Dhanya Mary Varghese: ഫ്ലാറ്റുകൾ നിര്‍മിച്ചു നല്‍കാമെന്നു വാഗ്ദാനം ചെയ്ത് തട്ടിപ്പ്‌, ധന്യ മേരി വർഗീസിൻ്റെ ഒന്നര കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

Dhanya Mary Varghese Property Seized: 2011 മുതല്‍ നഗരത്തിലെ വിവിധ പ്രോജക്ടുകളിലായി 500-ഓളം ഫ്ലാറ്റുകളും 20 വില്ലകളും രണ്ട് വര്‍ഷത്തിനുള്ളില്‍ നിര്‍മ്മിച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് കേസ്. വന്‍ തുക തട്ടിയെടുത്തതായും ഇവര്‍ക്കെതിരെ പരാതിയുണ്ട്.

Dhanya Mary Varghese: ഫ്ലാറ്റുകൾ നിര്‍മിച്ചു നല്‍കാമെന്നു വാഗ്ദാനം ചെയ്ത് തട്ടിപ്പ്‌, ധന്യ മേരി വർഗീസിൻ്റെ ഒന്നര കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

ധന്യ മേരി വര്‍ഗീസ്‌ (image credits: social media)

Updated On: 

29 Nov 2024 19:27 PM

കൊച്ചി: ഫ്ലാറ്റ് തട്ടിപ്പു കേസില്‍ നടി ധന്യ മേരി വർഗീസിൻ്റെ ഒന്നര കോടിയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്‌ (ഇഡി) കണ്ടുകെട്ടി. നടിയുടെയും കുടുംബത്തിന്റെയും പട്ടത്തും പേരൂര്‍ക്കടയിലുമുള്ള 1.56 കോടി രൂപയുടെ സ്വത്താണ് അന്വേഷണ ഏജന്‍സി കണ്ടുകെട്ടിയത്. 13 വസ്തുക്കൾ, ഫ്ലാറ്റ് എന്നിവയാണ് കണ്ടുകെട്ടിയത്.

നടിയുടെ ഭര്‍ത്താവ് ജോണിന്റെ പിതാവ് ജേക്കബ് സാംസണ്‍ ആന്‍ഡ് സണ്‍സിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ഭൂമി. ഫ്ലാറ്റുകള്‍ നിര്‍മ്മിച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വന്‍ തുക തട്ടിയെടുത്തെന്ന പരാതിയിലാണ് നടപടി.

സാംസണ്‍ ആന്‍ഡ് സണ്‍സ് ബില്‍ഡേഴ്‌സ് കമ്പനി ഡയറക്ടറും നടനും ധന്യയുടെ ഭര്‍ത്താവുമായ ജോണ്‍ ജേക്കബ്, സഹോദരന്‍ സാമുവല്‍ എന്നിവര്‍ക്കെതിരെ നിയമനടപടികള്‍ തുടര്‍ന്നുവന്നിരുന്നു. ഇവര്‍ 2016ല്‍ അറസ്റ്റിലായിരുന്നു.

2011 മുതല്‍ നഗരത്തിലെ വിവിധ പ്രോജക്ടുകളിലായി 500-ഓളം ഫ്ലാറ്റുകളും 20 വില്ലകളും രണ്ട് വര്‍ഷത്തിനുള്ളില്‍ നിര്‍മ്മിച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് കേസ്. വന്‍ തുക തട്ടിയെടുത്തതായും ഇവര്‍ക്കെതിരെ പരാതിയുണ്ട്.

സംഭവത്തില്‍ പൊലീസ് കേസെടുത്തതോടെ ഇവര്‍ വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ പോയി. പിന്നീട് പ്രത്യേക അന്വേഷണസംഘം ഇവരെ നാഗര്‍കോവിലിലെ രഹസ്യകേന്ദ്രത്തില്‍ നിന്ന് പിടികൂടുകയായിരുന്നു.

ALSO READ: ജൂനിയർ ആർട്ടിസ്റ്റായി തുടക്കം, തമിഴ് ചിത്രത്തിലൂടെ അരങ്ങേറ്റം; ആരാണ് നടി ധന്യ മേരി വർഗീസ്

സൗബിന്റെ ഓഫീസിൽ റെയ്ഡ്

നടൻ സൗബിൻ ഷാഹിറിൻ്റെ കൊച്ചിയിലെ ഓഫീസിൽ ആദായ നികുതി വകുപ്പിൻ്റെ കൊച്ചി യൂണിറ്റ് പരിശോധന നടത്തി. സൗബിൻ്റെ ഉടമസ്ഥതയിലുള്ള പറവ ഫിലിംസിൻ്റെ സാമ്പത്തിക ഇടപാടിനെ കുറിച്ച് വിശദമായ അന്വേഷണം നടത്താനാണ് റെയ്ഡ്. പറവ ഫിലിംസിൻ്റെ കൊച്ചി ഓഫീസിൽ നടന്ന ഐടി റെയ്ഡിൽ ‘മഞ്ഞമ്മൽ ബോയ്സ്’ എന്ന സിനിമയുടെ വരുമാനവുമായി ബന്ധപ്പെട്ട് 40 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്.

സിനിമ ഡിസ്ട്രിബ്യൂഷൻ കമ്പനിയായ ഡ്രീം ബിഗ് ഫിലിംസിൻ്റെ കൊച്ചിയിലെ ഓഫീസിലും ആദായനികുതി വകുപ്പ് പരിശോധന നടത്തി. പ്രൊഡക്ഷൻ കമ്പനിയുടെ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വരുമാനത്തിലെ പൊരുത്തക്കേടുകൾ കണ്ടെത്തിയത്.

മഞ്ഞുമ്മല്‍ ബോയ്‌സിന്റെ കളക്ഷന്‍ തുകയുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണത്തിന്റെ മറവിലൂടെ കള്ളപ്പണം വെളിപ്പിച്ചതായും അന്വേഷണ ഏജന്‍സി കണ്ടെത്തി.

Related Stories
Dhanya Mary Varghese: ജൂനിയർ ആർട്ടിസ്റ്റായി തുടക്കം, തമിഴ് ചിത്രത്തിലൂടെ അരങ്ങേറ്റം; ആരാണ് നടി ധന്യ മേരി വർഗീസ്
Marco: ചങ്കിടിപ്പേറ്റി ‘മാർക്കോ’ പ്രൊമോ സോങ് എത്തി; ഗാനം സമൂഹ മാധ്യമങ്ങളിൽ തരംഗമാവുന്നു
Thudarum Movie: ‘ചില കഥകൾ തുടരാനുള്ളതാണ്’; മോഹൻലാൽ- തരുൺ മൂർത്തി ചിത്രം ‘തുടരും’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
Samantha Father Death: നടി സാമന്തയുടെ പിതാവ് അന്തരിച്ചു
Nayanthara Documentary: ‘ഒരു ലംഘനവുമില്ല, അത് സ്വകാര്യ ലൈബ്രറിയിൽ നിന്നുള്ള ദൃശ്യം’; ധനുഷിന് മറുപടിയുമായി നയൻതാരയുടെ അഭിഭാഷകൻ
Actor Bala: ‘ഞങ്ങൾ പ്രണയത്തിലായിരുന്നു, പക്ഷെ വീട്ടുകാർ ഞങ്ങളെ തമ്മിൽ പിരിച്ചു; ആദ്യ ഭാര്യയെ കുറിച്ച് തുറന്ന് പറഞ്ഞ് ബാല
30 കഴിഞ്ഞ സ്ത്രീകൾ നിർബന്ധമായും ഇവ കഴിക്കണം
ഫേഷ്യല്‍ ചെയ്ത ശേഷം ഇക്കാര്യങ്ങള്‍ മറക്കാതെ ചെയ്യാം
നാരങ്ങയുടെ തോടിട്ട് ചായ ശീലമാക്കൂ; ക്യാൻസർ മുട്ടുമടക്കും
വെറുംവയറ്റിൽ പച്ച പപ്പായ ജ്യൂസ് കൂടുക്കൂ... ​ഗുണങ്ങൾ ഏറെ