇടവയ്ക്കുകയും,  ഇതിനെല്ലാം ചുട്ട മറുപടിയുമായി പലപ്പോഴും താരം തന്നെ രംഗത്ത് വരുന്നതും പതിവാണ്.

കഴിഞ്ഞ ഏതാനും നാളുകളായി ഗോപി സുന്ദറും ഗായിക പ്രിയ നായരും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകൾ സജീവമാണ്. എന്നാൽ ഈ വിഷയത്തിൽ ഇരുവരും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പ്രിയയുടെ ഇൻസ്റ്റാഗ്രാം പേജിന്റെ പേര് മയോനി എന്നാണ്. ഈ പേരിലാണ് ഗായിക കൂടുതലും അറിയപ്പെടുന്നത്. പ്രിയയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ ഗോപി സുന്ദർ ഇടയ്ക്ക് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാറുണ്ട്. ഇത് വലിയൊരു കൂട്ടം പ്രേക്ഷകരുടെ ശ്രദ്ധ ആകർഷിക്കാറുമുണ്ട്. ഇപ്പോഴിതാ, ഗോപി സുന്ദർ പ്രിയയ്‌ക്കൊപ്പമുള്ള പുതിയ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ്. ‘ബാംഗ്ലൂർ ഡേയ്സ്’ എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ഗോപി സുന്ദർ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ്:

ALSO READ: ‘കീറിയ പാന്റും കയ്യില്ലാത്ത ഉടുപ്പും’; കൊച്ചുമകളുടെ വസ്ത്രധാരണത്തെ കുറ്റം പറയുന്നവർക്ക് മറുപടിയുമായി മല്ലിക സുകുമാരൻ

സംവിധായകൻ ഹരിദാസ് ഒരുക്കിയ ‘താനാരാ’ എന്ന ചിത്രത്തിൽ പ്രിയ നായർ ആലപിച്ച ഗാനത്തിന് ഈണം നൽകിയത് ഗോപി സുന്ദർ ആണ്. ചിത്രത്തിലെ സോന ലഡ്‌കി എന്ന ഗാനമാണ് പ്രിയ നായർ ആലപിച്ചത്. സ്വിറ്റ്‌സർലൻഡ് യാത്രയ്ക്കിടെ പ്രിയയ്‌ക്കൊപ്പമുള്ള ചിത്രം ഗോപി സുന്ദർ പങ്കുവെച്ചതിന് പിന്നാലെയാണ് ഇവർ പ്രണയത്തിലാണെന്ന് തരത്തിലുള്ള അഭ്യൂഹങ്ങൾ വരാൻ തുടങ്ങിയത്. “എങ്ങനെ സ്‌നേഹിക്കണമെന്നും എങ്ങനെ ജീവിക്കണമെന്നും എന്നെ പഠിപ്പിച്ചയാൾ” എന്ന അടിക്കുറിപ്പോടെ നേരത്തെ ഗോപി സുന്ദർ പങ്കുവെച്ച ഇരുവരുടെയും ചിത്രവും വലിയ ചർച്ചയായി. പിന്നീട് ഗോപി പങ്കുവെച്ച പല ചിത്രങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു.

മയോനിയെ കണ്ടുമുട്ടുന്നതിന് മുൻപ് ഗോപി സുന്ദർ ഗായിക അമൃത സുരേഷുമായി പ്രണയത്തിലായിരുന്നു. പിന്നീട് ആ ബന്ധം അവസാനിപ്പിച്ചതായി അമൃത തന്നെയാണ് വെളിപ്പെടുത്തിയത്. ഗോപി സുന്ദർ വിവാഹിതനും രണ്ടു ആൺ കുട്ടികളുടെ അച്ഛനുമാണ്. പ്രിയയാണ് ഭാര്യ. പ്രിയയുമായുള്ള ബന്ധം അവസാനിപ്പിച്ചെങ്കിലും ഇരുവരും നിയമപരമായി വേർപിരിഞ്ഞിട്ടില്ല. പിന്നീട്, പതിനാല് വർഷത്തോളം ​ഗായിക അഭയ ഹിരൺമയിയുമായി താരം ലിവിങ് റിലേഷൻഷിപ്പിൽ ആയിരുന്നു. തുടർന്നാണ്, അമൃതയുമായി പ്രണയത്തിലാകുന്നതും പിരിയുന്നതുമെല്ലാം.

അതേസമയം, ഗോപി സുന്ദറിന്റെ മുൻ പ്രണയബന്ധങ്ങളും വേർപിരിയലുകളും എല്ലാ സൈബറിടത്ത് വലിയ ചർച്ചയായിരുന്നു. ഇതിന്റെ പേരിലാണ് താരം പലപ്പോഴും സൈബർ ആക്രമണങ്ങൾക്ക് വിധേയമാകുന്നത്. സമൂഹ മാധ്യമങ്ങളിൽ പതിവായി താരം വിമർശനങ്ങളും പരിഹാസങ്ങളും ഏറ്റുവാങ്ങാറുണ്ട്. എന്നാൽ, ചില കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുമ്പോൾ അദ്ദേഹം ശക്തമായ ഭാഷയിൽ പ്രതികരിക്കാറുമുണ്ട്.

Related Stories
Marco: സോഷ്യൽ മീഡിയ കത്തിച്ച് മാർക്കോ 2! പ്രതിനായക സ്ഥാനത്ത് ഈ നടൻ, കാത്തിരിപ്പിൽ ആരാധകർ
Vincy Aloshious: അഹങ്കാരത്തിന്റെ പേരിൽ ഞാൻ ഒഴിവാക്കിയ സിനിമ കാനിൽ; ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റി’നെ കുറിച്ച് നടി വിൻസി അലോഷ്യസ്
Unnikannan Mangalam Dam: ‘ഞാൻ അണ്ണാവെ കാണാൻ പോവാ..; ലക്ഷ്യം വിജയെ കാണുക, കാൽനടയാത്രയുമായി ഉണ്ണിക്കണൻ മം​ഗലം ഡാം
1098 Movie: പ്രധാന വേഷത്തിൽ സന്തോഷ് കീഴാറ്റൂർ, ‘1098’ ജനുവരി 17ന് തീയറ്ററുകളിൽ
Meenakshi Dileep: മീനാക്ഷി സ്വാഭാവികമായും സുന്ദരിയാണ്, മേക്കപ്പ് കുറച്ച് മതി; സൗന്ദര്യത്തെ വര്‍ണിച്ച് മേക്കപ്പ്മാന്‍
Prithviraj Sukumaran: പൃഥ്വിരാജ് മകളെ അംബാനി സ്‌കൂളില്‍ വിടാന്‍ കാരണമുണ്ട്; വെളിപ്പെടുത്തലുമായി മല്ലിക സുകുമാരന്‍
ഡിവില്ലിയേഴ്‌സിന്റെ ടെസ്റ്റ് ടീമില്‍ ആരൊക്കെ?
ബ്രോക്കോളിയോ കോളിഫ്ലവറോ ഏതാണ് നല്ലത്?
ഏലയ്ക്ക മണത്തിൽ മാത്രമല്ല ഗുണത്തിലും കേമൻ
ജസ്പ്രീത് ബുംറയ്ക്കും പിന്നിൽ; കോലിയ്ക്ക് നാണക്കേട്