Manjeshwaram Mafia Movie : ‘മഞ്ചേശ്വരം മാഫിയ’ മലയാളത്തിലെ ആദ്യ സോംബി ചിത്രം; ഫസ്റ്റ്ലുക്ക് പുറത്ത്
Manjeshwaram Mafia Malayalam Zombie Movie: സ്ക്രീം, ലാഫ്, റീപീറ്റ് എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ.
മലയാളത്തിലെ ആദ്യ സോംബി ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിറയ പ്രവർത്തകർ പുറത്തിറക്കി. “മട്ടാഞ്ചേരി മാഫിയ” എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. നവാഗതനായ ആൽബി പോളാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘നരിവേട്ട’ എന്ന ടോവിനോ തോമസ് – അനുരാജ് മനോഹർ സിനിമയുടെ നിർമാണ കമ്പനിയായ ഇന്ത്യൻ സിനിമ കമ്പനിയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസ്സൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
ഹോളിവുഡിലും, കൊറിയ ൻ സിനിമകളിലൂമെല്ലാം ഏറെ സ്വീകാര്യത ലഭിക്കുന്ന ഴോണറെയാണ് സോംബി ചിത്രങ്ങൾ. അവ മലയാള സിനിമയിലും എത്തുമ്പോൾ അത് ചരിത്രമാണ്. ബോളിവുഡിനും തമിഴിനും തെലുങ്കിനും ശേഷം ഇന്ത്യയിൽ സോംബി ചിത്രങ്ങൾ അവതരിപ്പിക്കുന്ന നാലാമത്തെ സിനിമ ഇൻഡസ്ട്രിയാണ് മലയാളം.
മഞ്ചേശ്വരം മാഫിയ സിനിമ പോസ്റ്റർ
സ്ക്രീം, ലാഫ്, റീപീറ്റ് എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. അഭിലാഷ് എസ് നായരും അജിത് നായരുമാണ് ചിത്രത്തിൻ്റ രചന നിർവഹിച്ചിരിക്കുന്നത്. അണിയറ പ്രവർത്തകരെയും കാസ്റ്റിനെയും കുറിച്ചുള്ള വിവരങ്ങൾ വരും നാളുകളിൽ പുറത്ത് വിടുമെന്നാണ് അണിയറപ്രവർത്തകർ അറിയിക്കുന്നത്. പിആർഒ വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ